Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ ചാന്‍സലറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ ചാന്‍സലറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ 2023 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ ചാന്‍സലര്‍  ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തി. 2023 ഫെബ്രുവരിയിലെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ചാന്‍സലറുടെ ഈ വര്‍ഷത്തെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്.
ജി20 ആദ്ധ്യക്ഷതയുടെ വിജയത്തില്‍ ചാന്‍സലര്‍ ഷോള്‍സ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. വിവിധ ജി20 യോഗങ്ങളിലും പരിപാടികളിലും ഉയര്‍ന്ന തലത്തിലുള്ള പങ്കാളിത്തം അടയാളപ്പെടുത്തികൊണ്ട് ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷകാലത്ത് ജര്‍മ്മനി നല്‍കിയ പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
തങ്ങളുടെ തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പുരോഗതിയും നേതാക്കള്‍ അവലോകനം ചെയ്തു. പ്രതിരോധം, ഹരിതവും സുസ്ഥിരവുമായ വികസനം, നിര്‍ണായക ധാതുക്കള്‍, വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ ചലനക്ഷമത, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ആഴത്തിലാക്കാനുള്ള വഴികളും അവര്‍ ചര്‍ച്ച ചെയ്തു.
പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നേതാക്കള്‍ കൈമാറി.
ചാന്‍സലര്‍ ഷോള്‍സിനെ ഇന്റര്‍ ഗവണ്‍മെന്റ് കമ്മീഷന്റെ അടുത്ത റൗണ്ടിനായി അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചു.

 

NS