Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎം-കിസാന്റെ 19-ാം ഗഡു വിതരണംചെയ്തു; ബിഹാറിലെ ഭാഗൽപുരിൽ വികസനപദ്ധതികൾക്കു തുടക്കം കുറിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎം-കിസാന്റെ 19-ാം ഗഡു വിതരണംചെയ്തു; ബിഹാറിലെ ഭാഗൽപുരിൽ വികസനപദ്ധതികൾക്കു തുടക്കം കുറിച്ചു


കർഷകക്ഷേമം ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബിഹാറിലെ ഭാഗൽപുരിൽ പി‌എം കിസാൻ പദ്ധതിയുടെ 19-ാം ഗഡു വിതരണംചെയ്തു. ചടങ്ങിൽ നിരവധി വികസനപദ്ധതികളും അദ്ദേഹം ഉദ്ഘാടനംചെയ്തു. പരിപാടിയിൽ വെർച്വലായി പങ്കെടുത്ത എല്ലാ വിശിഷ്ടവ്യക്തികളെയും ജനങ്ങളെയും ശ്രീ മോദി സ്വാഗതംചെയ്തു. മഹാകുംഭമേളയുടെ പുണ്യകാലത്തു മന്ദാരപർവതത്തിന്റെ നാട്ടിൽ കാലുകുത്താൻ കഴിഞ്ഞതു വലിയ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയതയും പൈതൃകവും വികസ‌‌ിത ഭാരതത്തിന്റെ സാധ്യതയും ഈ സ്ഥലത്തിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രക്തസാക്ഷി തിൽക മാംഝിയുടെ നാടാണിതെന്നും പട്ടിന്റെ നഗരം എന്ന നിലയിൽ പ്രസിദ്ധമാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ബാബ അജ്ഗൈബീനാഥിന്റെ പുണ്യഭൂമിയിൽ വരാനിരിക്കുന്ന മഹാശിവരാത്രിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുണ്യനിമിഷത്തിൽ പിഎം-കിസാൻ പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്യാൻ കഴിഞ്ഞതു ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം 22,000 കോടി രൂപ എത്തിച്ചേർന്നു.

ബിഹാറിലെ ഏകദേശം 75 ലക്ഷം കർഷക കുടുംബങ്ങൾ പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്കുള്ള 19-ാം ഗഡുവും ഇന്നു വിതരണം ചെയ്തു. ഏകദേശം 1600 കോടി രൂപ ഇന്നു ബിഹാറിലെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ട് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ നേർന്നു.

“ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിങ്ങനെ വികസിത ഭാരതത്തിനു നാലു പ്രധാന സ്തംഭങ്ങളുണ്ട്” – ചുവപ്പുകോട്ടയിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ആവർത്തിച്ചു ശ്രീ മോദി പറഞ്ഞു. കേന്ദ്രഗവണ്മെന്റായാലും സംസ്ഥാന ഗവണ്മെന്റായാലും കർഷകരുടെ ക്ഷേമത്തിനാണു മുൻ‌ഗണന നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “കഴിഞ്ഞ ദശകത്തിൽ കർഷകരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഞങ്ങൾ പൂർണശക്തിയോടെ പ്രവർത്തിച്ചു” – ശ്രീ മോദി പറഞ്ഞു. കർഷകർക്കു നല്ല വിത്തുകൾ, ആവശ്യത്തിനനുസരിച്ചും താങ്ങാനാകുന്ന നിരക്ക‌ിലുമുള്ള വളങ്ങൾ, ജലസേചനസൗകര്യങ്ങൾ, രോഗങ്ങളിൽനിന്നു കന്നുകാലികൾക്കു സംരക്ഷണം, ദുരന്തങ്ങളിലെ നഷ്ടങ്ങളിൽ നിന്നുള്ള സുരക്ഷ എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ്, കർഷകരെ ഈ പ്രശ്നങ്ങൾ ബാധിച്ചിരുന്നു. സമീപവർഷങ്ങളിൽ നൂറുകണക്കിന് ആധുനിക വിത്തിനങ്ങൾ കർഷകർക്കു നൽകിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ്, ഞങ്ങളുടെ ഗവണ്മെന്റ് ഈ സാഹചര്യം മാറ്റിമറിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞു. മുമ്പ്, കർഷകർക്കു യൂറിയക്കായി ഏറെ ബുദ്ധിമുട്ടേണ്ടിവന്നു; കരിഞ്ചന്തയെ ആശ്രയിക്കേണ്ടിവന്നു. എന്നാൽ ഇന്ന്, കർഷകർക്ക് ആവശ്യത്തിനു വളം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഹാമാരിയുടെ വലിയ പ്രതിസന്ധിയിൽപോലും, കർഷകർക്കു വളങ്ങളുടെ ക്ഷാമമുണ്ടാകുന്നില്ല എന്നു ഗവണ്മെന്റ് ഉറപ്പാക്കിയിരുന്നെന്നു ശ്രീ മോദി പറഞ്ഞു. തങ്ങളുടെ ഗവണ്മെന്റ് തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നെങ്കിൽ, കർഷകർ ഇപ്പോഴും വളങ്ങൾക്കായി ബുദ്ധിമുട്ടേണ്ടിവരുമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബറൗനി വളം പ്ലാന്റ് ഇപ്പോൾ അടച്ചുപൂട്ടേണ്ടി വരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകർക്ക് ബാഗിന് 300 രൂപയിൽ താഴെ എന്ന നിരക്കിൽ ലഭ്യമായ വളങ്ങൾ പല രാജ്യങ്ങളിലും ബാഗിന് 3000 രൂപയ്ക്കാണു വിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 3000 രൂപ വിലയുള്ള യൂറിയ ബാഗുകൾ ഇന്നു താങ്ങാകുന്ന നിരക്കിൽ ലഭ്യമാകുന്നുവെന്നു ഞങ്ങളുടെ ഗവണ്മെന്റ് ഉറപ്പാക്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കർഷകക്ഷേമത്തിനായി ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ നേട്ടങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകർ വഹിക്കേണ്ടിയിരുന്ന യൂറിയയുടെയും ഡിഎപിയുടെയും ചെലവു കേന്ദ്ര ഗവണ്മെന്റ് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തിനിടെ കേന്ദ്രഗവണ്മെന്റ് ഏകദേശം 12 ലക്ഷം കോടി രൂപ നൽകിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം അതു കർഷകരുടെ കീശയിൽനിന്നു ചെലവാകുമായിരുന്നു എന്നും ശ്രീ മോദി പറഞ്ഞു. ഇതു രാജ്യത്തുടനീളമുള്ള കോടിക്കണക്കിനു കർഷകരുടെ ഗണ്യമായ തുക ലാഭിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഗവണ്മെന്റ് അധികാരമേറ്റില്ലായിരുന്നെങ്കിൽ പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷകർക്കു ലഭിക്കുമായിരുന്നില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, പദ്ധതി ആരംഭിച്ചതിനുശേഷമുള്ള ആറു വർഷത്തിനുള്ളിൽ ഏകദേശം 3.7 ലക്ഷം കോടി രൂപ നേരിട്ട്, കർഷകരുടെ അക്കൗണ്ടുകളിലേക്കു മാറ്റിയിട്ടുണ്ടെന്നു പറഞ്ഞു. മുമ്പു ഗവണ്മെന്റ് പദ്ധതികളുടെ പൂർണ ആനുകൂല്യങ്ങൾ ലഭിക്കാതിരുന്ന ചെറുകിട കർഷകർക്ക് ഇപ്പോൾ അർഹതപ്പെട്ട തുക ലഭിക്കുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. നേരത്തേ, ഇടനിലക്കാർ ചെറുകിട കർഷകരുടെ അവകാശങ്ങൾ ചൂഷണം ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെയും ശ്രീ നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ ഇതു സംഭവിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. മുൻ ഗവണ്മെന്റുകളുമായി താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി, തന്റെ ഗവണ്മെന്റ് നേരിട്ടു കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റിയ തുക മുൻ ഗവണ്മെന്റുകൾ അനുവദിച്ച കാർഷിക ബജറ്റിനേക്കാൾ വളരെ കൂടുതലാണെന്ന് എടുത്തുപറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി സമർപ്പിച്ചിരിക്കുന്ന ഗവണ്മെന്റിനു മാത്രമേ അത്തരം ശ്രമങ്ങൾ നടത്താൻ കഴിയൂ എന്നും അഴിമതിയിൽ മുങ്ങിയ സംവിധാനങ്ങൾക്ക് അതിനു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ മുൻ ഗവണ്മെന്റുകൾ ശ്രദ്ധിച്ചിരുന്നില്ല എന്നു ശ്രീ മോദി പറഞ്ഞു. മുൻകാലങ്ങളിൽ, വെള്ളപ്പൊക്കം, വരൾച്ച, ആലിപ്പഴം എന്നിവ ഉണ്ടായപ്പോൾ, കർഷകർ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-ൽ തങ്ങളുടെ ഗവണ്മെന്റിനു ജനങ്ങളുടെ അനുഗ്രഹം ലഭിച്ചതിനുശേഷം, ഈ സമീപനം തുടരില്ലെന്നു പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് പിഎം ഫസൽ ബീമ യോജന അവതരിപ്പിച്ചതായും ഇതിനു കീഴിൽ ദുരന്തസമയത്തു കർഷകർക്ക് 1.75 ലക്ഷം കോടി രൂപയുടെ ക്ലെയിമുകൾ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂരഹിതരുടെയും ചെറുകിട കർഷകരുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിനായി തങ്ങളുടെ ഗവണ്മെന്റ് മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ “ലഖ്പതി ദീദികളെ” സൃഷ്ടിക്കാൻ മൃഗസംരക്ഷണം സഹായിക്കുന്നുണ്ടെന്നും ഇതുവരെ രാജ്യത്തുടനീളം ഏകദേശം 1.25 കോടി ലഖ്പതി ദീദികളെ സൃഷ്ടിച്ചിട്ടുണ്ടെന്നും, അതിൽ ബീഹാറിലെ ആയിരക്കണക്കിന് ജീവിക ദീദികളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പാൽ ഉൽപാദനം 14 കോടി ടണ്ണിൽ നിന്ന് 24 കോടി ടണ്ണായി വർദ്ധിച്ചത് ലോകത്തിലെ ഒന്നാം നമ്പർ പാൽ ഉൽപ്പാദക രാജ്യമെന്ന ഇന്ത്യയുടെ സ്ഥാനം ഉറപ്പിച്ചു”, ഈ നേട്ടത്തിൽ ബീഹാറിന്റെ പ്രധാന പങ്കിനെ പ്രശംസിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ബീഹാറിലെ പാൽ സഹകരണ യൂണിയനുകൾ പ്രതിദിനം 30 ലക്ഷം ലിറ്റർ പാൽ വാങ്ങുന്നുവെന്നും, അതിന്റെ ഫലമായി ബീഹാറിലെ ക്ഷീര കർഷകരുടെയും അമ്മ-പെങ്ങന്മാരുടെയും അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 3,000 കോടിയിലധികം രൂപ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശ്രീ രാജീവ് രഞ്ജൻ സമർത്ഥമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി, അവരുടെ ശ്രമഫലമായി ബീഹാറിലെ രണ്ട് പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. മോത്തിഹാരിയിലെ മികവിന്റെ കേന്ദ്രം മികച്ച തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ വികസനത്തിന് സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, ബറൗണിയിലെ മിൽക്ക് പ്ലാന്റ് ആ മേഖലയിലെ മൂന്ന് ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യുമെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികളെ സഹായിക്കാത്ത മുൻ ഗവണ്മെന്റുകളെ വിമർശിച്ച ശ്രീ മോദി, തങ്ങളുടെ ഗവണ്മെന്റ് ആദ്യമായി മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകിയ കാര്യം എടുത്തുപറഞ്ഞു. അത്തരം ശ്രമങ്ങളിലൂടെ ബീഹാർ മത്സ്യ ഉൽപാദനത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പത്ത് വർഷം മുമ്പ്, രാജ്യത്തെ ഏറ്റവും മികച്ച 10 മത്സ്യോൽപാദന സംസ്ഥാനങ്ങളിൽ ഒന്നായിരുന്ന ബീഹാർ ഇന്ന്, ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് മത്സ്യോൽപാദന സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന മേഖലയിലുള്ള ഗവണ്മെന്റിന്റെ ശ്രദ്ധ ചെറുകിട കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഏറെ പ്രയോജനം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗംഗാ ഡോൾഫിനുകൾക്കു കീർത്തികേട്ട ഭഗൽപൂർ, നമാമി ഗംഗേ കാമ്പെയ്‌നിന്റെ വൻ വിജയമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

