Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘പ്രസിഡന്റ് പ്രണബ് മുഖര്‍ജി- എ സ്റ്റേറ്റ്‌സ്മാന്‍’ എന്ന ഫോട്ടോബുക്ക് പ്രധാനമന്ത്രി പുറത്തിറക്കി

‘പ്രസിഡന്റ് പ്രണബ് മുഖര്‍ജി- എ സ്റ്റേറ്റ്‌സ്മാന്‍’ എന്ന ഫോട്ടോബുക്ക് പ്രധാനമന്ത്രി പുറത്തിറക്കി

‘പ്രസിഡന്റ് പ്രണബ് മുഖര്‍ജി- എ സ്റ്റേറ്റ്‌സ്മാന്‍’ എന്ന ഫോട്ടോബുക്ക് പ്രധാനമന്ത്രി പുറത്തിറക്കി


രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ‘പ്രസിഡന്റ് പ്രണബ് മുഖര്‍ജി- എ സ്റ്റേറ്റ്‌സ്മാന്‍’ എന്ന ഫോട്ടോബുക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി. ആദ്യപ്രതി രാഷ്ട്രപതിക്കു പ്രധാനമന്ത്രി കൈമാറി.

ചടങ്ങില്‍ പ്രസംഗിക്കവേ, ഒരു സമൂഹമെന്ന നിലയില്‍ നമുക്കു ചരിത്രത്തെക്കുറിച്ചു കൂടുതല്‍ ബോധവാന്‍മാര്‍ ആകാവുന്നതാണെന്നും നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മെച്ചപ്പെട്ട രീതിയില്‍ സംരക്ഷിക്കേണ്ടതാണെന്നും കരുതുന്നതായി അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിസ്ഥാനം ഔദ്യോഗിക പദവിയേക്കാള്‍ എത്രയോ ഉയര്‍ന്നതാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ പുസ്തകത്തിലെ ഫോട്ടോകളിലൂടെ നമുക്കു രാഷ്ട്രപതിയുടെ മാനുഷികവശം വ്യക്തമാവുകയും അഭിമാനബോധം ജനിക്കുകയും ചെയ്യുമെന്നു ശ്രീ. മോദി പറഞ്ഞു.

ചൂലുമായി നില്‍ക്കുന്നതും സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കുന്നതുമായ മഹാത്മാഗാന്ധിയുടെ രണ്ടു ഫോട്ടോകളില്‍നിന്ന് അദ്ദേഹത്തിന് എത്ര വൈവിധ്യമാര്‍ന്ന വ്യക്തിത്വമാണ് ഉണ്ടായിരുന്നതെന്നു ബോധ്യപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പത്രങ്ങള്‍ നേതാക്കളുടെ ചില സവിശേഷതകള്‍ വെളിപ്പെടുത്തും; എന്നാല്‍ ഇതിലും എത്രയോ അധികമായിരിക്കും നേതാക്കള്‍ക്കു ശരിക്കുമുള്ള സവിശേഷതകള്‍.

ശ്രീ. പ്രണബ് മുഖര്‍ജിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചതു തനിക്കു ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ വ്യത്യസ്തങ്ങളായ ആശയസംഹിതകള്‍ ഉള്‍ക്കൊള്ളുന്ന നേതാക്കളും പ്രവര്‍ത്തകരുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. എന്നാല്‍, ഡെല്‍ഹിയിലെത്തിയപ്പോള്‍ മാര്‍ഗനിര്‍ദേശം തരാന്‍ ‘പ്രണബ് ദാ’ ഉണ്ടായിരുന്നു എന്നത് ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതൃസ്ഥാനീയനായി നിലകൊണ്ടു രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നെ നയിച്ചിട്ടുണ്ടെന്നും വേണ്ടവിധം വിശ്രമമെടുക്കണമെന്നും ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും ഓര്‍മപ്പെടുത്തുമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.