Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​ഫെബ്രുവരി 21നും 22നും ന്യൂഡൽഹിയിൽ SOUL നേതൃത്വസമ്മേളനം സംഘടിപ്പിക്കുന്നതിനു സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പിനെ ഞാൻ അഭിനന്ദിക്കുന്നു; നേതൃത്വവുമായി ബന്ധപ്പെട്ട വശങ്ങൾ ചർച്ച ചെയ്യാൻ വിവിധ മേഖലകളിൽനിന്നുള്ള വ്യക്തികളെ ഈ വേദി ഒന്നിച്ചുകൊണ്ടുവരും: പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഫെ​ബ്രുവരി 21നു ന്യൂഡൽഹിയിൽ നടക്കുന്ന SOUL (സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ്) നേതൃത്വസമ്മേളനത്തിൽ പങ്കെടുക്കും. നേതൃത്വവുമായി ബന്ധപ്പെട്ട വശങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിൽനിന്നുള്ള വ്യക്തികളെ ഒന്നിച്ചുകൊണ്ടുവരുന്ന വേദിയാണിതെന്നു ശ്രീ മോദി പറഞ്ഞു. വിശേഷിച്ചും യുവാക്കളെ ആകർഷിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള പ്രചോദനാത്മകമായ ജീവിതയാത്രകളും കാഴ്ചപ്പാടുകളും പ്രഭാഷകർ പങ്കിടുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“ഫെബ്രുവരി 21നും 22നും ന്യൂഡൽഹിയിൽ SOUL നേതൃത്വ സമ്മേളനം സംഘടിപ്പിക്കുന്നതിനു സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പിനെ ഞാൻ അഭിനന്ദിക്കുന്നു. നേതൃത്വവുമായി ബന്ധപ്പെട്ട വശങ്ങൾ ചർച്ച ചെയ്യാൻ വിവിധ മേഖലകളിൽനിന്നുള്ള വ്യക്തികളെ ഈ വേദി ഒരുമിച്ചുകൊണ്ടുവരും. വിശേഷിച്ചും യുവാക്കളെ ആകർഷിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള പ്രചോദനാത്മകമായ ജീവിതയാത്രകളും കാഴ്ചപ്പാടുകളും പ്രഭാഷകർ പങ്കിടും.

ഫെബ്രുവരി 21 വെള്ളിയാഴ്ച ഞാനും സമ്മേളനത്തിൽ പങ്കുചേരും.

@LeadWithSoul”

-NK-