Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫെബ്രുവരി 29 ന് മൗറീഷ്യസിലെ അഗലേഗ ദ്വീപിൽ പുതിയ എയർസ്ട്രിപ്പും ജെട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസിലെ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്തും സംയുക്തമായി ഉദ്ഘാടനം ചെയ്യും.


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്തും ചേർന്ന് പുതിയ എയർസ്ട്രിപ്പും സെന്റ് ജെയിംസ് ജെട്ടിയും ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികളും 2024 ഫെബ്രുവരി 29 ന് ഉച്ചയ്ക്ക് 1 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി മൗറീഷ്യസിലെ അഗലേഗ ദ്വീപിൽ സംയുക്തമായി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സുദൃഢവും ദശാബ്ദങ്ങൾ പഴക്കമുള്ളതുമായ വികസന പങ്കാളിത്തത്തിന്റെ സാക്ഷ്യമാണ് ഈ പദ്ധതികളുടെ ഉദ്ഘാടനം. മെയിൻലാൻഡ് മൗറീഷ്യസും അഗലേഗയും തമ്മിലുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റിയുടെ ആവശ്യകത നിറവേറ്റുന്നതിനും സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികൾ സഹായിക്കും.

2024 ഫെബ്രുവരി 12 ന് രണ്ട് നേതാക്കളും മൗറീഷ്യസിൽ യുപിഐ, റുപേ കാർഡ് സേവനങ്ങൾ അടുത്തിടെ ആരംഭിച്ചതിനെ തുടർന്നാണ് ഈ പദ്ധതികളുടെ ഉദ്ഘാടനം പ്രാധാന്യമർഹിക്കുന്നത്.

 

NK