“സമീപകാലത്തെ നമ്മുടെ ഗവൺമെന്റിന്റെ ശ്രമങ്ങൾ ഇന്ത്യയുടെ കാർഷിക കയറ്റുമതി ഗണ്യമായി വർദ്ധിപ്പിച്ചു”, പ്രധാനമന്ത്രി പറഞ്ഞു. തൽഫലമായി, കർഷകർക്ക്  അവരുടെ ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ ഉയർന്ന വില ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് ഒരിക്കലും കയറ്റുമതി ചെയ്തിട്ടില്ലാത്ത നിരവധി കാർഷിക ഉൽപ്പന്നങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര വിപണികളിൽ എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ മഖാന ആഗോള വിപണിയിൽ പ്രവേശിക്കേണ്ട സമയമാണിതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.  മഖാന,  ഇന്ത്യൻ നഗരങ്ങളിലെ ജനപ്രിയ പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും അത് ഒരു ഉത്തമ ആഹാരമായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ബജറ്റിലെ മഖാന ബോർഡ് രൂപീകരിക്കുമെന്ന പ്രഖ്യാപനം മഖാന ഉത്പാദനം, സംസ്കരണം, മൂല്യവർദ്ധന, വിപണനം എന്നിവയുൾപ്പെടെയുള്ള എല്ലാ മേഖലകളിലും കർഷകരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബീഹാറിലെ കർഷകർക്കും യുവാക്കൾക്കും വേണ്ടിയുള്ള ബജറ്റിലെ മറ്റൊരു പ്രധാന ഉദ്യമത്തെക്കുറിച്ച് പരാമർശിക്കവെ, കിഴക്കൻ ഇന്ത്യയിലെ ഭക്ഷ്യ സംസ്കരണ വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ബീഹാർ മാറുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ബീഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, സംസ്ഥാനത്ത് മൂന്ന് പുതിയ കാർഷിക മികവിന്റെ കേന്ദ്രങ്ങളും സ്ഥാപിക്കും. ജർദാലു ഇനം മാമ്പഴങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഈ കേന്ദ്രങ്ങളിൽ ഒന്ന് ഭാഗൽപൂരിലും,    തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് കർഷകർക്ക് സഹായകരമാകുന്ന മറ്റ് രണ്ട് കേന്ദ്രങ്ങൾ മുൻഗറിലും ബക്സറിലും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർക്ക് പ്രയോജനപ്രദമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ഗവണ്മെന്റ് ഒരുചുവടും പിന്നോട്ടില്ലെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

