Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസിഡന്റ് പുടിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ടെലിഫോണ്‍ കോള്‍


റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നലെ ടെലിഫോണില്‍ അഭിനന്ദിച്ചു. വിജയത്തില്‍ പുടിനെ അഭിനന്ദിച്ച അദ്ദേഹം, ശ്രീ. പുടിന്റെ നേതൃത്വത്തിന്‍കീഴില്‍ ഇന്ത്യയും റഷ്യയുമായുള്ള സവിശേഷമായ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ഈ വര്‍ഷാവസാനം നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്കു പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫോണ്‍ ചെയ്തതിനു പ്രസിഡന്റ് പുടിന്‍, പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. എല്ലാ മേഖലകളിലുമുള്ള ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത വെളിപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും തുടര്‍ച്ചയായ പുരോഗതിക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു.