Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഭാഷാ ഗൗരവ് സപ്താഹി’ന് ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ജനങ്ങൾക്കു ശുഭാശംസകൾ നേരുകയും ‘ഭാഷാഗൗരവ് സപ്താഹി’ന്റെ പ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തു. എക്സ് പോസ്റ്റിൽ, പ്രദേശത്തിന്റെ സമ്പന്നമായ ഭാഷാപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ പ്രധാന അംഗീകാരമായ ശ്രേഷ്ഠഭാഷാപദവി അസമീസിന് അടുത്തിടെ ലഭ്യമായതിന്റെ ആവേശം അദ്ദേഹം പ്രകടമാക്കി.

അസമിന്റെ സമ്പന്നമായ ഭാഷാപൈതൃകത്തിന്റെ ഒരാഴ്ച നീളുന്ന ആഘോഷമായ ‘ഭാഷാ ഗൗരവ് സപ്താഹി’ന്റെ തുടക്കം പ്രഖ്യാപിച്ചുള്ള അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമയുടെ എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“അസമീസിനു ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിലുള്ള ജനങ്ങളുടെ ആവേശം ഉയർത്തിക്കാട്ടുന്ന #BhashaGauravSaptah (ഭാഷാ ഗൗരവ് സപ്താഹ്) ശ്രദ്ധേയമായ ശ്രമമാണ്. എന്റെ ആശംസകൾ. ഈ ആഴ്ചയിൽ ആസൂത്രണം ചെയ്യുന്ന പരിപാടികൾ ജനങ്ങളും അസമീസ് സംസ്കാരവും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കട്ടെ. അസമിനു പുറത്തുള്ള അസമീസ് ജനതയോടും ഇതിൽ പങ്കെടുക്കാൻ ഞാൻ അഭ്യർഥിക്കുന്നു.”

 

-NK-