Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫരാക്ക ബാരേജ് പദ്ധതിയുടെ 58.81 ഏക്കര്‍ സ്ഥലം 04-ബറ്റാലിയന്‍ ആസ്ഥാനം നിര്‍മിക്കുന്നതിനായി ബി.എസ്.എഫിനു കൈമാറുന്നു


വാട്ടര്‍ റിസോഴ്‌സസ്, റിവര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഗംഗാ റീജുവനേഷന്‍ മന്ത്രാലയത്തിനു കീഴിലുള്ള ഫരാക്ക ബാരേജ് പദ്ധതിയിലെ അധികസ്ഥലമായ 58.81 ഏക്കര്‍ സ്ഥലം ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള അതിര്‍ത്തിരക്ഷാസേനയ്ക്കു കൈമാറുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയില്‍ മൗസ ജഗന്നാഥ്പൂര്‍, ജെ.എല്‍.നമ്പര്‍ 35 പി.എസ്. കാലിയചാക്കിലെ ഖെയ്ജൂരിയഘട്ടില്‍ ബി.എസ്.എഫ്. 04-ബറ്റാലിയന്‍ ആസ്ഥാനം നിര്‍മിക്കാനാണു ഭൂമി കൈമാറുന്നത്.

ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള ഫരാക്ക ബാരേജ് പദ്ധതിക്ക് അതിര്‍ത്തിരക്ഷാസേനയുടെ കാവല്‍ ലഭിക്കുമെന്നതും പദ്ധതിപ്രദേശം കൈയേറുന്നത് ഒഴിവാകുമെന്നതുമായ നേട്ടങ്ങള്‍ കൈമാറ്റത്തിനുണ്ട്.