സൗഹാര്‍ദം പുലര്‍ത്തുന്ന ഖത്തര്‍ ജനതയ്ക്ക് ഈദുല്‍ഫിത്തര്‍ ആശംസകള്‍ നേരുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയും തമ്മില്‍ ഫോണില്‍ സംസാരിച്ചു.
കോവിഡ്-19 മഹാവ്യാധി നാളുകളില്‍ ഖത്തറിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനു ബഹുമാനപ്പെട്ട അമീര്‍ നല്കിയ പ്രത്യേക കരുതലിനെ പ്രധാനമന്ത്രി ഊഷ്മളതയോടെ പ്രശംസിച്ചു. മറുപടിയായി, ഖത്തറിലുള്ള ഇന്ത്യന്‍ സമൂഹം, വിശേഷിച്ച് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, നല്കിയ സേവനത്തെ അമീര്‍ പ്രകീര്‍ത്തിച്ചു.
ഈ സമയത്ത് ഇന്ത്യയില്‍നിന്ന് ഖത്തറിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതില്‍ ഒരു തടസ്സവും ഇല്ലാതിരിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ പുലര്‍ത്തുന്ന ശ്രദ്ധ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.
ആഘോഷിക്കാനിരിക്കുന്ന അമീറിന്റെ നാല്പതാമതു ജന്മദിനാഘോഷത്തിനു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ആരോഗ്യവും വിജയവും നേരുകയും ചെയ്തു.
Conveyed warm greetings for Eid to His Highness @TamimBinHamad and the people of Qatar. Appreciated His Highness's personal attention to the welfare of Indians in Qatar, including for their return to India under Vande Bharat Mission.
— Narendra Modi (@narendramodi) May 26, 2020