മനസ്സു പറയുന്നത്
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
നാളെ ആഗസ്റ്റ് 29 ന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്. ഈ ദിവസം രാജ്യമെങ്ങും ദേശീയ സ്‌പോര്‍ട്‌സ് ദിനമായി ആചരിച്ചു പോരുന്നു. ഞാന്‍ ധ്യാന്‍ചന്ദിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് നിങ്ങളേവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം 1928 ലും 1932 ലും 1936 ലും ഒളിമ്പിക് മത്സരങ്ങളില്‍ ഭാരതത്തിന് ഹോക്കിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിത്തന്നതില്‍ മഹത്തായ പങ്കു വഹിച്ചിരുന്നു. നാം ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരെല്ലാം, ബ്രാഡ്മാന്റെ പേരു കേട്ടിട്ടുണ്ട്. അദ്ദേഹം ധ്യാന്‍ചന്ദിനെക്കുറിച്ചുപറഞ്ഞത് ഹി സ്‌കോര്‍സ് ഗോള്‍സ് ലൈക് റണ്‍സ് (അദ്ദേഹം റണ്ണുകളെടുക്കുന്നതുപോലെ ഗോളുകള്‍ നേടുന്നു) എന്നാണ്. ധ്യാന്‍ചന്ദ്ജി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയും ദേശസ്‌നേഹത്തിന്റെയും ജീവസ്സുറ്റ ഉദാഹരണമായിരുന്നു. ഒരിക്കല്‍ കൊല്‍ക്കത്തയില്‍ ഒരു കളിക്കിടയില്‍ ഒരു എതിര്‍കളിക്കാരന്‍ ധ്യാന്‍ചന്ദിന്റെ തലയില്‍ ഹോക്കിസ്റ്റിക്കുകൊണ്ട് അടിക്കുകയുണ്ടായി. അപ്പോള്‍ കളി അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിയുണ്ടായിരുന്നു. ധ്യാന്‍ചന്ദ് ആ പത്തുമിനിറ്റിനുള്ളില്‍ മൂന്നു ഗോളുകളടിക്കുകയും ഗോളുകള്‍കൊണ്ട് മറുപടികൊടുത്തുവെന്നു പറയുകയും ചെയ്തു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മന്‍ കീ ബാത്തിന്റെ സമയം വരുമ്പോഴൊക്കെ മൈഗവ് ല്‍ അല്ലെങ്കില്‍ നരേന്ദ്രമോദി ആപ്പ് ല്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിക്കാറുണ്ട്. വൈവിധ്യങ്ങള്‍ നിറഞ്ഞവ. എന്നാല്‍ ഇപ്രാവശ്യം എല്ലാവരും തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത് റിയോ ഒളിമ്പിക്‌സിനെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ചിലതു പറയണമെന്നാണ്. സാധാരണ പൗരന്മാര്‍ക്ക് ഒളിമ്പിക്‌സിനോട് ഇത്രയും അടുപ്പവും, ഇത്രയും ഉണര്‍വ്വും നാടിന്റെ പ്രധാനമന്ത്രി ഇതെക്കുറിച്ചു ചിലതു പറയണമെന്ന് ആകാംക്ഷയോടെ അഭ്യര്‍ഥിക്കുന്നതും ഞാന്‍ വളരെ പ്രതീക്ഷയോടെയാണു കാണുന്നത്. ക്രിക്കറ്റല്ലാതെയുള്ള കളികളുടെ കാര്യത്തിലും ഭാരതത്തിലെ പൗരന്മാര്‍ക്കിടയില്‍ ഇത്രത്തോളം സ്‌നേഹവും ഇത്രയധികം ഉണര്‍വും ഇത്രയധികം അറിവുമുണ്ട്. ഈ സന്ദേശം വായിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രേരണാദായകമായ കാര്യമാണ്. ശ്രീ.അജിത് സിംഗ് എന്നൊരാള്‍ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി, ദയവായി ഇപ്രാവശ്യം മന്‍കീ ബാത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും കളികളില്‍ അവര്‍ പങ്കുചേരുന്നതിനെക്കുറിച്ചും തീര്‍ച്ചയായും പറയണം, കാരണം അവര്‍ റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിക്കൊണ്ട് നാടിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. ശ്രീ.സച്ചിന്‍ എന്നൊരാള്‍ എഴുതിയിരിക്കുന്നത് മന്‍കീ ബാത്തില്‍ സിന്ധു, സാക്ഷി, ദീപാ കര്‍മാകര്‍ എന്നിവരെക്കുറിച്ച് തീര്‍ച്ചയായും പറയണം എന്നാണ്. നമുക്കു കിട്ടിയ മെഡലുകള്‍ പെണ്‍കുട്ടികളാണു നേടിത്തന്നത്. അവര്‍ ഒരു തരത്തിലും ആരെക്കാളും പിന്നിലല്ലെന്ന് നമ്മുടെ പുത്രിമാര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇവര്‍ ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും കോണില്‍ നിന്നുമാണ്. ഭാരതത്തിലങ്ങോളമിങ്ങോളമുള്ള പെണ്‍കുട്ടികള്‍ ഭാരതത്തിനു കീര്‍ത്തിയേകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കയാണെന്നാണു തോന്നുന്നത്.
മൈഗവ് ല്‍ ശിഖര്‍ ഠാകുര്‍ എഴുതിയത് നമുക്ക് ഒളിമ്പിക്‌സില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം സാധിക്കുമായിരുന്നുവെന്നാണ്. അദ്ദേഹം എഴുതി, ‘ആദരണീയ മോദിസര്‍, റിയോയില്‍ നാം രണ്ടുമെഡലുകള്‍ നേടിയതില്‍ ആദ്യമായി ആശംസകള്‍. എന്നാല്‍ നമ്മുടെ പ്രകടനം നന്നായിരുന്നോ എന്നതിലേക്ക് ഞാന്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നു. ഇല്ല എന്നാണ് ഉത്തരം. സ്‌പോര്‍ട്‌സില്‍ നമുക്ക് നീണ്ട ദൂരം താണ്ടേണ്ടതുണ്ട്. നമ്മുടെ മാതാപിതാക്കള്‍ ഇന്നും പഠനത്തിലും അകാദമിക് വിഷയങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമൂഹം ഇന്നും സ്‌പോര്‍ട്‌സിനെ സമയം നഷ്ടപ്പെടുത്തലായി കണക്കാക്കുന്നു. ഈ ചിന്താഗതി മാറ്റേണ്ടത് ആവശ്യമാണ്. സമൂഹത്തിന്റെ ഉത്സാഹം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ കാര്യം അങ്ങയേക്കാള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ ആര്‍ക്കുമാവില്ല.’
