എന്റെ പ്രിയപ്പെ’ ദേശവാസികളേ, നിങ്ങള്‍ക്കു നമസ്കാരം.
ഇത് 2018 ലെ ആദ്യത്തെ മന് കീ ബാത് ആണ്. രണ്ടു ദിവസം മുന്‍പാണ് നാം റിപ്പ’ിക് ദിനം തികഞ്ഞ ഉത്സാഹത്തോടെ ആഘോഷിച്ചത്. ചരിത്രത്തില്‍ ആദ്യമായി 10 രാജ്യങ്ങളുടെ ഭരണാധിപന്മാര് ഈ ആഘോഷത്തില്‍ പങ്കുചേര്‍ു.
എന്റെ പ്രിയപ്പെ’ ദേശവാസികളേ, ശ്രീമാന്‍ പ്രകാശ് ത്രിപാഠി നരേന്ദ്രമോദി ആപിലൂടെ ഒരു നീണ്ട കത്തെഴുതി. ആ കത്തിലെ വിഷയങ്ങളെക്കുറിച്ച് ഞാന്‍ സംസാരിക്കണമെ് അദ്ദേഹം അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുു. അതനുസരിച്ച് അതിലേക്കു കടക്ക’െ. ബഹിരാകാശയാത്ര നടത്തിയ കല്പനാ ചൗളയുടെ ഓര്‍മ്മദിനമാണ് ഫെബ്രുവരി 1 എതിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുു. കൊളംബിയ ബഹിരാകാശ പേടകത്തിനുണ്ടായ അപകടത്തില്‍ കല്പന നമ്മെ വേര്‍പെ’ു പോയെങ്കിലും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയേകിയി’ാണു അവര്‍ പോയത്. ശ്രീ. പ്രകാശ്ജി അദ്ദേഹത്തിന്റെ നീണ്ട കത്ത് ആരംഭിച്ചിരിക്കുത് കല്പനയുടെ വിടപറയലിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടാണ്. കല്പനാ ചൗളയെ ഇത്രയും കുറഞ്ഞ പ്രായത്തില്‍ നമുക്കു നഷ്ടപ്പെ’ു എത് നമുക്കേവര്‍ക്കും ദുഃഖം പകരു കാര്യമാണ്. എാല്‍ സ്ത്രീശക്തിക്ക് പരിധികളില്ലെ സന്ദേശം സ്വന്തം ജീവിതത്തിലുടെ ലോകമെങ്ങും, വിശേഷിച്ച് ഭാരതത്തിലെ ആയിരക്കണക്കിന് പെകു’ികള്‍ക്ക് നല്കിയി’ാണ് അവര്‍ പോയത്. ആഗ്രഹവും ദൃഢനിശ്ചയവുമുണ്ടെങ്കില്‍, എന്തെങ്കിലും ചെയ്തു കാ’ുകത െചെയ്യും എ ഇഛാശക്തിയുണ്ടെങ്കില്‍ ഒും അസാധ്യമല്ല. ഭാരതത്തില്‍ ഇ് സ്ത്രീകള്‍ എല്ലാ മേഖലകളിലും വളരെ വേഗം മുേറുകയാണെും രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയാണെും കാണുതില്‍ അതിയായ സന്തോഷമുണ്ട്.
പ്രാചീന കാലത്ത് നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്കു ലഭിച്ചിരു ആദരവ്, സമൂഹത്തില്‍ അവര്‍ക്കുണ്ടായിരു സ്ഥാനം, അവരുടെ സംഭാവനകള്‍ എല്ലാം ലോകത്തെ മുഴുവന്‍ ആശ്ചര്യപ്പെടുത്തുതാണ്. ഭാരതീയ വിദുഷികളുടെ ഒരു നീണ്ട പരമ്പരത െഉണ്ട്. വേദമന്ത്രങ്ങള്‍ രൂപപ്പെടുതില് വളരെയേറെ വിദുഷികളുടെ സംഭാവനകളുണ്ട്. ലോപാമുദ്ര, ഗാര്‍ഗി, മൈത്രേയീ തുടങ്ങി എത്രയെത്രയോ പേരുകള്‍… ഇു നാം ബേ’ി ബചാവോ, ബേ’ീ പഠാവോ യുടെ കാര്യം പറയുു. എാല്‍ പുരാതന കാലത്തു രചിക്കപ്പെ’ സ്കന്ദപുരാണത്തില്‍ പറയുു –
ദശപുത്ര, സമാകന്യാ, ദശപുത്രാന്‍ പ്രവര്‍ധയന്‍,
യത് ഫലം ലഭ്യതേ മാര്‍ത്യ, തത് ലഭ്യം കന്യകൈകയാ..
അതായത് ഒരു മകള്‍ പത്തു പുത്രന്മാര്ക്കു തുല്യമാണ്, പത്ത് പുത്രന്മാരെക്കൊണ്ടു ലഭിക്കു പുണ്യം ഒരു പുത്രിയില്‍ നിു ലഭിക്കും. ഇത് നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ മഹത്വത്തെയാണു കാണിക്കുത്. അതുകൊണ്ടുതെയാണ് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ശക്തിയുടെ പദവി നല്‍കിയിരിക്കുത്. ഈ സ്ത്രീശക്തി രാജ്യത്തെ മുഴുവന്‍, സമൂഹത്തെ മുഴുവന്‍, കുടുംബത്തെയാകെ ഐക്യത്തിന്റെ ചരടില്‍ കോര്ത്തിണക്കുു. വൈദികകാലത്തെ വിദുഷികളായ ലോപമുദ്ര, ഗാര്‍ഗി, മൈത്രേയി എിവരുടെ പാണ്ഡിത്യമാണെങ്കിലും അക്കാമഹാദേവിയുടെയും മീരാബായിയുടെയും അറിവും ഭക്തിയുമാണെങ്കിലും അഹല്യാബായി ഹോള്‍ക്കറുടെ ഭരണനൈപുണ്യമാണെങ്കിലും റാണി ലക്ഷ്മീബായിയുടെ ധൈര്യമാണെങ്കിലും സ്ത്രീശക്തി നമുക്കെും പ്രേരണയേകുു. രാജ്യത്തിന്റെ മാനാഭിമാനങ്ങള്‍ വര്‍ധിപ്പിക്കുു.
