പൗരന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നിയമ സേവന ക്യാമ്പിൽ സജീവമായ പങ്കുവഹിച്ച ജർബോം ഗാംലിൻ ലോ കോളേജിലെ വിദ്യാർത്ഥികളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
കേന്ദ്ര നിയമ-നീതിന്യായ മന്ത്രി ശ്രീ കിരൺ റിജിജുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ജനങ്ങളുടെ നിയമങ്ങളെ കുറിച്ചും നിയമപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട വശങ്ങളെക്കുറിച്ചുമു ള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാൽ ഇത്തരമൊരു ശ്രമം പ്രശംസനീയമാണ്.”
****
Such an effort is laudatory as it enhances awareness about aspects relating to the law and legal rights of people. https://t.co/yY1tUn4pOW
— Narendra Modi (@narendramodi) April 29, 2023