Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകന്‍ മിസ്റ്റര്‍ ഇമ്മാനുവല്‍ ബോണ്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


 

ഫ്രഞ്ച് പ്രസിഡന്റ് ഹിസ് എക്‌സലന്‍സി ഇമ്മാനുവല്‍ മാര്‍ക്കോണിന്റെ നയതന്ത്ര ഉപദേശകന്‍ മിസ്റ്റര്‍ ഇമ്മാനുവല്‍ ബോണ്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.
ഭീകരവാദത്തിനെതിരായ പോരാട്ടം, സൈബര്‍ സുരക്ഷ, പ്രതിരോധം, തന്ത്രപരമായ സഹകരണം എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യാ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ സുപ്രധാന ഘടകങ്ങളില്‍ ഇരു രാജ്യങ്ങളും ഉണ്ടാക്കിയ പുരോഗതിയില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സമുദ്രവും ബഹുതല സഹകരണവും ഉള്‍പ്പെടെ വിവിധ പ്രാദേശിക ആഗോള പ്രശ്‌നങ്ങളിലുള്ള സഹകരണത്തിനെക്കുറിച്ച് മിസ്റ്റര്‍ ബോണ്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു.
അടുത്തിടെ പ്രസിഡന്റ് മാര്‍കോണുമായുണ്ടായ ആശയവിനിമയങ്ങളെക്കുറിച്ച് വളരെ താല്‍പര്യത്തോടെ പ്രധാനമന്ത്രി അനുസ്മരിച്ചു. പ്രസിഡന്റിന്റെ ആരോഗ്യത്തിന് അദ്ദേഹം ശുഭാംശസകള്‍ അറിയിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ അനുവദിക്കുമ്പോള്‍ പ്രസിഡന്റ് മാര്‍ക്കോണിനെ ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ക്ഷണം അദ്ദേഹം ആവര്‍ത്തിച്ചു.
2021 ജനുവരി 7ന് നടന്ന ഇന്ത്യാ-ഫ്രാന്‍സ് തന്ത്രപരമായ സംഭാഷണത്തിനായുള്ള ഇന്ത്യാ സന്ദര്‍ശനത്തിലാണ് മിസ്റ്റര്‍ ഇമ്മാനുവല്‍ ബോണ്‍.