“ഇന്ത്യ തുണിത്തരങ്ങളുടെ ഒരു പ്രധാന കയറ്റുമതിക്കാരായി മാറുകയാണ്”, രാജ്യത്തെ തുണി വ്യവസായം ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഭാഗൽപൂരിൽ, മരങ്ങൾ പോലും സ്വർണ്ണം ഉത്പാദിപ്പിക്കുന്നുവെന്ന് പറയാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാഗൽപുരി പട്ടും ടസ്സർ പട്ടും ഇന്ത്യയിലെമ്പാടും പുകൾപെറ്റതാണ്.  മാത്രമല്ല  വിദേശ രാജ്യങ്ങളിലും ടസ്സർ പട്ടിനുള്ള ആവശ്യം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുണി, നൂൽ ഡൈയിംഗ് യൂണിറ്റുകൾ, തുണി പ്രിന്റിംഗ് യൂണിറ്റുകൾ, തുണി സംസ്കരണ യൂണിറ്റുകൾ എന്നിവയുൾപ്പെടെ പട്ട് വ്യവസായത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ ഉദ്യമങ്ങൾ ഭാഗൽപൂരിലെ നെയ്ത്തുകാർക്ക് ആധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുമെന്നും അവരുടെ ഉൽപ്പന്നങ്ങൾ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്താൻ അത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നദികൾക്ക് കുറുകെയുള്ള നിരവധി പാലങ്ങൾ നിർമ്മിച്ചുകൊണ്ട് ബീഹാറിന്റെ പ്രധാന പ്രശ്നങ്ങളിലൊന്നായ ഗതാഗത ബുദ്ധിമുട്ട് ഗവണ്മെന്റ് പരിഹരിക്കുന്നുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പാലങ്ങളുടെ അപര്യാപ്തത സംസ്ഥാനത്തിന് നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗംഗാ നദിക്ക് കുറുകെ നാലുവരി പാലം നിർമ്മിക്കുന്നതിൽ ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കുന്നുണ്ടെന്നും ഈ പദ്ധതിക്കായി 1,100 കോടിയിലധികം രൂപ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളപ്പൊക്കം മൂലം ബിഹാർ രൂക്ഷമായ നാശനഷ്ടങ്ങൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ പ്രശ്നം പരിഹരിക്കുന്നതിനായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾക്ക് ഗവണ്മെന്റ് അംഗീകാരം നൽകിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. മിഥിലാഞ്ചൽ മേഖലയിലെ 50,000 ഹെക്ടർ ഭൂമിക്ക് ജലസേചനം നല്കാൻ കഴിയുന്ന വെസ്റ്റേൺ കോസി കനാൽ ഇആർഎം പദ്ധതിക്കുള്ള  ഈ വർഷത്തെ ബജറ്റ് പിന്തുണ ലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ഞങ്ങളുടെ ഗവണ്മെന്റ് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു”, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പയർവർഗ്ഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും കൂടുതൽ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും ഇന്ത്യൻ കർഷകരുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണികളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉർത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ എല്ലാ അടുക്കളയിലും ഇന്ത്യൻ കർഷകർ വിളയിക്കുന്ന ഒരു ഉൽപ്പന്നമെങ്കിലും ഉണ്ടായിരിക്കണമെന്ന തന്റെ ദർശനം അദ്ദേഹം പങ്കുവെച്ചു. പ്രധാനമന്ത്രി ധൻ ധാന്യ യോജന പ്രഖ്യാപനത്തിലൂടെ ഇക്കൊല്ലത്തെ ബജറ്റ് ഈ ദർശനത്തെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി പ്രകാരം, വിള ഉൽപ്പാദനം ഏറ്റവും കുറഞ്ഞ 100 ജില്ലകളെ തിരിച്ചറിയുകയും ആ മേഖലകളിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക കാമ്പെയ്‌നുകൾ ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പയർവർഗ്ഗങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ദൗത്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും, കൂടുതൽ പയർവർഗ്ഗങ്ങൾ കൃഷിചെയ്യുന്നതിനുള്ള പ്രോത്സാഹനങ്ങൾ നൽകുമെന്നും, കുറഞ്ഞ താങ്ങുവില സംഭരണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്നത്തെ ദിവസം വളരെ സവിശേഷമായ ഒന്നാണെന്ന് പരാമർശിച്ച പ്രധാനമന്ത്രി, രാജ്യത്ത് 10,000 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്പിഒ) സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും ഇപ്പോൾ ഈ ലക്ഷ്യം നേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 10,000-ാമത് എഫ്പിഒയുടെ സ്ഥാപനത്തിന് ബീഹാർ സാക്ഷ്യം വഹിക്കുന്നുവെന്ന സന്തോഷം അദ്ദേഹം പങ്കുവെച്ചു. ഖഗാരിയ ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ എഫ്‌പിഒ, ചോളം, വാഴ, നെല്ല് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്പിഒകൾ കേവലം സംഘടനകളല്ലെന്നും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അഭൂതപൂർവമായ ശക്തിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. എഫ്പിഒകൾ ചെറുകിട കർഷകർക്ക് സുപ്രധാനമായ  വിപണി നേട്ടങ്ങളിലേക്ക് നേരിട്ട് അവസരം  നൽകുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. മുമ്പ് ലഭ്യമല്ലാതിരുന്ന അവസരങ്ങൾ ഇപ്പോൾ എഫ്പിഒകൾ വഴി നമ്മുടെ കർഷക സഹോദരങ്ങൾക്കും സഹോദരിമാർക്കും ലഭ്യമാണ്. രാജ്യത്തെ ഏകദേശം 30 ലക്ഷം കർഷകർ എഫ്‌പിഒയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരിൽ 40 ശതമാനത്തോളം സ്ത്രീകളാണെന്നും പ്രധാനമന്ത്രി പരാമർശിച്ചു. ഈ എഫ്‌പിഒകൾ ഇപ്പോൾ കാർഷിക മേഖലയിൽ ആയിരക്കണക്കിന് കോടികളുടെ ബിസിനസ്സ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 10,000 എഫ്പിഒകളിലെ എല്ലാ അംഗങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.

