Sr. No. | Name of MoUs/ Agreement | Objectives |
---|---|---|
1. |
2024 മുതല്‍ 2029 വരെയുള്ള കാലയളവില്‍ റഷ്യയിലെ വിദൂര കിഴക്കന്‍ മേഖലകളിലെ (ഫാര്‍ ഈസ്റ്റ്) വ്യാപാര, സാമ്പത്തിക, നിക്ഷേപ രംഗങ്ങളില്‍ ഇന്ത്യ-റഷ്യ സഹകരണത്തിനുള്ള പരിപാടിയും റഷ്യന്‍ ഫെഡറേഷന്റെ ആര്‍ട്ടിക് മേഖലയിലെ സഹകരണ തത്വങ്ങളും |
റഷ്യയുടെയും ഇന്ത്യയുടെയും വിദൂര കിഴക്കന്‍ മേഖലകള്‍ തമ്മിലുള്ള വ്യാപാര, സംയുക്ത നിക്ഷേപ പദ്ധതികളില്‍ കൂടുതല്‍ വര്‍ദ്ധനവിന് സൗകര്യമൊരുക്കുന്നതിനായുള്ളത്. |
2. |
കാലാവസ്ഥാ വ്യതിയാനവും കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലും സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും റഷ്യന്‍ ഫെഡറേഷന്റെ സാമ്പത്തിക വികസന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
കാലാവസ്ഥാ വ്യതിയാനം, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളൽ എന്നീ വിഷയങ്ങളില്‍ സംയുക്ത കര്‍മ്മസമിതി രൂപീകരണം. |
3. |
സ്‌റ്റേറ്റ് രജിസ്ട്രേഷന്‍, കാഡസ്‌ട്രെ ആന്‍ഡ് കാര്‍ട്ടോഗ്രഫി എന്നിവയ്ക്കായി സര്‍വേ ഓഫ് ഇന്ത്യയും റഷ്യന്‍ ഫെഡറേഷന്റെ ഫെഡറല്‍ സര്‍വീസും തമ്മിലുള്ള ധാരണാപത്രം |
ജിയോഡെസി, കാര്‍ട്ടോഗ്രഫി, സ്‌പേഷ്യല്‍ ഡാറ്റ അടിസ്ഥാനസൗകര്യം എന്നിവയിലെ അറിവിന്റെയും അനുഭവത്തിന്റെയും കൈമാറ്റം; പ്രൊഫഷണല്‍ പരിശീലനവും കാര്യശേഷി വികസനവും; ശാസ്ത്ര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം. |
4. |
ഇന്ത്യാ ഗവണ്‍മെന്റിന്റെ എര്‍ത്ത് സയന്‍സസ് മന്ത്രാലയത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചും ആര്‍ട്ടിക് ആന്‍ഡ് അന്റാര്‍ട്ടിക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും തമ്മില്‍ ധ്രുവപ്രദേശങ്ങളിലെ ഗവേഷണത്തിത്തിനും ലോജിസ്റ്റിക്‌സിക്‌സിനും സഹകരണംത്തിനുമുള്ള ധാരണാപത്രം |
സ്രോതസ്സുകളും വിവരങ്ങളും പങ്കുവച്ചുകൊണ്ട് ധ്രുവ പരിതസ്ഥിതികളെയും അവയുടെ വ്യതിയാനത്തെയും കുറിച്ചുള്ള പഠനത്തിലെ സഹകരണം; ധ്രുവപ്രദേശങ്ങളിലെ ലോജിസ്റ്റിക്‌സ്; സംയുക്ത ഗവേഷണം; ഉദ്യോഗസ്ഥ വിനിമയം; ധ്രുവമേഖലയിലെ അന്താരാഷ്ട്ര പരിപാടികളിലേയും പദ്ധതികളിലേയും പങ്കാളിത്തം. |
5. |
ഇന്ത്യയിലെ പ്രസാര്‍ ഭാരതിയും റഷ്യയിലെ ആനോ ”ടി.വി-നോവോസ്തി” (റഷ്യ ടുഡേ ടിവി ചാനല്‍) യും തമ്മില്‍ സംപ്രേക്ഷണത്തിലെ സഹകരണവും യോജിച്ചപ്രവര്‍ത്തനവും സംബന്ധിച്ച ധാരണാപത്രം |
പരിപാടികള്‍, വ്യക്തികള്‍, പരിശീലനം എന്നിവയുടെ വിനിമയം ഉള്‍പ്പെടെ പ്രക്ഷേപണ മേഖലയിലെ സഹകരണം. |
6. |
റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനും റഷ്യന്‍ ഫെഡറേഷന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഫെഡറല്‍ സ്‌റ്റേറ്റ് ബജറ്ററി ഇന്‍സ്റ്റിറ്റിയൂഷന്റെ ”ഔഷധ ഉല്‍പ്പന്നങ്ങളുടെ വിദഗ്ധ വിലയിരുത്തലിനുള്ള ശാസ്ത്രീയ കേന്ദ്രംവും” തമ്മിലുള്ള ധാരണാപത്രം |
വിവര കൈമാറ്റത്തിലൂടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും മനുഷ്യ ഉപയോഗത്തിന് ഉയര്‍ന്ന നിലവാരമുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍. |
7. |
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററും റഷ്യന്‍ ഫെഡറേഷന്റെ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയിലെ ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ ആര്‍ബിട്രേഷന്‍ കോടതിയും തമ്മിലുള്ള സഹകരണ കരാര്‍ |
വാണിജ്യ സ്വഭാവമുള്ള സിവില്‍ നിയമ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൗകര്യം. |
8. |
ഇന്‍വെസ്റ്റ് ഇന്ത്യയും ”റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റ് കമ്പനി”ജെ.എസ്.സിയും തമ്മിലുള്ള സംയുക്ത നിക്ഷേപ പ്രോത്സാഹന ചട്ടക്കൂട് കരാര്‍ |
നിക്ഷേപ സഹകരണം പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ റഷ്യന്‍ കമ്പനികളുടെ നിക്ഷേപത്തിനുള്ള സൗകര്യമൊരുക്കല്‍ |
9. |
ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഓള്‍ റഷ്യ പബ്ലിക് ഓര്‍ഗനൈസേഷന്‍ ”ബിസിനസ് റഷ്യ”യും തമ്മിലുള്ള ധാരണാപത്രം |
ഉഭയകക്ഷി വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും പ്രോത്സാഹനം, ബി 2 ബി (ബിസിനസ് ടു ബിസിനസ്) മീറ്റിംഗുകള്‍ , വ്യാപാരപ്രോത്സാഹന പരിപാടികള്‍ എന്നിവയുടെ സംഘടിപ്പിക്കല്‍; വ്യാപാരപ്രതിനിധികളുടെ വിനിമയം. |
***
–NK–