Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫിജി റിപ്പബ്ലിക് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ഫിജി റിപ്പബ്ലിക് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ-ഓപ്പറേഷന്റെ (എഫ്ഐപിഐസി) മൂന്നാമത് ഉച്ചകോടിയുടെ ഭാഗമായി 2023 മെയ് 22 ന് പോർട്ട് മോറെസ്ബിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിജി റിപ്പബ്ലിക് പ്രധാനമന്ത്രി സിതിവേനി ലിഗമമാഡ റബുക്കയുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2014 നവംബറിലെ തന്റെ ഫിജി സന്ദർശന വേളയിൽ  ഫിപിക്  ആരംഭിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു, അതിനുശേഷം പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം  കൂടുതൽ വർധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇരു നേതാക്കളും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്തതും ബഹുമുഖവുമായ വികസന പങ്കാളിത്തം അവലോകനം ചെയ്യുകയും ശേഷി വികസനം, ആരോഗ്യ പരിപാലനം, കാലാവസ്ഥാ പ്രവർത്തനം, പുനരുപയോഗ ഊർജം, കൃഷി, വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ പ്രധാന മേഖലകളിലെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇരു നേതാക്കളും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ബഹുമുഖ വേദികളിലെ സഹകരണം ആഴത്തിലാക്കാൻ സമ്മതിക്കുകയും ചെയ്തു. ഫിജിയൻ പ്രസിഡൻറ്, റാതു വില്യാം മൈവലിലി കറ്റോണിവേരെ പ്രതിനിധീകരിച്ച്, പ്രധാനമന്ത്രി റബൂക്ക പ്രധാനമന്ത്രി മോദിക്ക് റിപ്പബ്ലിക് ഓഫ് ഫിജിയുടെ പരമോന്നത ബഹുമതി – കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി (സിഎഫ്) നൽകി. ഈ ബഹുമതിക്ക് ഫിജി ഗവൺമെന്റിനും ജനങ്ങൾക്കും പ്രധാനമന്ത്രി മോദി നന്ദി പറയുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും ശാശ്വതവുമായ ബന്ധത്തിൽ പ്രധാന പങ്കുവഹിച്ച ഇന്ത്യയിലെ ജനങ്ങൾക്കും ഫിജി-ഇന്ത്യൻ സമൂഹത്തിന്റെ തലമുറകൾക്കുമായി സമർപ്പിക്കുകയും ചെയ്തു.

-ND-