Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത പിന്നണിഗായകൻ ശ്രീ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത പിന്നണിഗായകൻ ശ്രീ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ വരുംതലമുറകളുടെയും ഹൃദയങ്ങളെ സ്പർശിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. 
പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ:
“വൈവിധ്യമാർന്ന വികാരങ്ങൾ പകരുന്ന ഇതിഹാസ ശബ്ദത്താൽ അനുഗൃഹീതനായിരുന്നു ശ്രീ പി. ജയചന്ദ്രൻജി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിൻ്റെ ഭാവതീവ്രമായ  ആലാപനങ്ങൾ  വരുംതലമുറകളുടെയും ഹൃദയങ്ങളെ സ്പർശിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്.”

***

SK