ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ 2018 ജൂണില്‍ ധനകാര്യ സാങ്കേതികവിദ്യ (ഫിന്‍ടെക്ക്) സംബന്ധിച്ച ഒരു സംയുക്ത കര്‍മ്മ സമിതി രൂപീകരിക്കുന്നതിനായി ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
ഗുണഫലങ്ങള്‍:
ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ഫിന്‍ടെക്ക് മേഖലയിലെ സഹകരണത്തിനാണ് ഫിന്‍ടെക്കില്‍ ഒരു സംയുക്ത കര്‍മ്മ സമിതി രൂപീകരിക്കുന്നത്. സിംഗപ്പൂരുമായി ഇന്ത്യ യോജിച്ച് പ്രവര്‍ത്തിക്കുന്നത് ഇന്ത്യയ്ക്കും സിംഗപ്പൂരിനും ഇന്റര്‍ഫെയ്‌സ് ആപ്ലിക്കേഷന്‍ പരിപാടി (എ.പി.ഐഎസ്), റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സ്, പണമടയ്ക്കുന്നതിലെ സുരക്ഷ, ഡിജിറ്റല്‍ പണത്തിന്റെ ഒഴുക്ക്, ഇലക്‌ട്രോണിക് ട്രാന്‍സ്ഫറിംഗിനുള്ള റുപേ ശൃംഖല, യു.പി.ഐ-അതിവേഗ പേയ്‌മെന്റ് ലിങ്ക്, ആധാര്‍ സ്റ്റാക്ക്, ആസിയാന്‍ മേഖലയിലെ ഇ-കെ.വൈ.സി എന്നീ മേഖലകലെ വളരെ മികച്ചതാക്കാനും നിയമപരമായ കാര്യങ്ങളിലെ സഹകരണം, സാമ്പത്തിക വിപണികള്‍ക്കും ഇന്‍ഷ്വറന്‍സ് മേഖലയ്ക്കും സാന്‍ഡ് ബോക്‌സ് മാതൃകയ്ക്കും വേണ്ട പരിഹാരങ്ങള്‍ നല്‍കാനും കഴിയും.
സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ പരിഗണനാവിഷയങ്ങള്‍
I. ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളുടെ കൈമാറ്റം
മികച്ച വിനിമയ നടപടിക്രമങ്ങള്‍ ലക്ഷ്യമാക്കി നിയമബരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക.
1) ഫിന്‍ടെക് മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നയങ്ങള്‍ എന്നിവയിലെ പരിചയം പങ്കുവയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുക.
2) ഫിന്‍ടെക് സ്ഥാപനങ്ങളും സംരംഭങ്ങളും തമ്മില്‍ വിവേചനമില്ലാത്ത രീതിയില്‍ ഡാറ്റ ഉപയോഗിച്ചുകൊണ്ട് മാനകങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
3) സൈബര്‍ സുരക്ഷ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ പുതിയ ഭീഷണണികളുള്‍പ്പെടെയുള്ളവയില്‍ നിയമപരമായി അധികാരമുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.
II. സഹകരണം വര്‍ദ്ധിപ്പിക്കല്‍
ഇന്ത്യയിലേയും സിംഗപ്പൂരിലേയും സാമ്പത്തിക സാങ്കേതിക വ്യവസായങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക.
1) ഫിന്‍ടെക് മേഖലയിലെ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക.
2) വാണിജ്യ/സാമ്പത്തിക മേഖകള്‍ക്കായി ഫിന്‍ടെക് പരിഹാരങ്ങള്‍ വിസകിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
3) രണ്ടു രാജ്യങ്ങളിലേയും നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ ഫിന്‍ടെക്കിലെ ഇന്ത്യയിലേയും സിംഗപ്പൂരിലേയും സംരംഭകര്‍/സ്റ്റാര്‍ട്ടപ്പ് പ്രതിഭകള്‍ എന്നിവര്‍ തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുക,
III. അന്തര്‍ദ്ദേശീയ നിലവാരം വികസിപ്പിക്കുക
എ) ഇന്ത്യയിലേയും സിംഗപ്പൂരിലേയും പൊതുസംവിധാനം സൃഷ്ടിച്ചിട്ടുള്ള എ.പി.ഐകളുമായി യോജിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന അപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫെയ്‌സസിന്റെ(എ.പി.ഐകള്‍) അന്താരാഷ്ട്ര പതിപ്പ് സൃഷ്ടിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക.
1) ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ ഉപയോഗിക്കുന്ന താമസക്കാര്‍ക്ക് അതിര്‍ത്തികടന്നുള്ള പ്രാമാണികരണത്തിനും ഇലക്‌ട്രോണിക്-നിങ്ങളുടെ ഉപഭോക്താവിനെ അറിയുക(ഇ-കെ.വൈ.സി)ക്കും അവസരമുണ്ടാക്കുക.
2) ഡിജിറ്റലായി പണം കൈമാറ്റം ചെയ്യുന്ന വേദികളില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സും (ഡി.പി.ഐ) വേഗത്തിലും സുരക്ഷിതമായതുമായ വിനിമയവും തമ്മില്‍ സഹകരണത്തിനുള്ള പേയ്‌മെന്റ് ലിങ്കേജുകള്‍ സാദ്ധ്യമാക്കുക.
3) ദേശീയ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍.പി.സി.ടി) ഇലക്‌ട്രോണിക്ക് ട്രാന്‍സ്ഫര്‍ ശൃംഖലകളും (എന്‍.ഇ.ടി.എസ്) തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളെക്കുറിച്ച് പരസ്പരം പഠിക്കുന്നതിനുള്ള അവസരമൊരുക്കുക.
4) പേയ്‌മെന്റ് സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ ഡി.പി.ഐയും അതിവേഗ പ്രതികരണ കോഡും (ക്യു.ആര്‍) സാദ്ധ്യമാക്കുക,
5) അതിര്‍ത്തികള്‍ക്കപ്പുറത്ത് ഇ-സൈനിലൂടെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സാദ്ധ്യമാക്കുക.
ബി) ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ താഴെപ്പറയുന്നവയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുക
1) ഡിജിറ്റല്‍ ഗവേര്‍ണന്‍സ്
2) സാമ്പത്തികാശ്ലേഷണം
3) ആസിയാന്‍ സാമ്പത്തിക നവീനാശയ ശൃംഖലയുടെ (ഫൈനാന്‍ഷ്യല്‍ ഇന്നോവേഷന്‍ നെറ്റ്‌വര്‍ക്ക്-അ.എഫ്.ഐ.എന്‍) അജണ്ടയുമായുള്ള പങ്കാളിത്തം.