Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രസാർ ഭാരതിയും മലേഷ്യയിലെ റേഡിയോ ടെലിവിഷൻ മലേഷ്യയും (ആർ‌ടി‌എം) തമ്മിലുള്ള പ്രക്ഷേപണ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും മലേഷ്യയും ഒപ്പുവയ്ക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


പ്രക്ഷേപണം, വാർത്താവിനിമയം, ദൃശ്യ-ശ്രവ്യ പരിപാടികൾ എന്നീ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനും രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധം ഗണ്യമായി വർധിപ്പിക്കുന്നതിനും വളരെയധികം സാധ്യതകളുള്ള ധാരണാപത്രം/ഉടമ്പടി 2023 നവംബർ 7ന് ഒപ്പുവച്ചതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഇതോടെ വിവിധ രാജ്യങ്ങളുമായി പ്രസാർ ഭാരതി ഒപ്പുവച്ച ധാരണാപത്രങ്ങളുടെ എണ്ണം 46 ആയി.

രാഷ്ട്രനിർമാണത്തിൽ പ്രസാർ ഭാരതി വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുകയും രാജ്യത്തിനകത്തും പുറത്തും ഏവർക്കും അർഥപൂർണവും കൃത്യവുമായ ഉള്ളടക്കം നൽകുന്നതിൽ തുടർച്ചയായി ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. ഈ ധാരണാപത്രങ്ങൾ മറ്റു രാജ്യങ്ങളിലെ ഉള്ളടക്കവിതരണത്തിലും അന്താരാഷ്ട്രപ്രക്ഷേപകരുമായുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിലും പുതിയ സാങ്കേതികവിദ്യകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലും നിർണായകമാകും. സംസ്‌കാരം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, കായികം, വാർത്തകൾ തുടങ്ങിയ മേഖലകളിലെ പരിപാടികൾ സൗജന്യമായും സൗജന്യ അടിസ്ഥാനത്തിലും കൈമാറാനാകും എന്നതാണു ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുന്നതിലൂടെയുള്ള സുപ്രധാന നേട്ടം.

റേഡിയോ-ടെലിവിഷൻ മേഖലയിൽ പൊതു പ്രക്ഷേപണത്തിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായാണ് മലേഷ്യയിലെ പൊതു പ്രക്ഷേപകരായ റേഡിയോ ടെലിവിഷൻ മലേഷ്യയുമായി ഇന്ത്യയുടെ പൊതുമേഖലയിലെ പ്രക്ഷേപകരായ പ്രസാർ ഭാരതി ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

 

NS