ശ്രീ. പ്രകാശ് ത്രിപാഠി തുടര്‍് അനേകം ഉദാഹരണങ്ങള്‍ നല്കുുണ്ട്. സാഹസികയായ നമ്മുടെ രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമന് യുദ്ധ വിമാനം സുഖോയ് 30 ല്‍ പറത് പ്രേരണാദായകമാണെ് അദ്ദേഹം എഴുതുു. വര്‍ത്തികാ ജോഷിയുടെ നേതൃത്വത്തില്‍ ഭാരതീയ നാവികസേനയിലെ വനിത അംഗങ്ങള്‍ ഐഎന്എസ്വി താരിണിയില്‍ ലോകം ചുറ്റുതിനെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുു. മൂു ധൈര്യശാലികളായ സ്ത്രീകള്‍, ഭാവനാ കംഠ്, മോഹനാ സിംഗ്, അവനീ ചതുര്‍വ്വേദി എിവര്‍ യുദ്ധവിമാനത്തിലെ പൈലറ്റുമാരായിരിക്കുതും സുഖോയി 30 ല്‍ പരിശീലനം നേടുതും അദ്ദേഹം സൂചിപ്പിക്കുു. ക്ഷമതാ വാജ്പേയിയുടെ നേതൃത്വത്തിലുള്ള വനിതകള്‍ ദില്ലിയില്‍ നി് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്ക്കോയിലേക്കും അവിടെനിും ദില്ലിയോളവും എയര്‍ ഇന്ത്യയുടെ ബോയിംഗ് ജറ്റില്‍ പറു എതിലും അഭിമാനിക്കുു. എല്ലാവരും സ്ത്രീകളാണെും ഓര്‍ക്കണം…. അങ്ങ് തീര്‍ത്തും ശരിയാണു പറഞ്ഞത്. ഇ് സ്ത്രീകള്‍ എല്ലാ മേഖലകളിലും മുേറുുവെു മാത്രമല്ല, മറിച്ച് നേതൃത്വം കൊടുക്കുകയും ചെയ്യുു. ഇ് ഏറ്റവുമാദ്യം നമ്മുടെ സ്ത്രീശക്തി മഹത്തായ പ്രവൃത്തികള്‍ ചെയ്തുകാണിക്കു അനേകം മേഖലകളുണ്ട്. അവര്‍ കീര്‍ത്തിസ്തംഭം സ്ഥാപിക്കുു. കഴിഞ്ഞ ദിവസം നമ്മുടെ രാഷ്ട്രപതി ഒരു പുതിയ തുടക്കം കുറിക്കുകയുണ്ടായി.
തങ്ങളുടേതായ മേഖലകളില്‍ ആദ്യമായി മഹത്തായ പ്രവൃത്തികള്‍ ചെയ്ത സ്ത്രീകളുടെ ഒരു അസാധാരണ സംഘത്തെ രാഷ്ട്രപതി കണ്ടു. നേ’ം കൈവരിച്ച ഈ സ്ത്രീകള്‍ – ആദ്യത്തെ മഹിളാ മര്‍ച്ചന്റ് നേവി ക്യാപ്റ്റന്‍, യാത്രാ ട്രെയിനിലെ ആദ്യത്തെ വനിത ട്രെയിന്‍ ഡ്രൈവര്‍, ആദ്യത്തെ വനിത അഗ്നിശമന പ്രവര്‍ത്തക – ഫയര്‍ ഫൈറ്റര്‍ – , ആദ്യത്തെ മഹിളാ ബസ് ഡ്രൈവര്‍, അന്റാര്’ിക്കയിലെത്തു ആദ്യത്തെ സ്ത്രീ, എവറസ്റ്റിലെത്തു ആദ്യത്തെ മഹിള, ഇങ്ങനെ എല്ലാ മേഖലകളിലും ആദ്യമായി നേ’ം കൈവരിച്ച സ്ത്രീകള്‍ – നമ്മുടെ സ്ത്രീശക്തി സമൂഹത്തിലെ യാഥാസ്ഥിതികത്വത്തെ ഭേദിച്ചുകൊണ്ട് അസാധാരണമായ നേ’ങ്ങള് കൈവരിച്ചു, കീര്‍ത്തിമുദ്ര പതിപ്പിച്ചു. കഠിനാധ്വാനം, മനസ്സിരുത്തിയുള്ള പ്രവര്‍ത്തനം, ദൃഢനിശ്ചയം എിവയുടെ ബലത്തില്‍ എല്ലാ തടസ്സങ്ങളെയും എല്ലാ പ്രതിബന്ധങ്ങളെയും കട് ഒരു പുതിയ പാത വെ’ിത്തുറക്കാമെ് ഇവര്‍ കാ’ിത്തു. തങ്ങളുടെ സമകാലീനരായ ആളുകളെ മാത്രമല്ല, മറിച്ച് വരും തലമുറയ്ക്കു പോലും പ്രേരണയേകു ഒരു വഴിത്താര. അവരില്‍ ഒരു പുതിയ ഉത്സാഹവും പ്രേരണയും നിറയ്ക്കും. നേ’ം കൈവരിച്ച ഈ സ്ത്രീകളെക്കുറിച്ച് ഒരു പുസ്തകവും തയ്യാറാക്കപ്പെ’ിരിക്കുു- അതിലൂടെ രാജ്യത്തെല്ലാവരും ഈ സ്ത്രീശക്തിയെക്കുറിച്ച് അറിയണം, അവരുടെ ജീവിതത്തില്‍ നിും അവര്‍ ചെയ്ത പ്രവൃത്തികളില്‍ നിും പ്രേരണ ഉള്‍ക്കൊള്ളണം. ഇത് നരേന്ദ്ര മോദി വെബ് സൈറ്റിലും ഇ-ബുക്കായി ലഭ്യമാണ്.
ഇ് രാജ്യത്തും സമൂഹത്തിലും ഉണ്ടാകു സക്രിയമായ മാറ്റങ്ങളില്‍ സ്ത്രീശക്തിക്ക് മഹത്തായ പങ്കുണ്ട്. ഇ് നാം സ്ത്രീ ശാക്തീകരണത്തെക്കുറിച്ചു പറയുമ്പോള്‍ ഒരു റെയില്‍വേ സ്റ്റേഷനെക്കുറിച്ചു പറയാനാഗ്രഹിക്കുു. റെയില്‍വേ സ്റ്റേഷനും സ്ത്രീ ശാക്തീകരണവും – ഇവ തമ്മില്‍ എന്താണു ബന്ധമെ് നിങ്ങള്‍ ചിന്തിക്കുുണ്ടാകും. മുംബൈയിലെ മാ’ുംഗാ സ്റ്റേഷന് എല്ലാ ജോലിക്കാരും സ്ത്രീകളായുള്ള ഭാരതത്തിലെ ആദ്യത്തെ സ്റ്റേഷനാണ്. എല്ലാ വകുപ്പുകളിലും സ്ത്രീ ജോലിക്കാര്‍ – കൊമേഴ്സ്യല്‍ വിഭാഗത്തിലാണെങ്കിലും റെയില്‍വേ പോലീസിന്റെ കാര്യമാണെങ്കിലും ടിക്കറ്റ് ചെക്കിംഗാണെങ്കിലും, അനൗസിംഗിനാണെങ്കിലും, പോയിന്റ് പേഴ്സണാണെങ്കിലും സ്ത്രീ- അവിടെയുള്ള നാല്‍പ്പതിലധികം ജോലിക്കാര്‍ സ്ത്രീകളാണ്.