ഇതേപോലെ ശ്രീ.സത്യപ്രകാശ് മെഹ്‌റാ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി – മന്‍ കീ ബാത്തില്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ (പാഠ്യേതര വിഷയങ്ങളില്‍) ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിശേഷിച്ചും സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ കുട്ടികളും യുവാക്കളും കൂടുതല്‍ ഉത്സാഹിക്കണം. ഒരു തരത്തില്‍ ഇതേ ചിന്താഗതിയാണ് ആയിരക്കണക്കിനാളുകള്‍ വ്യക്തമാക്കിയത്. നാം ആശിച്ചതുപോലെയുള്ള ഒരു പ്രകടനം നമുക്കു നടത്താനായില്ല എന്നത് നമുക്കു നിഷേധിക്കാനാവില്ല. ചില ഇനങ്ങളില്‍ നമ്മുടെ കളിക്കാര്‍ ഭാരതത്തില്‍ നല്ല പ്രകടനം കാഴ്ച വച്ചുവെങ്കിലും, ഇവിടെ കാഴ്ചവച്ച നല്ല പ്രകടനം അവിടെ പ്രതീക്ഷിച്ചതുപോലെ സാധിച്ചില്ല. മെഡല്‍ പട്ടികയില്‍ നമുക്കു കേവലം രണ്ടുമെഡല്‍ മാത്രമേ കിട്ടിയുള്ളൂ. പക്ഷേ, മെഡല്‍ കിട്ടിയില്ലെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ പല ഇനങ്ങളിലും നമ്മുടെ താരങ്ങള്‍ നല്ല പ്രദര്‍ശനം കാഴ്ചവച്ചു എന്നു കാണാം. കണ്ടില്ലേ, ഷൂട്ടിംഗില്‍ നമ്മുടെ അഭിനവ് ബിന്ദ്രാജി നാലാം സ്ഥാനത്തെത്തി, വളരെ ചെറിയ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. ജിംനാസ്റ്റിക്‌സില്‍ ദീപാ കര്‍മാകറും നല്ല പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി. വളരെ ചെറിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടു. ഒളിമ്പിക്‌സ്, ജിംനാസ്റ്റിക്‌സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യത്തെ ഭാരതപുത്രിയാണ് ദീപ എന്ന കാര്യം നമുക്കെങ്ങനെ മറക്കാനാകും? ടെന്നീസില്‍ സാനിയ മിര്‍സായുടെയും രോഹന്‍ ബൊപ്പണ്ണയുടെയും ജോഡിയുടെ കാര്യത്തിലും ഇങ്ങനെതന്നെയാണു സംഭവിച്ചത്. അത്‌ലെറ്റിക്‌സില്‍ നാം നല്ല പ്രകടനം കാഴ്ചവച്ചു. പി.ടി.ഉഷയ്ക്കുശേഷം 32 വര്‍ഷത്തിനിടയില്‍ ആദ്യമായി ലളിതാ ബാബര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫൈനലിന് യോഗ്യത നേടി. 36 വര്‍ഷങ്ങള്‍ക്കുശേഷം മഹിളാ ഹോക്കി ടീം ഒളിമ്പിക്‌സിലെത്തിയെന്നറിയുന്നതും സന്തോഷമുള്ള കാര്യം തന്നെയാണ്. കഴിഞ്ഞ 36 വര്‍ഷത്തിനിടയില്‍ ആദ്യമായി പുരുഷ ഹോക്കിയില്‍ നോക്ക് ഔട്ട് സ്റ്റേജില്‍ വരെയെത്തി. നമ്മുടെ ടീം വളരെ ശക്തരാണ്. മെഡല്‍ നേടിയ അര്‍ജന്റീനാ ടീം മുഴുവന്‍ ടൂര്‍ണമെന്റില്‍ ഒരേയൊരു പ്രാവശ്യമേ തോറ്റുള്ളു. തോല്‍പ്പിച്ചവരാരായിരുന്നു…? ഭാരതത്തിന്റെ കളിക്കാരായിരുന്നു. വരും കാലം തീര്‍ച്ചയായും നമുക്കു നല്ലതു വരുത്തും.
ബോക്‌സിംഗില്‍ വികാസ് കൃഷ്ണ യാദവ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. എന്നാല്‍ ബ്രോണ്‍സ് മെഡല്‍ നേടാനായില്ല. പല കളിക്കാരുടെയും, ഉദാഹരണത്തിന് അദിതി അശോക്, ദത്തൂ ഭോകനല്‍, അതനു ദാസ് തുടങ്ങിയവരുടെ പ്രകടനം നന്നായിരുന്നു. പക്ഷേ, പ്രിയപ്പെട്ട ദേശവാസികളേ, നമുക്കു വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പക്ഷേ, ചെയ്തുപോന്നതുപോലെയാണ് ഇനിയും ചെയ്യുന്നതെങ്കില്‍ ഒരുപക്ഷേ, നമുക്കു വീണ്ടും നിരാശയാകും കൈവരുക. ഞാന്‍ ഒരു കമ്മറ്റിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ വിഷയത്തിന്റെ ആഴങ്ങളിലേക്കു പോകും. ലോകത്തില്‍ എന്തെല്ലാം തരത്തിലുള്ള പരിശീലനങ്ങളാണു നടക്കുന്നതെന്ന് പഠനം നടത്തും. നമുക്ക് ഇനിയും എങ്ങനെ നന്നാകാനാകും എന്നതിനെക്കുറിച്ച് രൂപരേഖ തയ്യാറാക്കും. 2020, 2024, 2028 – എന്നിങ്ങനെ ദൂരവ്യാപകമായ ചിന്താഗതിയോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. സംസ്ഥാന സര്‍ക്കാരുകളും ഇതുപോലെയുള്ള കമ്മറ്റികള്‍ ഉണ്ടാക്കണമെന്നും സ്‌പോര്‍ട്‌സ് രംഗത്ത് നമുക്ക് എന്തു ചെയ്യാനാകുമെന്നും, നമ്മുടെ ഓരോരോ സംസ്ഥാനത്തിനും എന്തു ചെയ്യാനാകുമെന്നും ചിന്തിക്കണം. സംസ്ഥാനങ്ങള്‍ ശക്തി കാട്ടാനാകുന്ന തങ്ങളുടേതായ ഒന്നോ രണ്ടോ ഇനങ്ങള്‍ തെരഞ്ഞെടുക്കണം.
