Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത ടെന്നീസ് താരം നരേഷ് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത ടെന്നീസ് താരം ശ്രീ നരേഷ് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ശ്രീ നരേഷ് കുമാർ ഇന്ത്യൻ കായികരംഗത്ത് നൽകിയ സംഭാവനകൾക്കായി സ്മരിക്കപ്പെടും. ടെന്നീസ് ജനകീയമാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒരു മികച്ച കളിക്കാരൻ എന്നതിലുപരി അദ്ദേഹം ഒരു അസാധാരണ മാര്‍ഗ്ഗദര്‍ശി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി.”

***

ND