Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് പ്രധാനമന്ത്രിയുടെ യാത്രയയപ്പ്


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. നൃപേന്ദ്ര മിശ്രയ്ക്ക് ഇന്ന് 7, ലോക് കല്യാണ്‍ മാര്‍ഗില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. വിവിധ കേന്ദ്ര മന്ത്രിമാരും, മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ശ്രീ. മിശ്രയെ അമൂല്യമായ സമ്പത്തെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അദ്ദേഹത്തോടൊപ്പമുള്ള തന്റെ യാത്ര അനുസ്മരിച്ചു.

അനുകരണീയനായ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് കഠിനാധ്വാനശീലത്തിന്റെയും, ജോലിയോടുള്ള അര്‍പ്പണബോധത്തിന്റെയും പേരില്‍ അദ്ദേഹം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അഭിനന്ദിച്ചു. ഭരണ നിര്‍വ്വഹണത്തിലെ തന്റെ വിപുലമായ പരിചയ സമ്പത്ത് ശ്രീ. മിശ്ര പ്രകടിപ്പിച്ച നിരവധി അവസരങ്ങള്‍ പ്രധാനമന്ത്രി വിവരിച്ചു.

തര്‍ക്ക പരിഹാരത്തില്‍ പ്രാവീണ്യമുള്ള കഴിവുറ്റ പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് ശ്രീ. മിശ്രയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവി ജീവിതത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന പ്രധാനമന്ത്രി തന്റെ വിപുലമായ അനുഭവസമ്പത്ത് രാജ്യത്തെ ഭരണനിര്‍വ്വഹണത്തിന് വിനിയോഗിച്ചതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നന്ദി പറഞ്ഞു.

ഒരു നവ ഇന്ത്യ സൃഷ്ടിക്കുകയെന്ന സ്വപ്നത്തിലേക്ക് പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം നല്‍കിയതില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ ലക്ഷ്യ കേന്ദ്രീകൃതവും, സാങ്കേതിക വിദ്യാ നിബദ്ധവും, മനുഷ്യത്വപരവുമായ പ്രധാനമന്ത്രിയുടെ ദര്‍ശനത്തെ അഭിനന്ദിച്ച അദ്ദേഹം ഒരു നവ ഇന്ത്യ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് പ്രവര്‍ത്തിക്കാന്‍ മൊത്തം ഗവണ്‍മെന്റ് സംവിധാനത്തെയും ആഹ്വാനം ചെയ്തു.