Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫിദൽ കാസ്ട്രോയുടെ വിയോഗത്തിൽ പ്രധാനമന്ത്രി


ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോയുടെ ദുഖകരമായ ദേഹവിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി .

” ഫിദൽ കാസ്ട്രോയുടെ ദുഖകരമായ ദേഹവിയോഗത്തിൽ ഞാൻ എൻറെ അഗാധമായ അനുശോചനം ക്യൂബൻ ഗവണ്മെന്റിനെയും ക്യൂബൻ ജനതയെയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

ദുഖകരമായ ഈ വേളയിൽ ക്യൂബൻ ഗവണ്മെൻറിനും അവിടത്തെ ജനങ്ങൾക്കുമൊപ്പം ഞങ്ങളും നില കൊള്ളുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ജനപ്രീതിയാർജിച്ച വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ഫിദൽ കാസ്ട്രോ. മഹാനായൊരു സുഹൃത്തിന്റെ വേർപാടിൽ ഇന്ത്യ വിലപിക്കുന്നു.