സ്‌പോര്‍ട്‌സ് അസോസിയേഷനുകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് അവര്‍ നിഷ്പക്ഷതയോടെ വിചാരവിശകലനം നടത്തണം എന്നാണ്. ഭാരതത്തിലെ ഓരോ പൗരനോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് ഏതൊന്നിലാണോ താത്പര്യം അതെക്കുറിച്ചുള്ള അഭിപ്രായം നരേന്ദ്രമോദി അപ്പ് ലൂടെ എനിക്കയക്കുക. സര്‍ക്കാരിന് എഴുതുക, ചര്‍ച്ച ചെയ്ത് തങ്ങളുടെ നിവേദനം സര്‍ക്കാരിനു നല്കുക. സംസ്ഥാനസര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ക്കുമേല്‍ ചര്‍ച്ചകള്‍ നടത്തി തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. നാം പൂര്‍ണ്ണമായും തയ്യാറെടുക്കുക. നാം, നൂറ്റി ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍, 65 ശതമാനം യുവാക്കളുള്ള നാട്, സ്‌പോര്‍ട്‌സ് രംഗത്ത് നല്ല നിലവാരത്തിലേക്കുയരണം എന്ന ദൃഢനിശ്ചയത്തോടെ മുന്നേറേണ്ടതുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, സെപ്റ്റംബര്‍ 5 അധ്യാപകദിനമാണ്. ഞാന്‍ പല വര്‍ഷങ്ങളായി അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം വളരെ സമയം ചെലവിടാറുണ്ട്. ഒരു വിദ്യാര്‍ഥിയെപ്പോലെ സമയം ചെലവാക്കിയിരുന്നു. ചെറിയ ചെറിയ കുട്ടികളില്‍ നിന്നും ഞാന്‍ വളരെ കാര്യങ്ങള്‍ പഠിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സെപ്റ്റംബര്‍ 5 അധ്യാപക ദിനവും അധ്യയന ദിനവുമായിരുന്നു. പക്ഷേ, ഇപ്രാവശ്യം എനിക്ക് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകണം. അതുകൊണ്ട് മന്‍ കീബാത്തില്‍ തന്നെ എന്റെ ഈ വികാരം പ്രകടിപ്പിക്കണമെന്നു തീരുമാനിച്ചു.
ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടോ അത്രതന്നെ സ്ഥാനം അധ്യാപകനുമുണ്ട്. സ്വന്തം കാര്യത്തേക്കാളധികം സ്വന്തക്കാരുടെ കാര്യത്തില്‍ വേവലാതിപ്പെടുന്ന അധ്യാപകരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങളുടെ ശിഷ്യര്‍ക്കു വേണ്ടി, തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി, ജീവിതം അര്‍പ്പിക്കുന്നു. ഇപ്പോള്‍, റിയോ ഒളിമ്പിക്‌സിനുശേഷം നാലുപാടും പുല്ലേലാ ഗോപീചന്ദിനെക്കുറിച്ചുള്ള ചര്‍ച്ചയാണു കേള്‍ക്കുന്നത്. അദ്ദേഹം സ്‌പോര്‍ട്‌സ്മാനാണ് – അതോടൊപ്പം നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണം മുന്നോട്ടു വയ്ക്കുന്നു. ഇന്ന് ഞാന്‍ ഗോപീചന്ദിനെ ഒരു കളിക്കാരന്‍ എന്നതിനേക്കാള്‍ നല്ല അധ്യാപകനെന്ന നിലയിലാണു കാണുന്നത്. അധ്യാപകദിനത്തില്‍, പുല്ലേല ഗോപീചന്ദിനെ, അദ്ദേഹത്തിന്റെ തപസ്യയെ, സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ, തന്റെ വിദ്യാര്‍ഥികളുടെ വിജയത്തില്‍ സന്തോഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയെ ഞാന്‍ സല്യൂട് ചെയ്യുന്നു. നമ്മുടെയെല്ലാം ജീവിതത്തില്‍ അധ്യാപകരുടെ സംഭാവന നമുക്കെപ്പോഴും അനുഭവപ്പെടാറുണ്ട്. സെപ്റ്റംബര്‍ 5 ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ജീയുടെ ജന്മദിനമാണ്. നാട് ഈ ദിനം അധ്യാപകദിനമായി കൊണ്ടാടുന്നു. അദ്ദേഹം ജീവിതത്തില്‍ ഏതു പദവിയിലെത്തിയെങ്കിലും സ്വയം എന്നും അദ്ദേഹം അധ്യാപകനായിത്തന്നെ ജീവിക്കാനാണു ശ്രമിച്ചത്. ഇത്രമാത്രമല്ല, ‘ഉള്ളിലെ വിദ്യാര്‍ഥി ഒരിക്കലും മരിക്കാത്ത ആളാണ് നല്ല അധ്യാപകന്‍’ എന്ന് അദ്ദേഹം എന്നും പറയാറുണ്ടായിരുന്നു. രാഷ്ട്പതിയുടെ പദവിയിലാണെങ്കിലും അധ്യാപകനായി ജീവിക്കുകയും അധ്യാപക മനസ്സുണ്ടായിരുന്നതുകൊണ്ട് ഉള്ളിലെ വിദ്യാര്‍ഥിയെ സജീവമായി നിര്‍ത്തുകയും ചെയ്ത ആശ്ചര്യകരമായ ജീവിതമാണ് ഡോ.രാധാകൃഷ്ണന്‍ ജീവിച്ചുകാട്ടിയത്.
