ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു :
“ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ ദുഖിതനാണ്. സേവനത്തിന്റെയും അനുകമ്പയുടെയും സമൃദ്ധമായ പാരമ്പര്യത്തെയാണ് അദ്ദേഹം അവശേഷിപ്പിച്ചിട്ടുള്ളത് . ദുഖത്തിന്റെ ഈ വേളയിൽ , എന്റെ ചിന്തകൾ ഓർത്തഡോക്സ് സഭയിലെ അംഗങ്ങൾക്കൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു.”
***
Saddened by the passing away of His Holiness Moran Mar Baselios Marthoma Paulos II, the Supreme Head of Indian Orthodox Church. He leaves behind a rich legacy of service and compassion. In this hour of grief, my thoughts are with the members of the Orthodox Church. RIP.
— Narendra Modi (@narendramodi) July 12, 2021