Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നവുമായി കൂടിക്കാഴ്ച നടത്തി. “ഇന്ത്യ-സിംഗപ്പൂർ സമഗ്ര നയതന്ത്ര പങ്കാളിത്ത പരിധിയിലെ എല്ലാ വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. അർദ്ധചാലകങ്ങൾ, ഡിജിറ്റലൈസേഷൻ, വൈദഗ്ദ്ധ്യം, കണക്റ്റിവിറ്റി തുടങ്ങിയ ഭാവി മേഖലകളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു”, ശ്രീ മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ന് വൈകുന്നേരം, സിംഗപ്പൂർ പ്രസിഡന്റ് ശ്രീ തർമൻ ഷൺമുഖരത്നവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- സിംഗപ്പൂർ സമഗ്ര നയതന്ത്ര പങ്കാളിത്ത പരിധിയിലെ എല്ലാ വിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. അർദ്ധചാലകങ്ങൾ, ഡിജിറ്റലൈസേഷൻ, വൈദഗ്ദ്ധ്യം, കണക്റ്റിവിറ്റി തുടങ്ങിയ ഭാവി മേഖലകളെക്കുറിച്ചും ഞങ്ങൾ സംസാരിക്കുകയുണ്ടായി. വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ, സംസ്കാരം എന്നിവയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.”

@Tharman_S

***

NK