Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടയില്‍ 2023 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയുടെ വിജയത്തില്‍ പ്രസിഡന്റ് ടിനുബു പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ജി20യില്‍ ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം ഉറപ്പാക്കിയതിനും ഗ്ലോബല്‍ സൗത്തിന്റെ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, കൃഷി, ചെറുധാന്യങ്ങള്‍, ധനകാര്യ സാങ്കേതിക വിദ്യ, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളില്‍ ഇരു നേതാക്കളും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി.

 

NS