സജീവമായ ഭരണനിര്‍വഹണത്തിനും (പ്രോ-ആക്റ്റീവ് ഗവേണന്‍സ്) സമയബന്ധിതമായി നടപ്പിലാക്കുന്നതിനുമുള്ള ഐ.സി.ടി (വിവരസാങ്കേതികവിദ്യ) അധിഷ്ഠിതമായുള്ള കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് ഉള്‍പ്പെടുന്ന ബഹുമാതൃക വേദിയായ പ്രഗതിയുടെ 38-ാമത് യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍, എട്ട് പദ്ധതികള്‍ അവലോകനം ചെയ്തു. ഇതില്‍ നാല് പദ്ധതികള്‍ റെയില്‍വേ മന്ത്രാലയത്തില്‍നിന്നും രണ്ടെണ്ണം ഊര്‍ജ്ജ മന്ത്രാലയത്തില്‍നിന്നും റോഡ് ഗതാഗത ഹൈവേ, സിവില്‍ വ്യോമയാന മന്ത്രാലയങ്ങളില്‍ നിന്നും ഓരോ പദ്ധതികളുണ്ടായിരുന്നു. ഏകദേശം 50,000 കോടി രൂപ സഞ്ചിത ചിലവ് വരുന്ന പദ്ധതികള്‍ ഒഡീഷ, ആന്ധ്രാപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ ഏഴ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതാണ്.
കഴിഞ്ഞ 37 പ്രഗതി യോഗങ്ങളില്‍, മൊത്തം 14.39 ലക്ഷം കോടിരൂപ ചെലവ് വരുന്ന 297 പദ്ധതികള്‍ അവലോകനം ചെയ്തിരുന്നു.
Chaired the 38th PRAGATI meeting today, in which eight important projects relating to the Ministries of Railways, Power, Road Transport & Highways and Civil Aviation were reviewed. These projects span across 7 states and are worth over Rs. 50,000 crore.
— Narendra Modi (@narendramodi) September 29, 2021