Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മിസോറാമിലെയും അരുണാചല്‍പ്രദേശിലെയും ജനങ്ങള്‍ക്ക് അവരുടെ സംസ്ഥാന പിറവി ദിനത്തോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്നു


‘മിസോറാമിന്റെ സംസ്ഥാന പിറവിദിന വേളയില്‍ ഉത്കൃഷ്ടരായ ജനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു. മിസോറാമിന്റെ സമ്പന്നമായ സംസ്‌ക്കാരത്തില്‍ നാം ആഭിമാനം കൊള്ളുന്നു. മിസോറാമിലുള്ളവര്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ മികച്ച് നില്‍ക്കുകയും ചെയ്യുന്നു. വരും വര്‍ഷങ്ങളിലെ മിസോറാമിന്റെ വികസനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് സംസ്ഥാന പിറവിദിനത്തില്‍ ശുഭാശംസകള്‍ നേരുന്നു. ഈ സംസ്ഥാനം ദേശഭക്തിക്ക് പര്യായവും ദേശീയ പുരോഗതിക്ക് അചഞ്ചലമായ പ്രതിബദ്ധത പുലര്‍ത്തുന്നവരുമാണ്. അരുണാചല്‍ പ്രദേശിന്റെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.