രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. യശ്പാലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
‘പ്രൊഫ. യശ്പാലിന്റെ ദേഹവിയോഗത്തില്‍ ദുഖിക്കുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് ശാശ്വതമായ സംഭാവനകള്‍ നല്കിയ സമര്‍ത്ഥനായ ശാസ്ത്രജ്ഞനെയും അക്കാഡമീഷ്യനെയുമാണ് നമുക്ക് നഷ്ടമായത്.
2009 ല്‍ ഗുജറാത്തില്‍ നടന്ന കുട്ടികള്‍ക്കായുള്ള ദേശീയ ശാസ്ത്ര കോണ്‍ഗ്രസിലുള്‍പ്പെടെ നിരവധി അവസരങ്ങളില്‍ പ്രൊഫ. യശ്പാലുമൊത്ത് വിപുലമായ ആശയവിനിമയം നടത്തിയിട്ടുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു. 2009 ല്‍ കുട്ടികള്‍ക്കായുള്ള ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രൊഫ. യശ്പാലുമൊത്തുള്ള തന്റെ ചില ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കിട്ടു.
Pained by Professor Yash Pal's demise. We have lost a brilliant scientist & academician who made a lasting contribution to Indian education.
— Narendra Modi (@narendramodi) July 25, 2017
Interacted with Professor Yash Pal extensively on many occasions including the National Children’s Science Congress in Gujarat in 2009. pic.twitter.com/nkUlgFRUNK
— Narendra Modi (@narendramodi) July 25, 2017