എനിക്ക് എന്റെ അധ്യാപകരുടെ അനേകം കഥകള്‍ ഓര്‍മ്മയുണ്ട്. കാരണം ഞങ്ങളുടെ ചെറിയ ഗ്രാമത്തില്‍ അധ്യാപകരായിരുന്നു ഞങ്ങളുടെ ഹീറോകള്‍. എന്റെ ഒരു അധ്യാപകന്റെ കത്ത്, ഇപ്പോള്‍ അദ്ദേഹത്തിന് 90 വയസ്സായിരിക്കുന്നുവെങ്കിലും ഇപ്പോഴും എല്ലാമാസവും ലഭിക്കുന്നു. കൈ കൊണ്ടെഴുതിയ കത്തു വരുന്നു. ഒരു മാസം കൊണ്ട് അദ്ദേഹം ഏതെല്ലാം പുസ്തകങ്ങള്‍ വായിച്ചുവെന്ന് അതില്‍ അവിടവിടെ സൂചനകളുണ്ടാകും, ഉദ്ധരണികളുണ്ടാകും. മാസം മുഴുവന്‍ ഞാന്‍ എന്തെല്ലാം, ചെയ്തു, അവ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശരിയായിരുന്നോ അല്ലയോ. ഇന്നും അദ്ദേഹം എന്നെ ക്ലാസ് റൂമില്‍ പഠിപ്പിക്കുന്ന പ്രതീതിയാണ്. ഇന്നും അദ്ദേഹം എനിക്ക് കറസ്‌പോണ്ടന്‍സ് കോഴ്‌സ് നല്കുകയാണെന്നു പറയാം. ഈ തൊണ്ണൂറാം വയസ്സിലും അദ്ദേഹത്തിന്റെ കൈയക്ഷരം കണ്ടാല്‍ ഈ പ്രായത്തിലും ഇത്രയും സുന്ദരങ്ങളായ അക്ഷരങ്ങള്‍ എഴുതുന്നുവല്ലോ എന്ന് അദ്ഭുതപ്പെടും. എന്റെ അക്ഷരം വളരെ മോശമായതുകൊണ്ട് ആരുടെയെങ്കിലും നല്ല അക്ഷരം കണ്ടാല്‍ എന്റെ മനസ്സില്‍ വളരെയധികം ആദരവു തോന്നും. എന്റെ ഈ അനുഭവം നിങ്ങള്‍ക്കുമുണ്ടാകാം. നിങ്ങളുടെ അധ്യാപകരില്‍ നിന്നുണ്ടായ നല്ല അനുഭവങ്ങള്‍, ലോകത്തോടു പറഞ്ഞാല്‍ അധ്യാപകരോടുള്ള വീക്ഷണത്തില്‍ മാറ്റം വരും, അഭിമാനം തോന്നും, സമൂഹത്തില്‍ നമ്മുടെ അധ്യാപകരുടെ അഭിമാനമുയര്‍ത്തുക യെന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. നരേന്ദ്രമോദി ആപ്പ് ല്‍ നിങ്ങളുടെ അധ്യാപകര്‍ക്കൊപ്പമുള്ള ഫോട്ടോ, അധ്യാപകരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങള്‍, പ്രേരകങ്ങളായ എന്തെങ്കിലും കാര്യങ്ങള്‍ തീര്‍ച്ചയായും പങ്കുവയ്ക്കണം. അധ്യാപകരുടെ സംഭാവനകളെ വിദ്യാര്‍ഥികളുടെ കണ്ണുകള്‍കൊണ്ടു കാണുകയെന്നതുതന്നെ വളരെ വിലപ്പെട്ട കാര്യമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഗണേശോത്സവം അടുത്തുവരുന്നു. ഗണേശന്‍ വിഘ്‌നങ്ങള്‍ മാറ്റുന്നു… നമ്മുടെ നാടിന്റെ, നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ കുടുംബത്തിന്റെ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വിഘ്‌നങ്ങളില്ലാതിരിക്കട്ടെ. എന്നാല്‍ ഗണേശോത്സവത്തിന്റെ കാര്യം പറയുമ്പോള്‍ ലോകമാന്യ തിലകനെക്കുറിച്ച് ഓര്‍മ്മ വരുന്നതു സ്വഭാവികമാണ്. പൊതുഗണേശോത്സവം തുടങ്ങി വച്ചത് ലോകമാന്യ തിലകനാണ്. അതിലൂടെ അദ്ദേഹം ഈ മതപരമായ ആഘോഷത്തെ ദേശത്തെ ഉണര്‍ത്താനുള്ള സന്ദര്‍ഭമാക്കി മാറ്റി. സാമൂഹിക സംസ്‌കാരത്തിന്റെ ആഘോഷമാക്കി. ഗണേശോത്സവത്തിലൂടെ സാമൂഹിക ജീവിതത്തെ സ്പര്‍ശിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വിശദമായ ചര്‍ച്ചകള്‍ നടക്കട്ടെ. സമൂഹത്തിന് പുതിയ ഓജസ്സും തേജസ്സും ലഭിക്കുന്ന പരിപാടികളാകണം സംഘടിപ്പിക്കുന്നത്. അതോടൊപ്പം അദ്ദേഹം നല്കിയ മന്ത്രം, സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണെന്ന മന്ത്രം പ്രധാനമായിരിക്കട്ടെ. ആ മന്ത്രം സ്വാതന്ത്ര്യസമരത്തിന് ശക്തിയേകിയിരുന്നു. ഇന്നും, ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല, ഭാരതത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഗണേശോത്സവം നടക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ യുവാക്കളും ഈ ആഘോഷത്തിനായി വളരെ തയ്യാറെടുപ്പുകള്‍ നടത്തുന്നു, വളരെ ഉത്സാഹവുമുണ്ടാകും. ചിലര്‍ ഇപ്പോഴും ലോകമാന്യതിലകന്‍ ഏതൊരു വികാരമാണോ മുന്നോട്ടു വച്ചത്, അത് അനുകരിക്കാന്‍ അകമഴിഞ്ഞ് ശ്രമിക്കുന്നു. പൊതു വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നു, ലേഖനമത്സരങ്ങള്‍ നടത്തുന്നു, പൂക്കളമത്സരങ്ങള്‍ നടത്തുന്നു. അതിലെ ദൃശ്യങ്ങളില്‍ സമൂഹത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ വളരെ കലാപൂര്‍ണ്ണമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു. ഒരു തരത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഒരു വലിയ മുന്നേറ്റമാണ് ഗണേശോത്സവത്തിലൂടെ നടക്കുന്നത്. ലോകമാന്യ തിലകന്‍ സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണ് എന്ന് പ്രേരകമന്ത്രം നല്കി. എന്നാല്‍ നാം സ്വതന്ത്ര ഭാരതത്തിലാണു ജീവിക്കുന്നത്. ഇന്നത്തെ മന്ത്രം സുരാജ് – സദ്ഭരണം – നമ്മുടെ അവകാശമാണ് എന്നായിക്കൂടേ. നമുക്കിനി സുരാജിലേക്കാണു പോകേണ്ടത്. അത് നമ്മുടെ പ്രഥമഗണനീയ വിഷയമാകട്ടെ. ഈ മന്ത്രത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് ഗണേശോത്സവത്തിന്റെ സന്ദേശം നല്കാനാവില്ലേ? വരൂ.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
ഉത്സവം സമൂഹത്തിന്റെ ശക്തിയാണെന്നതു ശരിയാണ്. ഉത്സവം വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിന് പുതിയ പ്രാണനേകുന്നു. ഉത്സവമില്ലാതെ ജീവിതം അസാധ്യമാണ്. എന്നാല്‍ അതിനെ കാലത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്രാവശ്യം പലരും എനിക്ക് വിശേഷിച്ചും എഴുതിയത് ഗണേശോത്സവത്തെക്കുറിച്ചും ദുര്‍ഗ്ഗാ പൂജയെക്കുറിച്ചുമാണ്. അവരുടെ വേവലാതി പരിസ്ഥിതിയെക്കുറിച്ചാണ് ശ്രീ.ശങ്കര്‍ നാരായണപ്രസാദ് എന്നു പേരുള്ള ഒരാള്‍ വളരെ മനസ്സര്‍പ്പിച്ചു പറയുന്നു, ‘മോദീജീ, പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ ഉപയോഗിക്കരുത് എന്ന് അങ്ങ് ജനങ്ങളോടു പറയൂ. ഗ്രാമത്തിലെ കുളത്തിലെ മണ്ണുകൊണ്ടുണ്ടാക്കിയ ഗണേശ്ജിയെ ഉപയോഗിച്ചൂകൂടേ. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ പ്രതിമകള്‍ പരിസ്ഥിതിക്ക് യോജിച്ചതല്ല. അദ്ദേഹവും മറ്റു പലരും വളരെ വേദന വ്യക്തമാക്കിയിരിക്കുന്നു. എനിക്കും നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് നമുക്ക് ഗണേശന്റെയും ദുര്‍ഗ്ഗാദേവിയുടെയും മണ്ണുകൊണ്ടുള്ള പ്രതിമകള്‍ ഉണ്ടാക്കി നമ്മുടെ പഴയ പാരമ്പര്യത്തിലേക്കു മടങ്ങിക്കൂടേ എന്നാണ്. പരിസ്ഥിതി സംരക്ഷിക്കല്‍, നമ്മുടെ നദികളും തടാകങ്ങളും സംരക്ഷിക്കല്‍, അതിലുണ്ടാകുന്ന മലിനീകരണത്തില്‍ നിന്നും ആ ജലത്തിലെ ചെറു ജീവജാലങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയും ഈശ്വരസേവ തന്നെയാണ്. ഗണേശന്‍ വിഘ്‌നഹരനാണ്. അതുകൊണ്ടുതന്നെ വിഘ്‌നമുണ്ടാക്കുന്ന ഗണേശനെ നമ്മളുണ്ടാക്കാന്‍ പാടില്ല. ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നെനിക്കറിയില്ല. പക്ഷേ, ഇതു ഞാന്‍ മാത്രമല്ല പറയുന്നത്, പലരും പറയുന്നു. പലരുടെയും കാര്യം പലപ്രാവശ്യം കേട്ടിരിക്കുന്നു – പൂനയിലെ ഒരു പ്രതിമാനിര്‍മ്മാതാവ് ശ്രീ.അഭിജീത് ധോംണ്ട്ഫലേ, കോല്ഹാപൂരിലെ നിസര്‍ഗ് മിത്ര്, വിജ്ഞാന്‍ പ്രബോധിനി എന്നീ സംഘടനകള്‍, വിദര്‍ഭയിലെ നിസര്‍ഗ്ഗ്-കട്ടാ, പൂനയിലെ ജ്ഞാന പ്രബോധിനി, മുംബൈയിലെ ഗിരഗാംവചാ രാജാ. ഇങ്ങനെയുള്ള അനേകം സ്ഥാപനങ്ങളും മണ്ണുകൊണ്ടുള്ള ഗണേശനെ ഉണ്ടാക്കാന്‍ വളരെ അധ്വാനിക്കുന്നു, പ്രചരിപ്പിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സൗഹൃദപരമായ ഗണേശോത്സവം എന്നതും സാമൂഹ്യ സേവനമാണ്. ദൂര്‍ഗ്ഗാ പൂജയ്ക്ക് ഇനിയും സമയമുണ്ട്. പ്രതിമകളുണ്ടാക്കിയിരുന്ന പഴയ കുടുംബങ്ങള്‍ക്കും തൊഴില്‍ ലഭിക്കും… തടാകത്തിലെ നദിയിലെ ചേറുകൊണ്ട് ഉണ്ടാക്കിയാല്‍ അത് വീണ്ടും അതില്‍ത്തന്നെ ചെന്നു ലയിച്ചു ചേരുമെന്നതുകൊണ്ട് പരിസ്ഥിതിക്ക് കാര്യമായ ഹാനി സംഭവിക്കുന്നുമില്ല. നിങ്ങളേവര്‍ക്കും ഗണേശചതുര്‍ഥിയുടെ അനേകം ശുഭാശംസകള്‍ നേരുന്നു..
