Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടുലക്ഷം കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടുലക്ഷം കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടുലക്ഷം കോടിയിലധികം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഭഗവാന്‍ സിംഹാചലം വരാഹ ലക്ഷ്മി നരസിംഹ സ്വാമിക്ക് അര്‍ഹമായ ആദരമര്‍പ്പിച്ച ശ്രീ മോദി, 60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, ജനങ്ങളുടെ അനുഗ്രഹത്തോടെയാണ് രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം തവണയും കേന്ദ്ര ഗവണ്‍മെന്റ് തെരഞ്ഞെടുക്കപ്പെട്ടതെന്നു പറഞ്ഞു. ഔദ്യോഗിക ഗവണ്‍മെന്റ് രൂപീകരണത്തിന് ശേഷമുള്ള ആന്ധ്രാപ്രദേശിലെ തന്റെ ആദ്യ പരിപാടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിക്ക് മുന്നോടിയായുള്ള റോഡ്ഷോയില്‍ തനിക്ക് നല്‍കിയ ഗംഭീര സ്വീകരണത്തിന് ശ്രീ മോദി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. പ്രസംഗത്തിനിടെ ചന്ദ്രബാബു നായിഡുവിന്റെ ഓരോ വാക്കിന്റെയും വികാരത്തിന്റെയും ചൈതന്യത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീ നായിഡു തന്റെ പ്രസംഗത്തില്‍ പറഞ്ഞ എല്ലാ ലക്ഷ്യങ്ങളും ആന്ധ്രയിലെയും ഇന്ത്യയിലെയും ജനങ്ങളുടെ പിന്തുണയോടെ കൈവരിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“നമ്മുടെ ആന്ധ്രാപ്രദേശ് സാധ്യതകളുടെയും അവസരങ്ങളുടെയും സംസ്ഥാനമാണ്” – ശ്രീ മോദി പറഞ്ഞു. ഈ സാധ്യതകള്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ആന്ധ്രാപ്രദേശ് വികസിക്കുമെന്നും ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആന്ധ്രാപ്രദേശിന്റെ വികസനമാണ് നമ്മുടെ കാഴ്ചപ്പാടെന്നും ആന്ധ്രാപ്രദേശിലെ ജനങ്ങളെ സേവിക്കുക എന്നത് നമ്മുടെ പ്രതിബദ്ധതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047 ഓടെ 2.5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി ആന്ധ്രാപ്രദേശ് മാറുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനാണ് ശ്രീ ചന്ദ്രബാബു നായിഡുവിന്റെ ഗവണ്‍മെന്റ് ‘സുവര്‍ണ ആന്ധ്ര@2047’ സംരംഭത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് ആന്ധ്രാപ്രദേശുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ലക്ഷക്കണക്കിന് കോടി രൂപയുടെ പദ്ധതികളില്‍ കേന്ദ്ര ഗവണ്‍മെന്റ് ആന്ധ്രാപ്രദേശിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രണ്ടുലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ വികസന പദ്ധതികള്‍ക്ക് ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കും രാജ്യത്തിനാകെയും ആശംസകൾ നേർന്നു.

ആന്ധ്രാപ്രദേശ്, അതിന്റെ നൂതനത്വമാർന്ന സവിശേഷതയാൽ, ഐടിയുടെയും സാങ്കേതികവിദ്യയുടെയും പ്രധാന കേന്ദ്രമാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, “ആന്ധ്രാപ്രദേശ് ഭാവി സാങ്കേതികവിദ്യകളുടെ കേന്ദ്രമായി മാറേണ്ട സമയമാണിത്” എന്ന് അഭിപ്രായപ്പെട്ടു. ഹരിതഹൈഡ്രജൻ പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ നേതൃത്വം നൽകേണ്ടതിന്റെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നൽ നൽകി. 2030-ഓടെ 5 ദശലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം 2023-ൽ ആരംഭിച്ചതെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. പ്രാരംഭ ഘട്ടത്തിൽ രണ്ട് ഹരിത ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുമെന്നും അതിലൊന്നു വിശാഖപട്ടണത്തായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ വൻതോതിലുള്ള ഹരിത ഹൈഡ്രജൻ ഉൽപ്പാദന സൗകര്യങ്ങളുള്ള ചുരുക്കം ചില നഗരങ്ങളുടെ പട്ടികയിൽ വിശാഖപട്ടണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഹരിത ഹൈഡ്രജൻ ഹബ് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ആന്ധ്രാപ്രദേശിൽ ഉൽപ്പാദന ആവാസവ്യവസ്ഥ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നക്കപള്ളിയിൽ ബൾക്ക് ഡ്രഗ് പാർക്ക് പദ്ധതിക്ക് തറക്കല്ലിടാൻ തനിക്ക് അവസരം ലഭിച്ചെന്ന് പറഞ്ഞ ശ്രീ മോദി, ഇത്തരമൊരു പാർക്ക…

