Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫസ്റ്റ് സോളാർ സിഇഒ ശ്രീ മാർക്ക് വിഡ്‌മറുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ഫസ്റ്റ് സോളാർ സിഇഒ ശ്രീ മാർക്ക് വിഡ്‌മറുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫസ്റ്റ് സോളാർ സിഇഒ ശ്രീ മാർക്ക് വിഡ്‌മറുമായി  കൂടിക്കാഴ്ച  നടത്തി.

 ഇന്ത്യയുടെ പുനരുൽപ്പാദിപ്പിക്കാവുന്ന   ഊർജ്ജ സാധ്യതകളെ കു റിച്ചും, പ്രത്യേകിച്ച് സൗരോർജ്ജ സാധ്യതയെക്കുറിച്ചും 2030 ഓടെ പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള 450 ജിഗാവാട്ട്  വൈദ്യുതി ഉൽപാദനത്തെക്കുറിച്ചും  അവർ  സംസാരിച്ചു.

അടുത്തിടെ പ്രഖ്യാപിച്ച  ഉത്പ്പാദന ബന്ധിത  പ്രോത്സാഹന പദ്ധതി   ഉപയോഗപ്പെടുത്തി  അവരുടെ തനതായ നേർത്ത ഫിലിം സാങ്കേതികവിദ്യ വിനിയോഗിച്ചു്  ഇന്ത്യയിൽ
ഫസ്റ്റ് സോളാറിന്റെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതോടൊപ്പം   ഇന്ത്യയെ ആഗോള വിതരണ ശൃംഖലകളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.