ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ബന്ധം പ്രതിഫലിപ്പിക്കുന്നതിന്റെ സവിശേഷ അര്‍ത്ഥസൂചനയുമായി, ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇന്നലെ പാരീസില്‍ നിന്ന് മാര്‍സെയിലേക്ക് ഒരുമിച്ച് പറന്നു. ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാവശങ്ങളെക്കുറിച്ചും പ്രധാന ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ചകള്‍ നടത്തി. മാര്‍സെയിലില്‍ എത്തിയതിനുശേഷം പ്രതിനിധിതല ചര്‍ച്ചകളും നടന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബഹുമുഖ ബന്ധമായി മാറിയ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തോടുള്ള(സ്ട്രറ്റേജിക് പാർട്ണർഷിപ് ) ശക്തമായ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു.
ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. പ്രതിരോധം, സിവില്‍ ആണവോര്‍ജ്ജം, ബഹിരാകാശം എന്നീ തന്ത്രപരമായ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്തു. സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവര്‍ ചര്‍ച്ച ചെയ്തു. അടുത്തിടെ സമാപിച്ച നിര്‍മ്മിത ബുദ്ധി ആക്ഷന്‍ (എ.ഐ ആക്ഷന്‍) ഉച്ചകോടിയുടെയും 2026-ല്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഫ്രാന്‍സ് നൂതനാശയ വര്‍ഷത്തിന്റെയും പശ്ചാത്തലത്തിൽ പങ്കാളിത്തത്തിന്റെ ഈ മേഖല കൂടുതല്‍ ശ്രദ്ധ കൈവരിക്കുന്നു . വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത ഇരുനേതാക്കളും, ഇക്കാര്യത്തില്‍ 14-ാമത് ഇന്ത്യ-ഫ്രാന്‍സ് സി.ഇ.ഒ ഫോറത്തിന്റെ റിപ്പോര്‍ട്ടിനെ സ്വാഗതവും ചെയ്തു.
ആരോഗ്യം, സംസ്കാരം, ടൂറിസം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ നിലവിലുള്ള സഹകരണത്തില്‍ പ്രധാനമന്ത്രിയും പ്രസിഡന്റ് മാക്രോണും സംതൃപ്തി പ്രകടിപ്പിച്ചു. ഇന്തോ-പസഫിക് മേഖലയിലും ആഗോള വേദികളിലും സംരംഭങ്ങളിലും കൂടുതല്‍ ആഴത്തിലുള്ള ഇടപെടല്‍ നടത്താനുള്ള പ്രതിബദ്ധതയും അവര്‍ വ്യക്തമാക്കി.
ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തിന്റെ മുന്നോട്ടുള്ള പാതയുടെ രൂപരേഖയായി ഒരു സംയുക്ത പ്രസ്താവനയും ചര്‍ച്ചകള്‍ക്ക്ശേഷം അംഗീകരിച്ചു. സാങ്കേതികവിദ്യയും നൂതനാശയവും, സിവില്‍ ആണവോര്‍ജ്ജം, ത്രികോണ സഹകരണം, പരിസ്ഥിതി, സംസ്കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ പത്ത് പരിണിതഫലങ്ങള്‍ അന്തിമമാക്കുകയും ചെയ്തു (പട്ടിക കൂടെചേര്‍ക്കുന്നു).
മാര്‍സെയിലിനടുത്തുള്ള തീരദേശ പട്ടണമായ കാസിസില്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ത്ഥം പ്രസിഡന്റ് മാക്രോണ്‍ ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചു. പ്രസിഡന്റ് മാക്രോണിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.
ഫലങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം (2025 ഫെബ്രുവരി 10-12)
1 |
നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -എ.ഐ) സംബന്ധിച്ച ഇന്ത്യ ഫ്രാന്‍സ് പ്രഖ്യാപനം-
|
സാങ്കേതികവിദ്യയും നൂതനാശയവും, ശാസ്ത്ര സാങ്കേതിക വിദ്യ. |
2 |
.2026 ലെ ഇന്ത്യ-ഫ്രാന്‍സ് നൂതനാശയ വര്‍ഷത്തിനായുള്ള ലോഗോ പുറത്തിറക്കല്‍-
|
സാങ്കേതികവിദ്യയും നൂതനാശയവും, ശാസ്ത്ര സാങ്കേതിക വിദ്യ |
3 |
ഇന്തോ-ഫ്രഞ്ച് സെന്റര്‍ ഫോര്‍ ദി ഡിജിറ്റല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പും (ഡി.എസ്.ടി) ഫ്രാന്‍സിന്റെ ഐ.എന്‍.ആര്.ഐ.എ-യും തമ്മിലുള്ള താല്പര്യപത്രം (ലെറ്റര്‍ ഓഫ് ഇന്റന്റ്)- |
സാങ്കേതികവിദ്യയും നൂതനാശയവും, ശാസ്ത്ര സാങ്കേതിക വിദ്യ |
4 |
.ഫ്രഞ്ച് സ്റ്റാര്‍ട്ട്-അപ്പ് ഇന്‍കുബേറ്റര്‍ സ്റ്റേഷന് എഫ് -ല്‍ 10 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഹോസ്റ്റുചെയ്യുന്നതിനുള്ള കരാര്‍ |
സാങ്കേതികവിദ്യയും നൂതനാശയവും, ശാസ്ത്ര സാങ്കേതിക വിദ്യ |
5 |
അഡ്വാന്‍സ്ഡ് മോഡുലാര്‍ റിയാക്ടറുകളിലും ചെറുകിട മോഡുലാര്‍ റിയാക്ടറുകളിലും പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള താല്പര്യ പ്രഖ്യാപനം (ഡിക്ലറേഷന്‍ ഓഫ് ഇന്റന്റ്)- |
സിവില്‍ ആണവോര്‍ജ്ജം |
6 |
ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പും (ഡി.എ.ഇ) ഫ്രാന്‍സിന്റെ സി.എ.ഇ-യും തമ്മില്‍ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ എനര്‍ജി പാര്‍ട്ണര്‍ഷിപ്പുമായുള്ള (ജി.സി.എന്‍.ഇ.പി) സഹകരണം സംബന്ധിച്ച ധാരണാപത്രം പുതുക്കല്‍ |
സിവില്‍ ആണവോര്‍ജ്ജം |
7 |
ജി.സി.എന്‍.ഇ.പി ഇന്ത്യയും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.എന്‍.എസ്.ടി.എന്‍) ഫ്രാന്‍സും തമ്മിലുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ ഡി.എ.ഇയും ഫ്രാന്‍സിന്റെ സി.ഇ.എയും തമ്മിലുള്ള കരാര്‍ നടപ്പിലാക്കല്‍ |
സിവില്‍ ആണവോര്‍ജ്ജം |
8 |
ത്രികോണ വികസന സഹകരണത്തിനായുള്ള സംയുക്ത താല്പര്യ പ്രഖ്യാപനം (ഡിക്ലറേഷന്‍ ഓഫ് ഇന്റന്റ്)- |
ഇന്തോ-പസഫിക്/സുസ്ഥിര വികസനം
|
9 |
മാര്‍സെയിലിലെ ഇന്ത്യയുടെ കോണ്‍സുലേറ്റിന്റെ സംയുക്ത ഉദ്ഘാടനം |
സംസ്കാരം/ ജനങ്ങള്‍ തമ്മിലുള്ള ബന്ധം |
10 |
പരിസ്ഥിതി പരിവര്‍ത്തനം, ജൈവവൈവിദ്ധ്യം, വനം, സമുദ്രകാര്യങ്ങള്‍, മത്സ്യബന്ധനം എന്നിവയ്ക്കുള്ള മന്ത്രാലയവും വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും തമ്മിലുള്ള താല്പര്യ പ്രഖ്യാപനം (ഡിക്ലറേഷന്‍ ഓഫ് ഇന്റന്റ്) |
പരിസ്ഥിതി |
സീരിയൽ നമ്പർ |
ധാരണാപത്രങ്ങൾ/കരാറുകൾ/ ഭേദഗതി |
മേഖലകൾ
|
---|
-AT-