Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത തെലുങ്ക് നടൻ ശ്രീ ചന്ദ്ര മോഹന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.


 പ്രശസ്ത തെലുങ്ക് നടൻ ശ്രീ ചന്ദ്ര മോഹന്റെനിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
 
‘ എക്‌സിൽ’ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

പ്രശസ്ത തെലുങ്ക് നടൻ ശ്രീ ചന്ദ്രമോഹൻ ഗാരുവിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സിനിമാലോകത്തെ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയമികവും അതുല്യമായ കഴിവും തലമുറകളോളം പ്രേക്ഷകരെ മയക്കി. അദ്ദേഹത്തിന്റെ വിടവാങ്ങൽ അഭിനയലോകത്ത് വലിയ ശൂന്യത സൃഷ്ടിക്കുന്നു, അത് നികത്താൻ പ്രയാസമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും ഈ തീരാനഷ്ടം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. ഓം ശാന്തി.”

NK