Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത ആണവ ഭൗതിക ശാസ്ത്രജ്ഞൻ ശ്രീ ബികാഷ് സിൻഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത ആണവ ഭൗതിക ശാസ്ത്രജ്ഞൻ ശ്രീ ബികാഷ് സിൻഹയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ശാസ്ത്രത്തിന്, പ്രത്യേകിച്ച് ന്യൂക്ലിയർ ഫിസിക്‌സ്, ഹൈ എനർജി ഫിസിക്‌സ് എന്നീ മേഖലകളിൽ ശ്രീ ബികാഷ് സിൻഹ ജി  നൽകിയ മഹത്തായ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ഊർജ്ജസ്വലമായ ഒരു ഗവേഷണ ആവാസവ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ താല്പര്യം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

Shri Bikash Sinha Ji will be remembered for his monumental contribution towards science, especially in the field of nuclear physics and high energy physics. His passion towards furthering a vibrant research ecosystem was noteworthy. Pained by his demise. Condolences to his family…

— Narendra Modi (@narendramodi) August 11, 2023

*******

–ND–