ഇ് വളരെയധികം ആളുകള്‍ റിപ്പ’ിക്ദിന പരേഡ് കണ്ടശേഷം ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും എഴുതിയിരിക്കുതെല്ലാം സ്ത്രീകള്‍ പങ്കെടുത്ത ബിഎസ്എഫിന്റെ ബൈക്കര്‍ കണ്ടിന്‍ജന്റിനെക്കുറിച്ചാണ്. അവര്‍ സാഹസികമായ പ്രകടനം കാഴ്ചവച്ചു… ഈ ദൃശ്യം വിദേശത്തുനിെത്തിയ അതിഥികളെയും ആശ്ചര്യപ്പെടുത്തി. ശാക്തീകരണം, സ്വയം പര്യാപ്തതയുടെ ത െഒരു രൂപമാണ്. ഇ് നമ്മുടെ സ്ത്രീശക്തി നേതൃത്വം നല്‍കുകയാണ്. സ്വയം പര്യാപ്തത നേടുകയാണ്.
ഇതുപോലെയുള്ള മറ്റൊരു കാര്യം എന്റെ ശ്രദ്ധയില്‍ പെ’ു. ഛത്തീസ്ഗഢിലെ ആദിവാസി സ്ത്രീകളും അത്ഭുതമാണു പ്രവര്‍ത്തിച്ചത്. അവര്‍ ഒരു പുതിയ ഉദാഹരണമാണ് മുാേ’ുവച്ചത്. ആദിവാസി സ്ത്രീകളെക്കുറിച്ചു പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഒരു ചിത്രം രൂപപ്പെടും.. അതില്‍ കാടുണ്ടാകും, നടപ്പാതകളുണ്ടാകും.. അതിലൂടെ തലയില്‍ വിറകിന്റെ ഭാരവുമായി നടു നീങ്ങു സ്ത്രീകളുമുണ്ടാകും. എാല്‍ ഛത്തീസ്ഗഢിലെ നമ്മുടെ ആദിവാസി സ്ത്രീകള്‍ – ഈ സ്ത്രീശക്തി നമ്മുടെ രാജ്യത്തിന്റെ മുില്‍ ഒരു പുതിയ ചിത്രമാണു കാ’ുത്. ഛത്തീസ്ഗഢിലെ ദന്തേവാഡാ പ്രദേശം- മാവോവാദം ബാധിച്ചി’ുള്ള പ്രദേശമാണ്. ഹിംസ, അതിക്രമങ്ങള്‍, ബോംബ്, തോക്ക്, പിസ്റ്റള്‍- ഇതെല്ലാം നിറഞ്ഞ ഒരു ഭീകരമായ അന്തരീക്ഷമാണ് മാവോവാദികള്‍ അവിടെ ഉണ്ടാക്കിയി’ുള്ളത്. ഇങ്ങനെയുള്ള ഭയാനകമായ പ്രദേശത്ത് ആദിവാസി സ്ത്രീകള്‍ ഇ-ഓ’ോറിക്ഷാ ഓടിച്ച് സ്വയം പര്യാപ്തത കൈവരിക്കുകയാണ്. വളരെ കുറഞ്ഞ കാലംകൊണ്ട് വളരെയധികം സ്ത്രീകള്‍ ഇതുമായി ബന്ധപ്പെ’ിരിക്കുു. ഇതിലൂടെ മൂു നേ’ങ്ങളാണുണ്ടാകുത്. ഒരുവശത്ത് തൊഴില്‍ അവരെ ശക്തരാക്കുു, മറുവശത്ത് മാവോവാദം ബാധിച്ച പ്രദേശത്തിന്റെ ചിത്രംത െമാറുു. ഇതിനെല്ലാമൊപ്പം ഇതിലൂടെ പരിസ്ഥിതി സംരക്ഷണമെ കാര്യത്തിനും ശക്തി ലഭിക്കുു. ഇവിടത്തെ ജില്ലാ ഭാരണകൂടത്തെയും പ്രശംസിക്കുു, ഗ്രാന്റ് ലഭ്യമാക്കുതു മുതല്‍, പരീശിലനം കൊടുക്കുതുവരെ ജില്ലാ ഭരണകൂടം ഈ സ്ത്രീകളുടെ വിജയത്തില്‍ മഹത്തായ പങ്കാണു വഹിച്ചത്.
നാം പലപ്പോഴും കേള്‍ക്കാറുള്ള കാര്യമാണ്, നമ്മുടെ ശീലങ്ങളില്‍ ചിലതുണ്ട് മാറാത്തത് എ്… അതെന്താണ്. അതാണ് മാറ്റവുമായി പൊരുത്തപ്പെടലും മാറിക്കൊണ്ടിരിക്കലും. കാലഹരണപ്പെ’തൊക്കെ ഉപേക്ഷിക്കുക, ആവശ്യമായതില്‍ വേണ്ട മാറ്റങ്ങള്‍ അംഗീകരിക്കുക. നമ്മുടെ സമൂഹത്തിന്റെ വൈശിഷ്ട്യമാണ്- സ്വയം പരിഷ്കരിക്കപ്പെടാനുള്ള നിരന്തരമായ പ്രയത്നം, സെല്‍ഫ് കറക്ഷന്- ഈ ഭാരതീയമായ ശീലം നമുക്കു പാരമ്പര്യമായി കി’ിയതാണ്. ഏതൊരു ജീവസ്സുറ്റ സമൂഹത്തിന്റെയും ലക്ഷണമാണ് സ്വയം മാറ്റങ്ങള്‍ക്കു വിധേയമാകാനുള്ള കഴിവുണ്ടായിരിക്കുകയെത്. സാമൂഹികമായ ദുരാചാരങ്ങള്‍ക്കും ദുര്‍വൃത്തികള്‍ക്കുമെതിരെ നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ വ്യക്തിപരമായും സാമൂഹികമായും നിരന്തരം പ്രയത്നം തുടര്ുപോരുു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബീഹാറില്‍ അങ്ങനെയൊരു തുടക്കം കുറിച്ചു. സംസ്ഥാനത്ത് സാമൂഹിക ദുരാചാരങ്ങളെ വേരോടെ ഇല്ലാതെയാക്കാന്‍ പതിമൂവായിരം കിലോമീറ്റര്‍ നീളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യച്ചങ്ങല തീര്‍ത്തു. ഈ മുേറ്റത്തിലൂടെ ബാലവിവാഹം, സ്ത്രീധന സമ്പ്രദായം തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്തി. സ്ത്രീധനം, ബാലവിവാഹം പോലുള്ള തിന്മകളോടു പോരാടാന്‍ സംസ്ഥാനം ഒരുമിച്ച് ദൃഢനിശ്ചയം ചെയ്തു. കു’ികളും മുതിര്‍വരും- ആവേശവും ഉത്സാഹവും നിറഞ്ഞ യുവാക്കള്‍, അമ്മമാര്‍, സഹോദരിമാര്‍ തുടങ്ങി എല്ലാവരും സ്വയം ഈ പോരാ’ത്തില്‍ പങ്കാളികളായി. പാറ്റ്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്തില്‍ തുടങ്ങിയ മനുഷ്യച്ചങ്ങല സംസ്ഥാനത്തിന്റെ അതിര്‍ത്തിയോളം ഇടമുറിയാതെ രൂപപ്പെ’ു. സമൂഹത്തിലെ എല്ലാവര്ക്കും ശരിയായ രീതിയില്‍ വികസനത്തിന്റെ നേ’ം ലഭിക്കാന്‍ സമൂഹം ദുരാചാരങ്ങളില്‍ നി് മുക്തമായിരിക്കേണ്ടത് ആവശ്യമാണ്. വരൂ, നമുക്കൊരുമിച്ച് സമൂഹത്തെ ദുരാചാരങ്ങളില്‍ നി് മോചിപ്പിക്കാന്‍ പ്രതിജ്ഞ ചെയ്യാം, ഒരു പുതിയ ഭാരതം, ശക്തവും കഴിവുറ്റതുമായ ഭാരതത്തെ രൂപപ്പെടുത്താം. ഞാന്‍ ബീഹാറിലെ ജനങ്ങളെയും സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും അവിടത്തെ ഭരണകൂടത്തെയും മനുഷ്യച്ചങ്ങലയില്‍ പങ്കുചേര് എല്ലാവരെയും സമൂഹനന്മയ്ക്കായി ഇത്രയും വിശേഷപ്പെ’തും വിശാലവുമായ തുടക്കം കുറിച്ചതില്‍ അഭിനന്ദിക്കുു.