ബീഹാറിന്റെ വ്യാവസായിക വികസനത്തിൽ ഗവൺമെന്റിന്റെ ശ്രദ്ധയെ പരാമർശിച്ചുകൊണ്ട്, ബിഹാർ സർക്കാർ ഭഗൽപൂരിൽ ഒരു വലിയ വൈദ്യുത നിലയം സ്ഥാപിക്കുകയാണെന്ന്  എടുത്തുകാണിച്ച  ശ്രീ മോദി, സംരംഭത്തിന് ആവശ്യമായ  കൽക്കരി ലഭ്യമാകുമെന്നും അറിയിച്ചു . ഇതിനായി കൽക്കരി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബീഹാറിന്റെ വികസനത്തിന് പുതിയ ഊർജം നൽകുമെന്നും ബീഹാറിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ഒരു വികസിത ഭാരതത്തിന്റെ ഉദയം പൂർവോദയയിൽ തുടങ്ങും”, കിഴക്കൻ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭവും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകവുമാണ് ബീഹാർ എന്ന് ശ്രീ മോദി പറഞ്ഞു. ബീഹാറിനെ നശിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത മുൻ ഭരണകാലങ്ങളിലെ ദുർഭരണത്തെ അദ്ദേഹം വിമർശിച്ചു. വികസിത ഇന്ത്യയിൽ, പുരാതനവും  സമ്പന്നവുമായ പാടലീപുത്രത്തിന് സമാനമായ സ്ഥാനം ബീഹാറിന് തിരികെ ലഭിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ ലക്ഷ്യത്തിലേക്കുള്ള നിരന്തര ശ്രമങ്ങളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ബീഹാറിലെ ആധുനിക കണക്റ്റിവിറ്റി, റോഡ് ശൃംഖലകൾ, പൊതുജനക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻഗറിൽ നിന്ന് ഭഗൽപൂരിലേക്കും അവിടെനിന്ന്  മിർസ ചൗക്കിയിലേക്കുമുള്ള, ഏകദേശം 5,000 കോടി രൂപ ചെലവ് വരുന്ന ഒരു പുതിയ ഹൈവേ നിർമ്മിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, ഭഗൽപൂർ മുതൽ അൻഷ്ദിഹ്വ വരെയുള്ള നാലുവരി പാതയുടെ വീതികൂട്ടൽ ആരംഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രംശിലയിൽ നിന്ന് കതാരിയയിലേക്കുള്ള പുതിയ റെയിൽ പാതയ്ക്കും റെയിൽ പാലത്തിനും ഇന്ത്യൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.