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതരത്‌നം മദര്‍ തെരേസ – സെപ്റ്റംബര്‍ 4 ന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. മദര്‍ തെരേസ ജീവിതം മുഴുവന്‍ ഭാരതത്തിലെ ദരിദ്രരെ സേവിക്കാനായി വിനിയോഗിച്ചു. അവര്‍ അല്‍ബേനിയായിലാണു ജനിച്ചത്. അവരുടെ ഭാഷയും ഇംഗ്ലീഷുമായിരുന്നില്ല. എന്നാല്‍ അവര്‍ ജീവിതം രൂപപ്പെടുത്തി, ദരിദ്രരെ സേവിക്കാന്‍ തക്കതാക്കുന്നതിന് വളരെ അധ്വാനിച്ചു. ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസയ്ക്ക് വിശുദ്ധയെന്ന പദവി കിട്ടുകയാണ് എന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നുക സ്വാഭാവികമാണ്. സെപ്റ്റംബര്‍ 4 നു നടക്കുന്ന ഈ ആഘോഷത്തില്‍ 125 കോടി നാട്ടുകാര്‍ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ നമ്മുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും അവിടേക്കയക്കുന്നുണ്ട്. സന്യാസിമാരില്‍ നിന്നും, ഋഷിമാരില്‍ നിന്നും മുനിമാരില്‍ നിന്നും മഹാപുരുഷന്മാരില്‍ നിന്നും അനുനിമിഷം നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ലഭിക്കുന്നു. നാം എന്തെങ്കിലുമൊക്കെ നേടിക്കൊണ്ടിരിക്കും, പഠിച്ചുകൊണ്ടിരിക്കും, എന്തെങ്കിലുമൊക്കെ നല്ലതു ചെയ്തുകൊണ്ടിരിക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വികസനം ഒരു ജനമുന്നേറ്റമാകുമ്പോള്‍ എത്രവലിയ മാറ്റമാണുണ്ടാകുന്നത്. ജനശക്തിയെ ഈശ്വരന്റെതന്നെ മറ്റൊരു രൂപമായി കണക്കാക്കപ്പെടുന്നു. ഭാരത സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ 5 സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നിര്‍മ്മലമായ ഗംഗയ്ക്കുവേണ്ടി, ഗംഗയെ ശുദ്ധീകരിക്കാന്‍, ആളുകളെ ബന്ധപ്പെടുത്താനുള്ള വിജയപ്രദമായ ശ്രമം നടത്തി. ഈ മാസം 20 ന് ഗംഗയുടെ തീരത്തെ ഗ്രാമ മുഖ്യന്മാരുടെ ഒരു യോഗം അലഹാബാദില്‍ വിളിച്ചു കൂട്ടുകയുണ്ടായി. പുരുഷന്മാരുമുണ്ടായിരുന്നു, സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ അലഹാബാദില്‍ വരുകയും ഗംഗാതീരത്തെ ഗ്രാമ മുഖ്യന്മാര്‍ ഗംഗാതീരത്തെ തങ്ങളുടെ ഗ്രാമങ്ങളില്‍ തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്ന ശീലം ഉടന്‍ നിര്‍ത്തിക്കുമെന്നും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള ജനമുന്നേറ്റം നടത്തുമെന്നും ഗംഗ ശുദ്ധീകരിക്കുന്നതില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും തങ്ങളുടെ ഗ്രാമം ഗംഗയെ മലിനമാക്കില്ലെന്നും ഗംഗാമാതാവിനെ സാക്ഷിയാക്കി ശപഥം ചെയ്തു. ഈ ഒരു ദൃഢനിശ്ചയത്തിനായി, ചിലര്‍ ഉത്തരാഖണ്ഡില്‍ നിന്ന് ചിലര്‍ ഉത്തര്‍ പ്രദേശില്‍ നിന്ന്, ചിലര്‍ ബീഹാറില്‍ നിന്ന്, ചിലര്‍ ഝാര്‍ഖണ്ഡില്‍ നിന്ന്, ചിലര്‍ പശ്ചിമ ബംഗാളില്‍ നിന്ന് അലഹബാദില്‍ എത്തിയതിന് ഏവരെയും അഭിനന്ദിക്കുന്നു. ഈ ഒരു ആശയത്തെ നടപ്പില്‍ വരുത്തിയതിന് ഞാന്‍ ഭാരത സര്‍ക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും, മന്ത്രിമാര്‍ക്കും ആശംസകള്‍ നേരുന്നു. ജനശക്തി സംഭരിച്ച് ഗംഗ ശുദ്ധീകരിക്കുന്നതില്‍ മഹത്തായ കാല്‍വയ്പ്പിന്റെ പേരില്‍ ഞാന്‍ ആ 5 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോടും നന്ദി വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ചില കാര്യങ്ങള്‍ ചിലപ്പോള്‍ എന്റെ മനസ്സിനെ സ്പര്‍ശിക്കുന്നു. ആ ആശയങ്ങള്‍ രൂപപ്പെടുത്തിയ ആളുകളോട് എന്റെ മനസ്സില്‍ ഒരു വിശേഷാല്‍ ആദരവ് ഉണ്ടാവുകയും ചെയ്യുന്നു. ജൂലായ് 15 ന് ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയിലെ ഏകദേശം 1700 ലധികം സ്‌കൂളുകളിലെ ഒന്നേകാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒരുമിച്ച് തങ്ങളുടെ മാതാപിതാക്കള്‍ക്ക് കത്തെഴുതി. ചിലര്‍ ഇംഗ്ലീഷിലെഴുതി, ചിലര്‍ ഹിന്ദിയിലെഴുതി, ചിലര്‍ ഛത്തീസ്ഗഢിയിലെഴുതി. അവര്‍ ആ കത്തില്‍ അവരുടെ അച്ഛനമ്മമാരോടു പറഞ്ഞത് തങ്ങളുടെ വീടുകളില്‍ ടോയ്‌ലറ്റ് – ശൗചാലയം – വേണമെന്നായിരുന്നു. അതിനായി അവര്‍ ആവശ്യപ്പെട്ടു, ചിലര്‍ എഴുതിയത് ഈ വര്‍ഷം തങ്ങളുടെ ജന്മദിനം ആഘോഷിച്ചില്ലെങ്കിലും തീര്‍ച്ചയായും ടോയ്‌ലറ്റ് ഉണ്ടാക്കണമെന്നായിരുന്നു. ഏഴുമുതല്‍ പതിനേഴു വരെ വയസ്സുള്ള കുട്ടികളാണ് ഇതു ചെയ്തത്. അടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോള്‍ അവരുടെ കൈയില്‍ ടീച്ചര്‍ക്കു കൊടുക്കാനുള്ള കത്തുണ്ടായിരുന്നു. വലിയ സ്വാധീനമാണ്, വൈകാരികമായ ഇടപെടലാണ് അതുകൊണ്ടുണ്ടായത്. നിശ്ചിത തീയതിക്കകം ടോയ്‌ലറ്റ് ഉണ്ടാക്കിക്കൊടുക്കുമെന്ന വാഗ്ദാനമാണ് ആ കത്തുകളില്‍ അച്ഛനമ്മമാര്‍ നല്കിയിരുന്നത്. ഈ ആശയം ആരുടെ മനസ്സിലാണോ ഉദിച്ചത്, അവരെയും ഈ ശ്രമം നടത്തിയവരെയും ആ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നു. അച്ഛനമ്മമാരെ വിശേഷിച്ചും അഭിനന്ദിക്കുന്നു. കാരണം അവര്‍ തങ്ങളുടെ കുട്ടികളുടെ കത്തിനെ ഗൗരവത്തിലെടുത്ത് ടോയ്‌ലെറ്റുണ്ടാക്കുവാന്‍ തീരുമാനിച്ചു. ഇതാണു നമുക്കു പ്രേരണയേകുന്നത്.