എന്റെ പ്രിയപ്പെ’ ദേശവാസികളേ, കര്‍ണ്ണാടകത്തിലെ മൈസൂറിലുള്ള ശ്രീ.ദര്ശന് ‘മൈ ജിഒവി’ യില്‍ എഴുതിയിരിക്കുു, അദ്ദേഹത്തിന് അച്ഛന്റെ ചികിത്സക്കുള്ള മരുിനായി മാസം ആറായിരം രൂപ ചിലവാകാറുണ്ടായിരുു. അദ്ദേഹത്തിന് മുമ്പ് പ്രധാനമന്ത്രി ജന്‍ ഔഷധി പദ്ധതിയെക്കുറിച്ച് അറിയില്ലായിരുു. എാലിപ്പോള്‍ ജന്‍ ഔഷധി പദ്ധതിയെക്കുറിച്ച് അറിഞ്ഞു, അവിടെ നി് മരുുകള്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ മരുിനുള്ള ചിലവ് 75 ശതമാനത്തോളം കുറഞ്ഞു. ഞാന്‍ ഇതെക്കുറിച്ച് മന്‍കീ ബാത് പരിപാടിയില്‍ പറയണമെ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അതിലൂടെ വളരെയധികം ആളുകള്‍ക്ക് ഇതെക്കുറിച്ച് അറിവു ലഭിക്ക’െ, ഇതിന്റെ നേ’ം അവര്ക്കുമുണ്ടാക’െ എ് അദ്ദേഹമാഗ്രഹിക്കുു. കഴിഞ്ഞ കുറച്ചു നാളായി വളരെയധികം ആളുകള്‍ എനിക്ക് ഇതെക്കുറിച്ച് എഴുതാറുണ്ടായിരുു, പറയാറുണ്ടായിരുു. ഞാനും ഇതിലൂടെ നേ’മുണ്ടാക്കിയ പലരുടെയും വീഡിയോ സമൂഹമാധ്യമത്തില്‍ കാണുകയുണ്ടായി. ഇതെക്കുറിച്ച് അറിയുമ്പോള്‍ വളരെ സന്തോഷം തോുു. വളരെ ആഴത്തിലുള്ള സന്തോഷമാണു ലഭിക്കുത്. അദ്ദഹത്തിനു കി’ിയ നേ’ം മറ്റുള്ളവര്‍ക്കും ലഭിക്ക’െ എ് അദ്ദേഹത്തിന്റെ മനസ്സില്‍ തോി എത് എനിക്ക് വളരെ നായി തോി. ഈ പദ്ധതിയുടെ പിിലുള്ള ഉദ്ദേശ്യം ആരോഗ്യസുരക്ഷ ആര്‍ക്കും സാധ്യമാക്കുകയെതും ജീവതസൗകര്യം വര്‍ധിപ്പിക്കുക എതുമാണ്. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ലഭിക്കു മരുുകള്‍ ഇവിടെ വില്‍ക്കപ്പെടു ബ്രാന്‍ഡഡായി’ുള്ള മരുുകളെക്കാള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവുള്ളതാണ്. ഇതിലൂടെ സാധാരണ ജനത്തിന്, വിശേഷിച്ചും ദിവസേന മരുു കഴിക്കേണ്ടി വരു മുതിര് പൗരന്മാര്ക്ക് വളരെയേറെ സാമ്പത്തിക നേ’മുണ്ടാകുു. വളരെയധികം പണം ലാഭിക്കാന്‍ സാധിക്കുു. ഇവിടെ നിു വാങ്ങു ജനറിക് മരുുകള്‍ ലോകാരോഗ്യസംഘടന നിശ്ചയിച്ച നിലവാരം ഉള്ളവയാണ്. അതുകൊണ്ടാണ് ഗുണമേന്മയുള്ള മരുുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുത്. ഇ് രാജ്യം മുഴുവന്‍ മൂവായിരത്തിലധികം ജന്‍ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെ’ി’ുണ്ട്. അവിടെനി് മരുുകള്‍ വില കുറച്ചു ലഭിക്കുുവെു മാത്രമല്ല, മറിച്ച് വ്യക്തിപരമായി തൊഴില്‍ കണ്ടെത്താനാഗ്രഹിക്കുവര്‍ക്ക് ഒരു പുതിയ തൊഴിലവസരം കൂടിയാണുണ്ടാകുത്. വിലക്കുറവുള്ള മരുുകള്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി കേന്ദ്രങ്ങളിലും ആസ്പത്രികളിലെ ‘അമൃത്’ സ്റ്റോറുകളിലും ലഭ്യമാണ്. ഇതിനെല്ലാം പിില് ഒരേയൊരു ഉദ്ദേശ്യമേയുള്ളൂ- രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായ ആളുകള്‍ക്ക് ഗണമേന്മയുള്ള താങ്ങാവു ആരോഗ്യ സേവനം ലഭ്യമാക്കുക എതാണ്. അതിലൂടെ ആരോഗ്യമുള്ള സമൃദ്ധമായ ഭാരതം സൃഷ്ടിക്കുക എതാണു ലക്ഷ്യം.
