പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ സന്ദര്‍ശിച്ചു.
ബിലാസ്പൂരില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് (എ.ഐ.ഐ.എം.എസ്) പ്രധാനമന്ത്രി തറക്കല്ലിട്ടു. 750 കിടക്കകളുള്ള ഈ ഹോസ്പിറ്റല്‍ ഏകദേശം 1350 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. ആരോഗ്യ പരിരക്ഷയ്ക്കു പുറമെ ബിരുദ, ബിരുദാനന്തര തലത്തിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസവും ഇന്‍സ്റ്റിറ്റ്യൂട്ട പ്രദാനം ചെയ്യും. നഴ്‌സിംഗ് കോഴ്‌സുമുണ്ടാകും. പ്രഥമിക ആഗോഗ്യ പരിരക്ഷയ്ക്കായുള്ള ഡിജിറ്റല്‍ നെര്‍വ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഫലകം അനാച്ഛാദനം ചെയ്തു.
ഉനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ഐ.ഐ.ഐ.ടി) ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
കാംഗ്രയിലെ കണ്ഡ്രോരിയില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്രോസസിംഗ് യൂണിറ്റും ശ്രീ.നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.