കര്‍ണ്ണാടകത്തിലെ കോപ്പാല്‍ ജില്ലയിലെ പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടി മല്ലമ്മ. ഈ കുട്ടി സ്വന്തം കുടുംബത്തിനെതിരെ സത്യാഗ്രഹം നടത്തി. അവള്‍ ആഹാരം പോലും വേണ്ടെന്നു വച്ചു. സ്വന്തമായി എന്തെങ്കിലും നേടാനല്ല, നല്ല വസ്ത്രത്തിനുവേണ്ടിയല്ല, എന്തെങ്കിലും മധുരപലഹാരം തിന്നാനല്ല, മറിച്ച് വീട്ടില്‍ ശൗചാലയം വേണമെന്നു പറഞ്ഞാണ് മല്ലമ്മ സത്യാഗ്രഹം നടത്തിയത്. കുടുംബത്തിന് സാമ്പത്തികമായി കഴിവില്ലായിരുന്നു. കുട്ടി ശാഠ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. മല്ലമ്മ ശൗചാലയത്തിനായി സത്യാഗ്രഹം നടത്തുന്നുവെന്നറിഞ്ഞ ഗ്രാമ മുഖ്യന്‍ മൊഹമ്മദ് ശഫി പതിനെട്ടായിരം രൂപയ്ക്കുള്ള ഏര്‍പ്പാടു ചെയ്യുകയും ഒരു ആഴ്ചയ്ക്കുള്ളില്‍ തന്നെ ടോയ്‌ലറ്റ് ഉണ്ടാക്കുകയും ചെയ്തു. മല്ലമ്മയെന്ന പെണ്‍കുട്ടിയുടെ ശക്തിയും മൊഹമ്മദ് ശഫീയെപ്പോലുള്ള ഗ്രാമ മുഖ്യനും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എങ്ങനെയൊക്കെയാണു വഴി തുറക്കപ്പെടുന്നത്.. ഇതാണ് ജനശക്തി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സ്വച്ഛഭാരതമെന്നത് എല്ലാ ഭാരതീയരുടെയും സ്വപ്നമായിരിക്കയാണ്. ചില ഭാരതീയരുടെ ദൃഢനിശ്ചയമായിരിക്കുന്നു. ചിലര്‍ ഭാരതീയര്‍ ഇതിനെ തങ്ങളുടെ ലക്ഷ്യമാക്കിയിരിക്കുന്നു. എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും തങ്ങളുടേതായ പങ്കു വഹിക്കുന്നു. പുതിയ പുതിയ ശ്രമങ്ങളെക്കുറിച്ച് ദിവസേന വാര്‍ത്തകളെത്തുന്നു. ഭാരത സര്‍ക്കാര്‍ പുതിയ ഒരു ആശയം മുന്നോട്ടു വച്ച് ആഹ്വാനം നടത്തിയിരിക്കുന്നു – രണ്ടു മിനിട്ട്, മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ ഉണ്ടാക്കുക, ഈ ഷോര്‍ട് ഫിലിം ഭാരത സര്‍ക്കാരിനയക്കുക… വെബ് സൈറ്റില്‍ ഇതെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഈ ഷോര്‍ട് ഫിലിമുകളുടെ മത്സരത്തില്‍ വിജയികള്‍ക്ക് ഒക്‌ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ പുരസ്‌കാരം നല്കും. ടിവി ചാനലുകാരോടും എനിക്കു പറയാനുള്ളത് നിങ്ങളും ഇതുപോലുള്ള സിനിമയുണ്ടാക്കാന്‍ ആഹ്വാനം പുറപ്പെടുവിക്കുകയും മത്സരം നടത്തുകയും ചെയ്യണമെന്നാണ്. ക്രിയേറ്റിവിറ്റിയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ശക്തിയേകും.. പുതിയ മുദ്രാവാക്യങ്ങള്‍ ലഭിക്കും, പുതിയ രീതികളെക്കുറിച്ചറിയാനാകും, പുതിയ പ്രേരണ ലഭിക്കും…. ഇതെല്ലാം ജനങ്ങളുടെയും സാധാരണ കലാകാരന്മാരുടെയും പങ്കുചേരലിലൂടെയാകും. സിനിമയുണ്ടാക്കാന്‍ വലിയ സ്റ്റുഡിയോ വേണമെന്നോ, വലിയ ക്യാമറ വേണമെന്നോ ഇല്ല. ഇപ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണിന്റെ ക്യാമറ കൊണ്ടും സിനിമയുണ്ടാക്കാനാകും. വരൂ… മുന്നേറാം.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ അയല്‍ക്കാരുമായി നമുക്ക് നല്ല ബന്ധമായിരിക്കണമെന്നും സ്വാഭാവികമായിരിക്കണമെന്നും സജീവമായിരിക്കണമെന്നും ഭാരതം എന്നും ആഗ്രഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മഹത്തായ കാര്യം നടന്നു. നമ്മുടെ രാഷ്ട്രപതി, ആദരണീയനായ പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ ഒരു പുതിയ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ആകാശവാണി മൈത്രി ചാനല്‍’. രാഷ്ട്രപതി ഒരു റേഡിയോ ചാനല്‍ ഉദ്ഘാടനം ചെയ്യണോ എന്നു പലര്‍ക്കും തോന്നിയേക്കാം. പക്ഷേ, ഇത് സാധാരണമായ ഒരു റേഡിയോ ചാനലല്ല. ഒരു വലിയ ചുവടുവയ്പ്പാണ്. നമ്മുടെ അയല്‍പക്കത്ത് ബംഗ്ലാദേശുണ്ട്. ബംഗ്ലാ ദേശും പശ്ചിമബംഗാളും ഒരേ സാംസ്‌കാരിക പാരമ്പര്യത്തോടെ ഇന്നും നിലനില്‍ക്കുന്നു എന്നു നമുക്കറിയാം. ഇവിടെ ‘ആകാശവാണി മൈത്രി’യും അവിടെ ‘ബാംഗ്ലാദേശ് ബേതാര്‍’. അവര്‍ പരസ്പരം