എന്റെ പ്രിയപ്പെ’ ദേശവാസികളേ, മഹാരാഷ്ട്രയില്‍ നിുള്ള ശ്രീ മംഗേശ് ‘നരേന്ദ്രമോദി ആപ്’ ല്‍ ഒരു ഫോ’ോ ഷെയര്‍ ചെയ്തി’ുണ്ട്. എന്റെ ശ്രദ്ധ ആകര്‍ഷിച്ച ഫോ’ോ ആയിരുു അത്. ഒരു കുഞ്ഞ് അതിന്റെ അപ്പൂപ്പന്റെ കൂടെ മോര്‍നാ നദി ശുദ്ധീകരിക്കല്‍ പരിപാടിയില്‍ പങ്കെടുക്കുു. അകോലയിലെ പൗരന്മാര് ‘സ്വച്ഛ ഭാരത് അഭിയാന്’ അനുസരിച്ച് മോര്‍നാ നദിയെ ശുദ്ധീകരിക്കാന്‍ ശുചിത്വ മുറ്റേം സംഘടിപ്പിച്ചിരുു എെനിക്കറിയാന് കഴിഞ്ഞു. മോര്‍നാ നദി മുമ്പ് പന്ത്രണ്ടു മാസവും ഒഴുകിയിരുതാണ്. എാലി് മഴക്കാലത്ത് മാത്രം ഒഴുകുതായിരിക്കുു. നദി പൂര്‍ണ്ണമായും കാ’ുപുല്ലും പോളയും നിറഞ്ഞിരിക്കുത് വേദനിപ്പിക്കു ദൃശ്യമാണ്. നദിയിലും അതിന്റെ തീരത്തും വളരേയേറെ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുു. ഒരു കര്‍മ്മപദ്ധതി രൂപീകരിക്കപ്പെ’ു, മകരസംക്രാന്തിക്ക് ഒരു ദിവസം മുമ്പ് ജനുവരി 13ന് ‘മിഷന് ക്ലീന്‍ മോര്‍നാ’ യുടെ ആദ്യ പടിയെ നിലയില്‍ നാലു കിലോമീറ്റര്‍ പ്രദേശത്ത് പതിനാലിടങ്ങളില്‍ മോര്‍നാനദിയുടെ ഇരുകരകളും വൃത്തിയാക്കപ്പെ’ു. മിഷന് ക്ലീന്‍ മോര്‍നയുടെ ഈ പദ്ധതിയില്‍ അകോലയിലെ നാലായിലത്തിലധികം ആളുകള്‍, നൂറിലധികം ഗവമെന്റിതരസംഘടനകള്‍, കോളജ്-സ്കൂള്‍ വിദ്യാര്‍ഥികള്‍, കു’ികള്‍, മുതിര്‍വര്‍, അമ്മമാര്‍, സഹോദരിമാര്‍ തുടങ്ങി എല്ലാവരും ഇതില്‍ പങ്കാളികളായി. 2018 ജനുവരി 20 നും ഈ ശുചിത്വജനമുറ്റേം അങ്ങനെത െതുടര്ു. മോര്‍നാ നദി പൂര്‍ണ്ണമായും മാലിന്യമുക്തമാകുതുവരെ ഈ പരിപാടി എല്ലാ ശനിയാഴ്ചയും രാവിലെ തുടരും എാണ് എാേടു പറഞ്ഞിരിക്കുത്. ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ഒരുമ്പെ’ിറങ്ങിയാല്‍ ഒും അസാധ്യമല്ല എാണ് ഇത് കാണിക്കുത്. ജനമുേറ്റത്തിലൂടെ വലിയ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. അകോലയിലെ ജനങ്ങളെയും, അവിടത്തെ ജില്ലാ ഭരണകൂടത്തെയും നഗരസഭാ ഭരണാധികാരികളെയും ഈ പ്രവൃത്തി ജനമുേറ്റമാക്കി മാറ്റിയതില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുു. നിങ്ങളുടെ ഈ പരിശ്രമം രാജ്യത്തെ മറ്റു ജനങ്ങള്‍ക്കും പ്രേരണയേകും.
പ്രിയപ്പെ’ ദേശവാസികളേ, പദ്മപുരസ്കാരങ്ങളെക്കുറിച്ച് നിങ്ങള്‍ ഈ ദിവസങ്ങളില്‍ കേള്‍ക്കുുണ്ടാകും. പത്രങ്ങളിലും ടിവിയിലും ഈ കാര്യത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുുണ്ടാകും. എാല്‍ ശ്രദ്ധിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ അഭിമാനം തോും. എങ്ങനെയെല്ലാമുള്ള മഹാന്മാരാണ് നമ്മുടെ ഇടയിലുള്ളതെതിലാകും അഭിമാനം. സ്വാഭാവികമായും ഇു നമ്മുടെ രാജ്യത്തെ സാധാരണ വ്യക്തി, വിശേഷാല്‍ ശുപാര്ശയൊും കൂടാതെ ഈ നേ’ം കൈവരിക്കുു എുകണ്ടും അഭിമാനം തോും. എല്ലാ വര്‍ഷവും പദ്മ പുരസ്കാരങ്ങള്‍ നല്ക്കുത് പതിവ് കാര്യമാണ്. എാല്‍ കഴിഞ്ഞ മൂു വര്‍ഷമായി ഇതിന്റെ രീതിത െമാറിയിരിക്കയാണ്. ഇ് ഏതൊരു പൗരനും ആരെയും നാമനിര്‍ദ്ദേശം ചെയ്യാം. എല്ലാ പ്രക്രിയയും ഓലൈനിലൂടെ ആയതു കാരണം ഇതില്‍ സുതാര്യത വി’ുണ്ട്. ഒരു തരത്തില്‍ ഈ പുരസ്കാരങ്ങള്‍ക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയ തീര്‍ത്തും മാറിയിരിക്കുു. വളരെ സാധാരണക്കാരായ ആളുകള്‍ക്ക് പദ്മ പുരസ്കാരം കി’ുു എതില്‍ നിങ്ങള്‍ക്കും ആശ്ചര്യം തോിയി’ുണ്ടാകും. പൊതുവേ നഗരങ്ങളില്‍, പത്രങ്ങളില്‍, ടിവിയില്‍, സമ്മേളനങ്ങളില്‍ കാണപ്പെടാത്തവര്‍ക്ക് പദ്മപുരസ്കാരങ്ങള്‍ നല്കപ്പെ’ിരിക്കുു. ഇ് പുരസ്കാരം നല്‍കുതിന് വ്യക്തിയുടെ പ്രസിദ്ധിയല്ല, മറിച്ച് അവരുടെ പ്രവൃത്തിക്കാണ് പ്രാധാന്യം. ശ്രീ.അരവിന്ദ് ഗുപ്തയ്ക്ക് പുരസ്കാരം കി’ിയത് കേ’ുകാണും. ഐഐടി കാപൂരിലെ വിദ്യാര്‍ഥിയായിരു ഈ അരവിന്ദന് കു’ികള്‍ക്ക് കളിപ്പാ’ങ്ങളുണ്ടാക്കുതിനാണ് ജീവിതം സമര്പ്പിച്ചതെു കേ’ാല് നിങ്ങള്‍ക്കും സന്തോഷം തോും. അദ്ദേഹം നാലു ദശകങ്ങളായി കു’ികളില്‍ ശാസ്ത്രാഭിമുഖ്യം വളരാന്‍ ഉപേക്ഷിക്കപ്പെടു സാധനങ്ങള്‍ കൊണ്ട് കളിപ്പാ’ങ്ങളുണ്ടാക്കുകയാണ്. കു’ികള്‍ ഉപയോഗമില്ലാതെ ഉപേക്ഷിക്കു വസ്തുക്കള്‍കൊണ്ട് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുതിലേക്ക് പ്രേരിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുു. ഇതിനായി രാജ്യമെങ്ങുമുള്ള മൂവായിരത്തോളം സ്കൂളുകളില്‍ ചെ് 18 ഭാഷകളിലുണ്ടാക്കിയ ചലച്ചിത്രം കാ’ി കു’ികളെ പ്രേരിപ്പിക്കുു. ആശ്ചര്യം ജനിപ്പിക്കു ജീവിതം, ആശ്ചര്യം ജനിപ്പിക്കു സമര്‍പ്പണം..
