Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രാൻസ് സെനറ്റ് പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ഫ്രാൻസ് സെനറ്റ് പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 13 ന് ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചറുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തത്തിന്റെ അടിസ്ഥാന ധാർമ്മികത രൂപപ്പെടുത്തുന്ന നമ്മുടെ പങ്കിട്ട മൂല്യങ്ങളായ  ‘ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം’  എന്നിവയുടെ  പ്രാധാന്യം പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

ഇന്ത്യയുടെ ജി 20 മുൻഗണനകൾ, സാങ്കേതിക ഉപയോഗത്തിലെ ജനാധിപത്യ മൂല്യങ്ങൾ, രണ്ട് ഉപരിസഭകൾ തമ്മിലുള്ള സഹകരണം എന്നിവയുൾപ്പെടെ വിപുലമായ മേഖലകളിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. പരസ്പര താൽപര്യമുള്ള മേഖലാ , ആഗോള വിഷയങ്ങളും ചർച്ച ചെയ്തു.

ND

***