Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി


ഗയാനയിലെ ജോർജ്ജ്ടൗണിൽ നവംബർ 20-ന്  നടന്ന 2-ാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റ് ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും സുരിനാമും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി സഹകരണത്തിന്റെ  പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും പ്രതിരോധവും സുരക്ഷയും, വ്യാപാരം, വാണിജ്യം, കൃഷി, ഡിജിറ്റൽ സംരംഭങ്ങൾ, യുപിഐ, ഐസിടി, ആരോഗ്യ പരിരക്ഷ, ഫാർമസ്യൂട്ടിക്കൽസ്, ശേഷി വികസനം, സാംസ്കാരികത, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. സുരിനാമുമായുള്ള വികസന സഹകരണത്തെ, പ്രത്യേകിച്ച് സാമൂഹ്യ വികസന പദ്ധതികൾ, ഭക്ഷ്യസുരക്ഷാ സംരംഭങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്കുള്ള ഇന്ത്യയുടെ തുടർച്ചയായ പിന്തുണയെ പ്രസിഡൻ്റ് സന്തോഖി അഭിനന്ദിച്ചു.

മേഖലയിലും ആഗോളതലത്തിലുമുള്ള സംഭവവികാസങ്ങൾ സംബന്ധിച്ച കാഴ്ചപ്പാടുകൾ ഇരു നേതാക്കളും കൈമാറി. യുഎൻ രക്ഷാ സമിതിയിലെ  ഇന്ത്യയുടെ അംഗത്വത്തിന് സുരിനാം നൽകിയ പിന്തുണക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രസിഡൻ്റ് സന്തോഖിയ്ക്ക്  നന്ദി പറഞ്ഞു.

***

SK