ഇതുപോലെതെയുള്ള ഒരു കഥയാണ് കര്‍ണ്ണാടകയിലെ സിതാവാ ജോദ്ദത്തിയുടേതും. സ്ത്രീശാക്തീകരണത്തിന്റെ ദേവിയെു വെറുതെ പറയുതല്ല. കഴിഞ്ഞ മൂു ദശകങ്ങളായി ബലഗാവിലെ അസംഖ്യം സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുതില് മഹത്തായ സംഭാവനയാണ് ഇവര്‍ ചെയ്തത്. ഇവര്‍ എഴു വയസ്സ് പ്രായമുള്ളപ്പോള്ത്ത െസ്വയം ദേവദാസിയായി സമര്‍പ്പിച്ചു. പിീട് ദേവദാസികളുടെ നന്മയ്ക്കായിവേണ്ടി മാത്രം ജീവിതം സമര്‍പ്പിക്കപ്പെ’ു. ഇത്രമാത്രമല്ല, ദളിത് സ്ത്രീകളുടെ നന്മയ്ക്കായും മുമ്പില്ലാത്തവിധമുള്ള പ്രവൃത്തിയാണു ചെയ്തത്. മധ്യപ്രദേശിലെ മജ്ജൂ ശ്യാമിനെക്കുറിച്ചു കേ’ി’ുണ്ടാകും. ശ്രീ. മജ്ജൂ ശ്യാം ഒരു ദരിദ്ര കുടുംബത്തില്‍, ആദിവാസി കുടുംബത്തിലാണ് ജനിച്ചത്. ജീവിക്കാനായി സാധാരണ തൊഴില്‍ ചെയ്തിരുു, എാല്‍ പരമ്പരാഗത ആദിവാസി ചിത്രരചനയില്‍ വിശേഷതാത്പര്യമുണ്ടായിരുു. ഈ താത്പര്യം കാരണം ഇ് ഭാരതത്തിലെല്ല ലോകം മുഴുവന്‍ ബഹുമാനിതനാണ്. നെതര്‍ലന്‍ഡ്സ്, ജര്‍മ്മനി, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടിരിക്കുു. വിദേശത്ത് ഭാരതത്തിന് കീര്ത്തിയേകു മജ്ജൂ ശ്യാമിന്റെ പ്രതിഭ തിരിച്ചറിയപ്പെ’ു, അദ്ദേഹത്തിന് പദ്മശ്രീ നല്കി.
കേരളത്തിലെ ആദിവാസി മഹിള ലക്ഷ്മിക്കു’ിയുടെ കഥ കേ’ാല് നിങ്ങള്‍ക്ക് മനം കുളിര്‍പ്പിക്കു ആശ്ചര്യം തോും. ലക്ഷ്മിക്കു’ി കല്ലാര്‍ എ സ്ഥലത്ത് ജീവിക്കുു. ഇും കൊടുംകാ’ില് ആദിവാസി മേഖലയില്‍ പനയോലമേഞ്ഞ കുടിലില്‍ താമസിക്കുു. സ്വന്തം ഓര്‍മ്മകളുടെ ബലത്തില്‍ അഞ്ഞൂറോളം പച്ചില മരുുകള്‍ ഉണ്ടാക്കിയിരിക്കുു. സര്‍പ്പവിഷത്തിനുള്ള മരുുണ്ടാക്കുതില് വിശേഷാല്‍ പ്രാഗല്ഭ്യമുണ്ട്. ലക്ഷ്മിജി പച്ചിലമരുുകളെക്കുറിച്ചുള്ള സ്വന്തം അറിവിലൂടെ സമൂഹത്തെ സേവിച്ചുകൊണ്ടേയിരിക്കുു. ലോകം അറിയാതിരു ഈ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ് സമൂഹത്തിന് സംഭാവനയേകാന്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചിരിക്കയാണ്.
