Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (PMFBY), പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സ്കീം (RWBCIS) എന്നിവയുടെ നിലവിലുള്ള കേന്ദ്രമേഖലാ സ്കീമിലെ ഘടകങ്ങൾ/ വ്യവസ്ഥകൾ എന്നിവ പരിഷ്‌ക്കരിക്കുന്നതിനും / കൂട്ടിച്ചേർക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.


2021-22 മുതൽ 2025-26 വരെ മൊത്തം 69,515.71 കോടി രൂപ അടങ്കലുള്ള പ്രധാൻ മന്ത്രി ഫസൽ ബീമാ യോജനയും പുനഃസംഘടിപ്പിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും 2025-26 വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി. 2025-26 വരെ രാജ്യത്തുടനീളമുള്ള കർഷകർക്ക് തടയാനാകാത്ത പ്രകൃതിക്ഷോഭങ്ങളിൽ നിന്നുള്ള വിളകളുടെ അപകടസാധ്യത പരിരക്ഷിക്കാൻ ഈ തീരുമാനം സഹായിക്കും.

ഇതിനുപുറമെ, സുതാര്യതയും ക്ലെയിം കണക്കുകൂട്ടലും തീർപ്പാക്കലും വർധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിൽ വലിയ തോതിലുള്ള സാങ്കേതികവിദ്യാ ഇൻഫ്യൂഷനുവേണ്ടി, 824.77 കോടി രൂപയുടെ കോർപ്പസ് ഉപയോഗിച്ച് ഫണ്ട് ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (FIAT) രൂപീകരിക്കുന്നതിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. .

ഈ സ്കീമിന് കീഴിലുള്ള സാങ്കേതിക സംരംഭങ്ങളായ YES-TECH, WINDS മുതലായവയ്ക്കും ഗവേഷണ വികസന പഠനങ്ങൾക്കും ധനസഹായം നൽകുന്നതിന് ഫണ്ട് വിനിയോഗിക്കും.

സാങ്കേതിക വിദ്യ  ഉപയോഗിച്ചുള്ള വിളവ് നിർണയ സംവിധാനം (YES-TECH) ടെക്നോളജി അടിസ്ഥാനമാക്കിയുളള വിളവ് എസ്റ്റിമേറ്റുകൾക്ക്  കുറഞ്ഞത് 30% വെയിറ്റേജ് ഉപയോഗിച്ച്  വിളവ് കണക്കാക്കുന്നതിന് റിമോട്ട് സെൻസിംഗ് ടെക്നോളജി ഉപയോഗിക്കുന്നു. നിലവിൽ 9 പ്രധാന സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കുന്നു (അതായത് ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ). മറ്റ് സംസ്ഥാനങ്ങളും വേഗത്തിൽ ഇതിലേക്ക് എത്തുന്നു. YES-TECH വിപുലമായി നടപ്പിലാക്കുന്നതോടെ, ക്രോപ്പ് കട്ടിംഗ് പരീക്ഷണങ്ങളും അനുബന്ധ പ്രശ്നങ്ങളും ക്രമേണ ഇല്ലാതാകും. YES-TECH പ്രകാരം 2023-24 ലേക്കുള്ള ക്ലെയിം കണക്കുകൂട്ടലും തീർപ്പാക്കലും നടത്തി.  100% സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിളവ് നിർണയ രീതി സ്വീകരിച്ചു.

കാലാവസ്ഥാ വിവരങ്ങളും നെറ്റ് വർക്ക് വിവര സംവിധാനങ്ങളും (WINDS) ബ്ലോക്ക് തലത്തിൽ ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളും (AWS) പഞ്ചായത്ത് തലത്തിൽ ഓട്ടോമാറ്റിക് മഴ മാപിനികളും (ARGs) സ്ഥാപിക്കാൻ വിഭാവനം ചെയ്യുന്നു. വിൻഡ്സിന് കീഴിൽ, ഹൈപ്പർ ലോക്കൽ കാലാവസ്ഥാ വിവരങ്ങൾ വികസിപ്പിക്കുന്നതിന് നിലവിലെ നെറ്റ്‌വർക്ക് സാന്ദ്രതയിൽ 5 മടങ്ങ് വർദ്ധനവ് വിഭാവനം ചെയ്യപ്പെടുന്നു. ഈ സംരംഭത്തിന് കീഴിൽ, ഡാറ്റ വാടകയ്ക്ക് നൽകേണ്ട ചെലവുകൾ മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകേണ്ടത്. 9 പ്രധാന സംസ്ഥാനങ്ങൾ വിൻഡ്സ് (കേരളം, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് പുതുച്ചേരി, അസം, ഒഡീഷ, കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവ പുരോഗമിക്കുന്നു) നടപ്പാക്കാനുള്ള പ്രക്രിയയിലാണ്, മറ്റ് സംസ്ഥാനങ്ങളും നടപ്പിലാക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ടെൻഡർ ചെയ്യുന്നതിന് മുമ്പ് ആവശ്യമായ വിവിധ പശ്ചാത്തല തയ്യാറെടുപ്പുകളും ആസൂത്രണ പ്രവർത്തനങ്ങളും കാരണം 2023-24 ൽ (ഇഎഫ്സി പ്രകാരം ഒന്നാം വർഷം) സംസ്ഥാനങ്ങൾക്ക് WINDS  നടപ്പാക്കാൻ കഴിഞ്ഞില്ല. 2023-24 നെ അപേക്ഷിച്ച്  90:10 അനുപാതത്തില് ഉയര്ന്ന കേന്ദ്ര ഫണ്ട് വിഹിതത്തിൽ സംസ്ഥാന ഗവൺമെന്റുകൾക്ക് ആനുകൂല്യം നല്കുന്ന ആദ്യ വർഷമായി 2024-25നെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ കർഷകരെയും മുൻഗണനാക്രമത്തിൽ പരിപൂർണമായി ഉൾപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുകയും തുടരുകയും ചെയ്യും.  പ്രീമിയം സബ്‌സിഡിയുടെ 90 ശതമാനവും കേന്ദ്രം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി പങ്കിടുന്നു. എന്നിരുന്നാലും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പദ്ധതി സ്വമേധയാ ഉള്ളതും സംസ്ഥാനങ്ങളിലെ മൊത്ത വിളവ് കുറഞ്ഞതുമായതിനാൽ, ഫണ്ട് സറണ്ടർ ഒഴിവാക്കാനും ഫണ്ട് ആവശ്യമുള്ള മറ്റ് വികസന പദ്ധതികളിലും സ്കീമുകളിലും പുനർവിനിയോഗം ചെയ്യുന്നതിനുമുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

***

SK