ഭഗൽപൂർ സാംസ്കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ളതാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, വിക്രമശില സർവകലാശാലയുടെ കാലഘട്ടത്തിൽ ഇത് ഒരു ആഗോള വിജ്ഞാന കേന്ദ്രമായിരുന്നുവെന്ന് എടുത്തുകാണിച്ചു. നളന്ദ സർവ്വകലാശാലയുടെ പൗരാണിക മഹത്വത്തെ ആധുനിക ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നളന്ദയെ തുടർന്ന് വിക്രമശിലയിൽ കേന്ദ്ര സർവ്വകലാശാല സ്ഥാപിക്കുന്നുണ്ടെന്നും ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അതിവേഗ ശ്രമങ്ങൾക്ക് മഖ്യമന്ത്രി ശ്രീ നിതീഷ് കുമാറിനും ബിഹാറിലെ മുഴുവൻ  സർക്കാർ ടീമിനും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

“ഇന്ത്യയുടെ മഹത്തായ പൈതൃകം സംരക്ഷിക്കുന്നതിനും സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കുന്നതിനും തങ്ങളുടെ സർക്കാർ ഒരുമിച്ച് പ്രവർത്തിക്കുന്നു”, ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റേയും  ഏറ്റവും വലിയ ഉത്സവമായ മഹാകുംഭമേള ഇപ്പോൾ പ്രയാഗ്‌രാജിലാണ് നടക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. യൂറോപ്പിലെ മുഴുവൻ ജനങ്ങളേക്കാളും കൂടുതൽ ആളുകൾ ഐക്യത്തിന്റെ മഹാ കുംഭത്തിൽ കുളിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിലെ ഗ്രാമങ്ങളിൽ നിന്നുള്ള ഭക്തർ മഹാകുംഭമേളയിൽ  പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മഹാകുംഭമേളയെ അധിക്ഷേപിക്കുകയും അതിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന ആളുകളെ  അദ്ദേഹം വിമർശിച്ചു. രാമക്ഷേത്രത്തെ എതിർത്തവർ തന്നെയാണ് ഇപ്പോൾ മഹാകുംഭമേളയെ വിമർശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാകുംഭമേളയെ  അപമാനിക്കുന്നവരോട് ബിഹാർ ഒരിക്കലും പൊറുക്കില്ലെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബീഹാറിനെ അഭിവൃദ്ധിയുടെ പുതിയ പാതയിലേക്ക് നയിക്കാൻ ഗവൺമെന്റ്  അക്ഷീണം പ്രയത്നിക്കുന്നത് തുടരുമെന്ന് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രസംഗം  ഉപസംഹരിച്ചു. രാജ്യത്തെ കർഷകർക്കും ബിഹാറിലെ നിവാസികൾക്കും അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.

ബീഹാർ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, ബീഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര മന്ത്രിമാരായ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ, ശ്രീ ജിതൻ റാം മാഞ്ചി, ശ്രീ ഗിരിരാജ് സിംഗ്, ശ്രീ ലാലൻ സിംഗ്, ശ്രീ ചിരാഗ് പാസ്വാൻ, കേന്ദ്ര സഹമന്ത്രി ശ്രീ രാം നാഥ് താക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം:

കർഷക ക്ഷേമം ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധനാണ്. ഈ വികാരത്തോടെ,അദ്ദേഹം ഭഗൽപൂരിൽ നിരവധി പ്രധാന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. രാജ്യത്തുടനീളമുള്ള 9.7 കോടി കർഷകർക്ക് 21,500 കോടിയിലധികം രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാകും.

കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മികച്ച വില  ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലാണ് പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധ. ഇത് കണക്കിലെടുത്ത്, 2020 ഫെബ്രുവരി 29-ന്, 10,000 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ (എഫ്‌പിഒ) രൂപീകരണത്തിനും പ്രോത്സാഹനത്തിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി  അദ്ദേഹം ആരംഭിച്ചു, ഇത് കർഷകർക്ക്  കൂട്ടായി വിപണനം നടത്താനും വിളകൾ കൂട്ടായി  ഉൽപ്പാദിപ്പിക്കാനും സഹായിക്കുന്നു. പരിപാടിയിൽ രാജ്യത്തെ 10,000-ാമത് എഫ്പിഒ രൂപീകരിക്കുന്നതിന്റെ നാഴികക്കല്ല്  അടയാളപ്പെടുത്തുകവഴി അഞ്ച് വർഷത്തിനുള്ളിൽ, കർഷകരോടുള്ള പ്രധാനമന്ത്രിയുടെ ഈ പ്രതിബദ്ധത പൂർത്തീകരിക്കപ്പെടുമെന്ന് വിശ്വസിക്കാം.

 രാഷ്ട്രീയ ഗോകുൽ മിഷന്റെ കീഴിൽ നിർമ്മിച്ച മോത്തിഹാരിയിലെ തദ്ദേശീയ ഇനത്തിൽപ്പെട്ട കറവപ്പശുക്കളുടെ മികവിന്റെ കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അത്യാധുനിക ഐവിഎഫ് സാങ്കേതികവിദ്യയുടെ പരിചയപ്പെടുത്തൽ, കൂടുതൽ പ്രചാരത്തിനായി തദ്ദേശീയ ഇനങ്ങളിൽ നിന്നുള്ള മികവുറ്റ  മൃഗങ്ങളുടെ ഉത്പാദനം, ആധുനിക പ്രത്യുത്പാദന സാങ്കേതികവിദ്യയിൽ കർഷകർക്കും പ്രൊഫഷണലുകൾക്കും പരിശീലനം എന്നിവ ഇതിന്റെ  പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. 3 ലക്ഷം പാൽ ഉൽപ്പാദകർക്ക് സംഘടിത വിപണി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ബറൗണിയിലെ പാൽ ഉത്പ്പന്ന കേന്ദ്രത്തിന്റെ  ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കാനുള്ള തന്റെ പ്രതിജ്ഞാബദ്ധതയ്‌ക്ക് അനുസൃതമായി, 526 കോടി രൂപ മുതൽമുടക്കുള്ള വാരിസാലിഗഞ്ച് – നവാഡ – തിലയ്യ റെയിൽ പാത ഇരട്ടിപ്പിക്കലും ഇസ്മായിൽപൂർ – റാഫിഗഞ്ച് റോഡ് ഓവർ ബ്രിഡ്ജും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