മറ്റൊരു പേരുകൂടി പറയാന്‍ എനിക്കാഗ്രഹമുണ്ട്. പശ്ചിമബംഗാളിലെ 75 വയസ്സുള്ള സുഭാസിനി മിസ്ത്രിയുടെ പേരാണ് അത്. അവരെ പുരസ്കാരത്തിനു തിരഞ്ഞെടുത്തു. ആശുപത്രി നിര്‍മ്മിക്കുതിനായി മറ്റു വീടുകളില്‍ പാത്രം കഴുകി, പച്ചക്കറി കച്ചവടം നടത്തിപ്പോ് ഒരു മഹളിയാണിത്. 23 വയസ്സ് പ്രായമുണ്ടായിരു കാലത്ത് ചികിത്സ കി’ാതെ ഇവരുടെ ഭര്‍ത്താവു മരിച്ചുപോയി. ഈ സംഭവം ദരിദ്രര്‍ക്കായി ആശുപത്രി നിര്‍മ്മിക്കുതിന് പ്രേരണയായി. ഇിവരുടെ കഠിനാധ്വാനത്തിലൂടെ നിര്‍മ്മിക്കപ്പെ’ ആശുപത്രിയില്‍ ആയിരക്കണക്കിന് ദരിദ്രര്‍ക്ക് സൗജന്യമായി ചികിത്സ നല്കപ്പെടുു. നമ്മുടെ ബഹുരത്നയായ വസുന്ധരയില്‍ ആരുമറിയാത്ത, ആരാലും തിരിച്ചറിയപ്പെടാത്ത ഇതുപോലെയുള്ള അനേകം പുരുഷരത്നങ്ങളും സ്ത്രീരത്നങ്ങളുമുണ്ടെ് എനിക്ക് ഉറപ്പുണ്ട്. ഇങ്ങനെയുള്ളവരെ തിരിച്ചറിയാതിരിക്കുത് സമൂഹത്തിനുത െനഷ്ടമായിരിക്കും. പദ്മ പുരസ്കാരം ഒരു മാധ്യമമാണ്. എങ്കിലും എനിക്കു ജനങ്ങളോടു പറയാനുള്ളത് നമ്മുടെ ചുറ്റിലും സമൂഹത്തിനു വേണ്ടി ജീവിക്കു, സമൂഹത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കപ്പെ’ിരിക്കു, ഏതെങ്കിലും വൈശിഷ്ട്യങ്ങളുമായി ജീവിതം മുഴുവന്‍ സമൂഹത്തിനുവേണ്ടി ജീവിക്കു ലക്ഷക്കണക്കിന് ആളുകളുണ്ടാകും. ഇടയ്ക്കൊക്കെയെങ്കിലും അവരെ സമൂഹത്തിന്റെ മുിലേക്കു കൊണ്ടുവരണം. അവര്‍ ബഹുമാനാദരവുകള്‍ക്കുവേണ്ടി പ്രവര്ത്തിക്കുവരല്ല; പക്ഷേ, അവരുടെ പ്രവൃത്തികളുടെ പിിലെ കാരണം നമുക്ക് പ്രേരണയേകുതാണ്. ചിലപ്പോള്‍ സ്കൂളുകളില്‍, കോളജുകളില്‍ അവരെ ക്ഷണിച്ചുവരുത്തി അവരുടെ അനുഭവങ്ങള്‍ കേള്‍ക്കണം. പുരസ്കാരങ്ങള്‍ക്കുമപ്പുറം സമൂഹത്തിന്റെതായ ചില പരിശ്രമങ്ങള്‍ ഉണ്ടാകണം.
പ്രിയപ്പെ’ ജനങ്ങളേ, എല്ലാ വര്‍ഷവും ജനുവരി 9 ന് നാം പ്രവാസി ഭാരതീയ ദിവസം ആഘോഷിക്കുു. ജനുവരി 9 നാണ് മഹാത്മാഗന്ധി ദക്ഷിണാഫ്രിക്കയില്‍ നി് ഭാരതത്തിലേക്കു മടങ്ങിയത്. ഈ ദിവസം നാം ഭാരതത്തിലും ലോകത്തെങ്ങും ജീവിക്കു ഭാരതീയരുമായുള്ള അഴിയാത്ത ബന്ധത്തെ ആഘോഷിക്കുു. ഈ വര്‍ഷം പ്രവാസി ഭാരതീയ ദിവസത്തില്‍ നാം ഒരു പരിപാടി ആസൂത്രണം ചെയ്യുകയുണ്ടായി. അതിലേക്ക് ലോകത്തെങ്ങുമുള്ളക, ഭാരതത്തില്‍ വേരുള്ള പാര്‍ലമെന്റംഗങ്ങളെയും മേയര്‍മാരെയും ക്ഷണിച്ചിരുു. ആ പരിപാടിയില്‍ മലേഷ്യ, ന്യൂസിലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, മൗറീഷ്യസ്, ഫിജി, താന്‍സാനിയ, കെനിയ, കാനഡ, ബ്രി’ന്, സുരിനാം, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങി അനേകം രാജ്യങ്ങളില്‍ നിും ഭാരതവംശജരായ മേയര്‍മാരും പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ താമസിക്കു, ഭാരതത്തില്‍ വേരുകളുള്ള ആളുകള്‍ ആ രാജ്യങ്ങളെ സേവിക്കുതിനൊപ്പം അവര്‍ ഭാരതത്തോടും തങ്ങളുടെ ദൃഢമായ ബന്ധം നിലനിര്ത്തിപ്പോരുു എതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇപ്രാവശ്യം യൂറോപ്യന്‍ യൂണിയന് എനിക്ക് കലണ്ടര്‍ അയച്ചിരിക്കുു. അതില്‍ അവര്‍ വിവിധ രാജ്യങ്ങളില്‍ താമസിക്കു ഭാരതീയര്‍ വിവിധ മേഖലകളില്‍ നല്കിയ സംഭാവനകള്‍ നായി കാണിച്ചിരിക്കുു. നമ്മുടെ ഭാരതവംശജരായ ആളുകള്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ താമസിക്കുു- ചിലര്‍ സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെ’ ജോലി ചെയ്യുു, ചിലര്‍ ആയുര്‍വ്വേദത്തിനായി സമര്പ്പിച്ചിരിക്കുു, ചിലര്‍ തങ്ങളുടെ സംഗീതത്തിലൂടെ ചിലര്‍ കവിതകളിലൂടെ സമൂഹത്തിന്റെ മനസ്സിന് താളമേകുു. ചിലര്‍ കാലാവസ്ഥാ വ്യതിയാനതത്തെക്കുറിച്ച് ഗവേഷണം നടത്തുു, ചിലര്‍ ഭാരതീയ ഗ്രന്ഥങ്ങളുമായി ബന്ധപ്പെ’ പ്രവര്‍ത്തനങ്ങളിലേര്‍പ്പെ’ിരിക്കുു. ചിലര്‍ ട്രക്ക് ഓടിച്ച് ഗുരുദ്വാര നിര്‍മ്മിച്ചിരിക്കുു, ചിലര്‍ മസ്ജിത് നിര്‍മ്മിച്ചിരിക്കുു. അതായത് നമ്മുടെ ആളുകള്‍ എവിടെയുണ്ടെങ്കിലും അവര്‍ അവിടത്തെ മണ്ണിനെ ഏതെങ്കിലും തരത്തില്‍ അണിയിച്ചൊരുക്കിയിരിക്കുു. യൂറോപ്യന്‍ യൂണിയന്റെ ഈ എടുത്തു പറയേണ്ട കാര്യത്തിന് നന്ദി രേഖപ്പെടുത്തുു, ഭാരത വംശജരായ ആളുകളെ തിരിച്ചറിഞ്ഞതിന് ലോകമെങ്ങുമുള്ളവര്‍ക്ക് അവരെക്കുറിച്ച് അറിവു പകര്തിനും….
