Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത ശാസ്ത്രീയ സംഗീത ഗായിക ഡോ. പ്രഭ ആത്രേയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


പ്രശസ്ത ശാസ്ത്രീയ സംഗീത ഗായിക ഡോ. പ്രഭാ ആത്രേയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

 പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;

“ഡോ. പ്രഭ ആത്രേ ജി ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ വലിയ പ്രതിഭയായിരുന്നു, അവരുടെ കൃതികൾ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു. പ്രഭ ആത്രേയുടെ ജീവിതം മികവിന്റെയും സമർപ്പണത്തിന്റെയും ഒരു സിംഫണി ആയിരുന്നു. അവരുടെ പ്രയത്നങ്ങൾ നമ്മുടെ സാംസ്കാരിക ഘടനയെ വളരെയധികം സമ്പന്നമാക്കി. പ്രഭ ആത്രേയുടെ വിയോഗത്തിൽ വേദനിക്കുന്നു. അവരുടെ കുടുംബത്തിനും ആരാധകർക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”

NK