Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ശ്രീ. ഫിലിപ് എറ്റിയെന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ശ്രീ. ഫിലിപ് എറ്റിയെന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

പ്രതിരോധം, സുരക്ഷ എന്നിവ ഉള്‍പ്പെടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ എല്ലാ രംഗത്തുമുള്ള ബന്ധം ശക്തിപ്രാപിച്ചുവരുന്നതു സംബന്ധിച്ചു പ്രധാനമന്ത്രിയെ ശ്രീ. എറ്റിയെന്‍ ധരിപ്പിച്ചു.

2017 ജൂണില്‍ താന്‍ നടത്തിയ വിജയകരമായ ഫ്രാന്‍സ് സന്ദര്‍ശനത്തെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിച്ചു. പ്രതിരോധവും സുരക്ഷയുമാണ് ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാനപ്പെട്ട രണ്ടു മേഖലകളെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ രംഗങ്ങളിലും ഉഭയകക്ഷിബന്ധം മെച്ചപ്പെട്ടുവരുന്നതിനെ അഭിനന്ദിച്ചു.

പ്രസിഡന്റ് മാക്രോണ്‍ അദ്ദേഹത്തിന്റെ സൗകര്യാര്‍ഥം പരമാവധി വേഗം ഇന്ത്യയിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.