ജനുവരി 30 നമുക്കേവര്‍ക്കും പുതിയ വഴി കാ’ിത്ത പൂജനീയ ബാപ്പുവിന്റെ ഓര്‍മ്മ ദിനമാണ്. അ് നാം രക്തസാക്ഷി ദിനമായി ആചരിക്കുു. രാജ്യരക്ഷയ്ക്കായി ജീവന് ബലി കഴിച്ച മഹാന്മാരായ രക്തസാക്ഷികള്‍ക്ക് അ് 11 മണിക്ക് നാം ആദരാഞ്ജലികള്‍ അര്‍പ്പിക്കുു. ശാന്തിയുടെയും അഹിംസയുടെയും വഴിയാണ് ബാപ്പുവിന്റെ വഴി. ഭാരതമാണെങ്കിലും ലോകമാണെങ്കിലും, വ്യക്തിയാണെങ്കിലും കുടുംബമാണെങ്കിലും സമൂഹമാദരിക്കു ബാപ്പു ഏതൊരു ആദര്‍ശത്തിനുവേണ്ടിയാണോ ജീവിച്ചത്, ബാപ്പു എന്തെല്ലാമാണോ നമുക്കു പറഞ്ഞു തത്, അതെല്ലാം ഇും സാംഗത്യമുള്ളവയാണ്. അവ വെറും സിദ്ധാന്തങ്ങളല്ല. ഇും ഓരോ ചുവടുവയ്ക്കുമ്പോഴും ബാപ്പു പറഞ്ഞ കാര്യങ്ങള്‍ എത്രത്തോളം ശരിയായിരുു എു നമുക്കു ബോധ്യപ്പെടും. ബാപ്പുവിന്റെ പാത പിന്തുടരുമെു നാം ദൃഢനിശ്ചയം ചെയ്താല്‍ അതിനേക്കാള്‍ മികച്ച ശ്രദ്ധാഞ്ജലി എന്തുണ്ടാകും…
പ്രിയപ്പെ’ ജനങ്ങളേ, നിങ്ങള്‍ക്കേവര്‍ക്കും 2018 ന്റെ ശുഭാശംസകള്‍ നേര്ുകൊണ്ട്, എന്റെ വാക്കുകള്‍ അവസാനിപ്പിക്കുു. വളരെ വളരെ നന്ദി. നമസ്കാരം.
This is the first episode of #MannKiBaat in the year 2018. Just a few days ago, we celebrated our #RepublicDay with great fervour. This is the first time in history that heads of 10 Nations attended the ceremony: PM @narendramodi https://t.co/dnSgAXuRAi
— PMO India (@PMOIndia) January 28, 2018
Prakash Tripathi wrote on the NM App- "1st February is the death anniversary of Kalpana Chawla. She left us in the Columbia space shuttle mishap, but not without becoming a source of inspiration for millions of young people the world over”. #MannKibaat https://t.co/dnSgAXuRAi
— PMO India (@PMOIndia) January 28, 2018
Kalpana Chawla inspired women all over the world: PM @narendramodi #MannKiBaat pic.twitter.com/ff8dBf3QLK
— PMO India (@PMOIndia) January 28, 2018
It is in our culture to respect women. #MannKiBaat https://t.co/dnSgAXuRAi pic.twitter.com/YAwIjyNuDf
— PMO India (@PMOIndia) January 28, 2018
Women are advancing in many fields, emerging as leaders. Today there are many sectors where our Nari Shakti is playing a pioneering role, establishing milestones: PM @narendramodi #MannKiBaat https://t.co/dnSgAXuRAi pic.twitter.com/BJ86unQJPC
— PMO India (@PMOIndia) January 28, 2018
A few days ago, the Honourable President of India met women achievers, who distinguished themselves in various fields: PM @narendramodi #MannKiBaat
— PMO India (@PMOIndia) January 28, 2018
Here, I would like to mention the Matunga Railway station which is an all-women station. All leading officials there are women. It is commendable: PM @narendramodi #MannKiBaat
— PMO India (@PMOIndia) January 28, 2018
India's Nari Shakti has contributed a lot in the positive transformation being witnessed in our country and society: PM @narendramodi #MannKiBaat
— PMO India (@PMOIndia) January 28, 2018
I want to appreciate the women of Dantewada in Chhattisgarh. This is a Maoist affected area but the women there are operating e-rickshaws. This is creating opportunities, it is also changing the face of the region and is also environment friendly: PM @narendramodi #MannKiBaat
— PMO India (@PMOIndia) January 28, 2018
Our society has always been flexible: PM @narendramodi #MannKiBaat pic.twitter.com/t6DQodhnEW
— PMO India (@PMOIndia) January 28, 2018
I want to talk about something very unique in Bihar. A human chain was formed to spread awareness about evils of Dowry and child marriage. So many people joined the chain: PM @narendramodi during #MannKiBaat
— PMO India (@PMOIndia) January 28, 2018
Darshan from Mysore, Karnataka has written on My Gov. He was undergoing an expenditure of six thousand rupees a month on medicines for the treatment of his father. Earlier, he wasn’t aware of the Pradhan Mantri Jan Aushadhi Yojana.
— PMO India (@PMOIndia) January 28, 2018
But now that he’s come to know of the Jan Aushadhi Kendra, he has begun purchasing medicines from there and expenses have been reduced by about 75%. He has expressed that I mention this in #MannKiBaat, so that it reaches the maximum number of people and they can benefit: PM
— PMO India (@PMOIndia) January 28, 2018
Towards affordable healthcare and 'Ease of Living.' #MannKiBaat pic.twitter.com/RO0BvoqvBu
— PMO India (@PMOIndia) January 28, 2018
Mangesh from Maharashtra shared a touching photograph on the NM Mobile App, of an elderly person and a young child taking part in the movement to clean the Morna river. pic.twitter.com/KP2hR9CjFK
— PMO India (@PMOIndia) January 28, 2018
Mission Clean Morna River is a wonderful initiative, where people came together to clean the river: PM @narendramodi #MannKiBaat
— PMO India (@PMOIndia) January 28, 2018
I am sure you all felt proud after reading about the Padma Awards. We have honoured those who may not be seen in big cities but have done transformative work for society: PM @narendramodi #MannKiBaat
— PMO India (@PMOIndia) January 28, 2018
PM @narendramodi talks about some of the Padma Awardees. #MannKiBaat pic.twitter.com/4OE0CFoR9X
— PMO India (@PMOIndia) January 28, 2018
Honouring those who have done pioneering work across India. #MannKiBaat pic.twitter.com/1f7mfcRoD7
— PMO India (@PMOIndia) January 28, 2018
On 30th January we observe the Punya Tithi of Bapu. Peace and non-violence is what Bapu taught us. His ideals are extremely relevant today: PM @narendramodi
— PMO India (@PMOIndia) January 28, 2018