Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രസിഡന്റ് സി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി ടെലിഫോണിലൂടെ അഭിനന്ദിച്ചു


ചൈനീസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബഹുമാനപ്പെട്ട ശ്രീ. സി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.

അതിവേഗം വളരുന്ന രണ്ടു വന്‍ശക്തികളെന്ന നിലയില്‍ ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷിബന്ധം 21ാം നൂറ്റാണ്ട് ‘ഏഷ്യന്‍ ശതക’മായിത്തീരുന്നതില്‍ നിര്‍ണായകമാണെന്ന കാര്യത്തില്‍ ഇരു നേതാക്കളും യോജിച്ചു.

പരസ്പര താല്‍പര്യമുള്ള മേഖലാതല, രാജ്യാന്തര വിഷയങ്ങളില്‍ ചര്‍ച്ചകള്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചു.