പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തെ ബംഗ്ലാദേശുമായുള്ള സൈബര്‍ സെക്യൂരിറ്റി സഹകരണത്തിനുള്ള ധാരണാപത്രത്തെക്കുറിച്ച് ധരിപ്പിച്ചു. ഇന്ത്യയിലെ ഇലക്ട്രോണിക് ആന്റ് വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും (സി.ഇ.ആര്.ടി-ഇന്‍). ബംഗ്ലാദേശ് ഗവണ്‍ശമന്റ് കമ്പ്യൂട്ടര്‍ ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീമും (ബി.ജി.ഡി- ഇ-ഗവ് സി.ഐ.ആര്.ടി) ബംഗ്ലാദേശ് തുറമുഖ, ടെലികമ്മ്യൂണിക്കേഷന്‍, വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ബംഗ്ലാദേശ് കമ്പ്യൂട്ടര്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി വിഭാഗവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. 2017 ഏപ്രില്‍ 8നാണ് ഇത് ഒപ്പിട്ടത്.
സി.ഇ.ആര്.ടി-ഇന്ും ബി.ജി.ഡി- ഇ-ഗവ് സി.ഐ.ആര്.ടിയുമായുള്ള സഹകരണം മെച്ചപ്പെടുത്തുകയും ശെസബര് ആക്രമണങ്ങളെക്കുറിച്ചും സൈബര്‍ സുരക്ഷ സംഭവങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറുക, സൈബര്‍ സുരക്ഷ സാങ്കേതികവിദ്യ സഹകരണം, ശെസബര് സുരക്ഷാ നയങ്ങളുടെയും നല്ല മാതൃകകളുടെയും കൈമാറ്റം എന്നിവയാണ് ഇതിന്റെ ഉദ്ദേശ്യം. ഓരോ രാജ്യങ്ങളിലേയും നിലവിലെ നിയമങ്ങളുടെ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലും സമത്വം, പരസ്പരവിനിമയത, പരസ്ര ഗുണം എന്നിവ ആധാരമാക്കിയും ഈ മേഖലയില്‍ വേണ്ട മാനവവിഭവ വികസനവും നടത്താന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നു.
സി.ഇ.ആര്.ടി-ഇന്ും ബി.ജി.ഡി- ഇ-ഗവ് സി.ഐ.ആര്.ടിയും തമ്മിലുള്ള ധാരണാപത്രം സമയാധിഷ്ഠിതമായി രൂപീകരിക്കുന്ന ഒരു സൈബര്‍ സുരക്ഷ സംയുക്ത സമിതി നടപ്പാക്കും.