വികസനത്തിൻ്റെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കികൊണ്ട്  എല്ലാ മേഖലകളിലും എല്ലാവരേയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വികസനത്തിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ശ്രീ മോദി ഊന്നിപ്പറഞ്ഞു. സമൃദ്ധവും ആധുനികവുമായ ആന്ധ്രാപ്രദേശ് കെട്ടിപ്പടുക്കാനുള്ള കേന്ദ്രഗവണ്മെന്റിന്റെ അർപ്പണ മനോഭാവം അദ്ദേഹം ആവർത്തിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കുന്ന, ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഭാഗഭാക്കായ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ എസ് അബ്ദുൾ നസീർ, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ കിഞ്ജരാപ്പു റാംമോഹൻ നായിഡു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. .

പശ്ചാത്തലം

ഹരിത ഊർജത്തിനും സുസ്ഥിര ഭാവിക്കുമുള്ള തൻ്റെ പ്രതിബദ്ധതയിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പായി, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് പുടിമടകയിൽ ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ്റെ കീഴിലുള്ള പ്രഥമ അത്യാധുനിക ഗ്രീൻ ഹൈഡ്രജൻ ഹബ് ആയ  എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് ഗ്രീൻ ഹൈഡ്രജൻ ഹബ് പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.  ഏകദേശം ₹1,85,000 കോടി രൂപയുടേതാണ്  പദ്ധതി. ഇതിൽ 20 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷിക്കുള്ള നിക്ഷേപവും ഉൾപ്പെടുന്നു.1500 ടിപിഡി ഗ്രീൻ ഹൈഡ്രജനും ഗ്രീൻ മെഥനോൾ, ഗ്രീൻ യൂറിയ, സുസ്ഥിര വ്യോമയാന ഇന്ധനം എന്നിവയുൾപ്പെടെ 7500 ടിപിഡി ഗ്രീൻ ഹൈഡ്രജൻ ഡെറിവേറ്റീവുകളും പ്രധാനമായും കയറ്റുമതി വിപണി ലക്ഷ്യമാക്കി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായി ഇത് മാറും. 2030-ഓടെ ഇന്ത്യയുടെ ഫോസിൽ ഇതര ഊർജ്ജ ശേഷി ലക്ഷ്യം 500 ജിഗാവാട്ട് കൈവരിക്കുന്നതിന് പദ്ധതി ഗണ്യമായ സംഭാവന നൽകും.

ആന്ധ്രാപ്രദേശിൽ 19,500 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ, റോഡ് പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുകയും ശിലാസ്ഥാപനം നടത്തുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വിശാഖപട്ടണത്ത് സൗത്ത് കോസ്റ്റ് റെയിൽവേ ആസ്ഥാനത്തിൻ്റെ തറക്കല്ലിടലും മറ്റ് വിവിധ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.  ഈ പദ്ധതികൾ സംസ്ഥാനത്ത് തിരക്ക് കുറയ്ക്കുകയും ഗതാഗതബന്ധം മെച്ചപ്പെടുത്തുകയും പ്രാദേശിക സാമൂഹിക സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

പ്രാപ്യവും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടിന് അനുസൃതമായി, അനകപ്പള്ളി ജില്ലയിലെ നക്കപ്പള്ളിയിൽ ബൾക്ക് ഡ്രഗ് പാർക്കിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. മേഖലയിലെ വിശാഖപട്ടണം-ചെന്നൈ വ്യവസായിക ഇടനാഴി  (വിസിഐസി), വിശാഖപട്ടണം-കാക്കിനട പെട്രോളിയം-കെമിക്കൽ,പെട്രോകെമിക്കൽ നിക്ഷേപ മേഖല എന്നിവയുടെ സാമീപ്യം തുടങ്ങിയവ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുമ്പോൾ ബൾക്ക് ഡ്രഗ് പാർക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാഴിക്ക് കീഴിലുള്ള കൃഷ്ണപട്ടണം വ്യവസായ മേഖലക്കുള്ള  (KRIS City ) ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിന് കീഴിലുള്ള പ്രധാന പദ്ധതിയായ കൃഷ്ണപട്ടണം ഇൻഡസ്ട്രിയൽ ഏരിയ (കെആർഐഎസ് സിറ്റി) ഒരു ഗ്രീൻഫീൽഡ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം ₹10,500 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ പര്യാപ്തമായ പദ്ധതി പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 1 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അതുവഴി ജനങ്ങളുടെ ഉപജീവനമാർഗം ഗണ്യമായി വർദ്ധിക്കുകയും അത് പ്രാദേശിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യും.

 

***

NK