Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത നിയമ പണ്ഡിതൻ പ്രൊഫസർ വേദ് പ്രകാശ് നന്ദയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


പ്രശസ്ത നിയമ പണ്ഡിതൻ പ്രൊഫസർ വേദ് പ്രകാശ് നന്ദയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. നിയമവിദ്യാഭ്യാസത്തോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പ്രൊഫസർ വേദ് പ്രകാശ് നന്ദയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“പ്രൊഫസർ വേദ് പ്രകാശ് നന്ദ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. നിയമവിദ്യാഭ്യാസത്തോടുള്ള ശക്തമായ പ്രതിബദ്ധതയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഉയർത്തിക്കാട്ടുന്നത്. യുഎസ്എയിലെ ഇന്ത്യൻ ഡയസ്‌പോറയിലെ ഒരു പ്രമുഖ അംഗം കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയും യുഎസ്എയും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ അദ്ദേഹം ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി.”

*********

NK