 

 

बिहार की पावन धरती से अन्नदाता बहनों-भाइयों के खातों में पीएम-किसान की 19वीं किस्त ट्रांसफर करने के साथ विभिन्न विकास परियोजनाओं का उद्घाटन कर अत्यंत गौरवान्वित महसूस कर रहा हूं। https://t.co/ScyieLvMYS

— Narendra Modi (@narendramodi) February 24, 2025

हमने किसानों की हर समस्या के समाधान के लिए पूरी शक्ति से काम किया: PM @narendramodi pic.twitter.com/Z2VCeM7fdN

— PMO India (@PMOIndia) February 24, 2025

बीते वर्षों में सरकार के प्रयासों से भारत का कृषि निर्यात बहुत अधिक बढ़ा है। pic.twitter.com/qYt9IzKZcm

— PMO India (@PMOIndia) February 24, 2025

इस वर्ष के बजट में मखाना किसानों के लिए मखाना बोर्ड बनाने का ऐलान किया गया है: PM @narendramodi pic.twitter.com/Qnqc76JURZ

— PMO India (@PMOIndia) February 24, 2025

बजट में एक बहुत बड़ी पीएम धन धान्य योजना की घोषणा की गई है। pic.twitter.com/19cXmfO6zE

— PMO India (@PMOIndia) February 24, 2025

आज बिहार की भूमि 10 हजारवें FPO के निर्माण की साक्षी बन रही है। मक्का, केला और धान पर काम करने वाला ये FPO जिला खगड़िया में रजिस्टर हुआ है: PM @narendramodi pic.twitter.com/HfaW9eYdKY

— PMO India (@PMOIndia) February 24, 2025

NDA सरकार ना होती, तो बिहार सहित देशभर के मेरे किसान भाई-बहनों को पीएम किसान सम्मान निधि ना मिलती। बीते 6 साल में इसका एक-एक पैसा सीधे हमारे अन्नदाताओं के खाते में पहुंचा है। pic.twitter.com/kkKbB7gEmz

— Narendra Modi (@narendramodi) February 24, 2025

सुपरफूड मखाना हो या फिर भागलपुर का सिल्क, हमारा फोकस बिहार के ऐसे स्पेशल प्रोडक्ट्स को दुनियाभर के बाजारों तक पहुंचाने पर है। pic.twitter.com/a7estH6oVD

— Narendra Modi (@narendramodi) February 24, 2025

पीएम धन-धान्य योजना से ना केवल कृषि में पिछड़े क्षेत्रों में फसलों के उत्पादन को बढ़ावा मिलेगा, बल्कि हमारे अन्नदाता भी और सशक्त होंगे। pic.twitter.com/Innxl6oZTt

— Narendra Modi (@narendramodi) February 24, 2025

बिहार की भूमि आज 10 हजारवें FPO के निर्माण की साक्षी बनी है। इस अवसर पर देशभर के सभी किसान उत्पादक संघ के सदस्यों को बहुत-बहुत बधाई! pic.twitter.com/O0sXfEzDjX

— Narendra Modi (@narendramodi) February 24, 2025

बिहार में जंगलराज लाने वाले लोग आज पवित्र महाकुंभ को भी कोसने का कोई मौका नहीं छोड़ रहे। ऐसे लोगों को यहां की जनता-जनार्दन कभी माफ नहीं करेगी। pic.twitter.com/oim6dAaTTK

— Narendra Modi (@narendramodi) February 24, 2025

 

***

NK