Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞനും ഗാലക്‌റ്റിക് എനർജി വെഞ്ച്വേഴ്‌സിന്റെ സ്ഥാപകനുമായ സിയാബുലേല സൂസയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞനും ഗാലക്‌റ്റിക് എനർജി വെഞ്ച്വേഴ്‌സിന്റെ സ്ഥാപകനുമായ സിയാബുലേല സൂസയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24 ന് ജോഹന്നാസ്ബർഗിൽ  പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞനും ഗാലക്‌റ്റിക് എനർജി വെഞ്ച്വേഴ്‌സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ  സിയാബുലേല സൂസയുമായി കൂടിക്കാഴ്ച നടത്തി.

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ  വിജയത്തിൽ  സൂസ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. തന്റെ വിജയത്തിന് ഡിജിറ്റൽ ഇന്ത്യയുടെ പങ്കിനെയും   ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന തന്റെ പദ്ധതികളെയും   അദ്ദേഹം എടുത്തുകാട്ടി.

ഊർജത്തിന്റെ ഭാവി, സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും  ചർച്ചയിൽ ഉൾപ്പെട്ടു.

ND