തങ്ങളുടെ പരിപാടികള്‍ പങ്കുവയ്ക്കും, ഇരുവശത്തുമുള്ള ബാഗ്ലാഭാഷക്കാരായ ആളുകള്‍ ആകാശവാണിയുടെ പരിപാടികള്‍ ആസ്വദിക്കും. വ്യക്തി ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആകാശവാണിയുടെ സംഭാവന വളരെ വലുതാണ്. രാഷ്ട്രപതി ഇത് ഉദ്ഘാടനം ചെയ്തു. അവര്‍ ഇക്കാര്യത്തില്‍ നമ്മളുമായി സഹകരിച്ചതില്‍ ഞാന്‍ ബാംഗ്ലാദേശിനോടും നന്ദി വ്യക്തമാക്കുന്നു. വിദേശനയത്തിലും തങ്ങളുടെ പങ്കുവഹിക്കുന്നതില്‍ ഞാന്‍ ആകാശവാണിക്ക് ആശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങളെനിക്ക് പ്രധാനമന്ത്രിയെന്ന ജോലിയാകാം നല്കിയത്. പക്ഷേ, ഞാനും നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ചില വൈകാരിക സംഭവങ്ങള്‍ എന്റെ ഹൃദയത്തെ അധികം സ്പര്‍ശിക്കുന്നു. ഇത്തരം വികാരംകൊള്ളിക്കുന്ന സംഭവങ്ങള്‍ പുതിയ ഊര്‍ജ്ജം പകരുകയും ചെയ്യുന്നു, പ്രേരണയേകുകയും ചെയ്യുന്നു; ഇതാണ് ഭാരതത്തിലെ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പ്രേരണയേകുന്നത്. കഴിഞ്ഞ ദിവസം ഹൃദയസ്പൃക്കായ ഒരു കത്തു കിട്ടി. ഏകദേശം 84 വയസ്സുള്ള ഒരു അമ്മ, റിട്ടയേഡ് ടീച്ചര്‍, എനിക്ക് ഒരു കത്തയച്ചു. പേരു പറയുന്നതില്‍ നിന്ന് കത്തിലൂടെ ആ അമ്മ വിലക്കിയിരുന്നില്ലെങ്കില്‍ ഇന്ന് ആ അമ്മയുടെ പേരു പറഞ്ഞ് നിങ്ങളോടു സംസാരിക്കണമെന്നാണ് മനസ്സാഗ്രഹിക്കുന്നത്. കത്തില്‍ അമ്മ എഴുതിയിരുന്നു, ‘അങ്ങ് ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഞാന്‍ ഗ്യാസ് സ്ബസിഡി ഉപേക്ഷിക്കുകയും പിന്നീട് അത് മറക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങയുടെ ഒരു ആള്‍ വന്ന് എനിക്ക് ഒരു കത്തു തന്നിട്ടു പോയി. ഗിവ് ഇറ്റ് അപ്പിന്റെ പേരില്‍ എനിക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തു കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഭാരത പ്രധാനമന്ത്രിയുടെ കത്ത് ഒരു പത്മശ്രീയെക്കാള്‍ ഒട്ടും കുറഞ്ഞതല്ല.
ദേശവാസികളേ, ആരെല്ലാം ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചോ അവര്‍ക്കെല്ലാം കത്തെഴുതാനുള്ള ശ്രമമാണു ഞാന്‍ നടത്തിയത്. ആ കത്ത് എന്റെ പ്രതിനിധി നേരിട്ട് കൈമാറണമെന്നുമാഗ്രഹിച്ചു. ഒരു കോടിയിലധികം ആളുകള്‍ക്ക് കത്തയക്കാനുള്ള ശ്രമമാണു നടത്തുന്നത്. അതനുസരിച്ചാണ് ആ അമ്മയ്ക്ക് എന്റെ കത്തു കിട്ടിയത്. അങ്ങ് നല്ല കാര്യമാണു ചെയ്യുന്നതെന്ന് ആ അമ്മ എനിക്കെഴുതി. ദരിദ്രരായ അമ്മമാര്‍ക്ക് അടുപ്പിലെ പുകയില്‍ നിന്നു മോചനമേകാനുള്ള അങ്ങയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണ്. റിട്ടയേര്‍ഡ് ടീച്ചറായ എനിക്ക് വൈകാതെ 90 വയസ്സാകും. അതുകൊണ്ട് ഞാന്‍ അമ്പതിനായിരം രൂപയുടെ സംഭാവന അങ്ങയ്ക്ക് അയയ്ക്കുന്നു. ഇതുകൂടി അങ്ങ് ദരിദ്രരായ അമ്മമാരെ അടുപ്പിലെ പുകയില്‍ നിന്ന് മോചിപ്പിക്കാന്‍ ഉപയോഗിക്കണം. ഒരു സാധാരണ അധ്യാപികയെന്ന നിലയില്‍ പെന്‍ഷന്‍ കൊണ്ട് ഇപജീവനം നടത്തുന്ന ഒരു അമ്മ അമ്പതിനായിരും രൂപ ദരിദ്രരായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അടുപ്പിലെ പുകയില്‍ നിന്ന് മോചനമേകാന്‍, ഗ്യാസ് കണക്ഷന്‍ നല്കാനായി കൊടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിച്ചു നോക്കാം. അമ്പതിനായിരും രൂപയുടെ പ്രശ്‌നമല്ല. ആ അമ്മയുടെ ചിന്താഗതിയാണു പ്രധാനം. ഇങ്ങനെയുള്ള കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും ആശീര്‍വ്വാദം കൊണ്ടാണ് എന്റെ ഈ നാട് ഭാവിയില്‍ വിശ്വാസമര്‍പ്പിച്ച് സുശക്തമാകുന്നത്. ആ കത്ത് പ്രധാനമന്ത്രിയെന്ന നിലയിലല്ല എനിക്കെഴുതിയിരിക്കുന്നത്. നേരെ കത്തെഴുതി – ‘മോദീ ഭൈയാ…’ സ്വയം കഷ്ടപ്പെട്ടുകൊണ്ട് എന്നും ആര്‍ക്കെങ്കിലും നന്മചെയ്യാനായി ശ്രമിക്കുന്ന ആ അമ്മയെ ഞാന്‍ പ്രണമിക്കുന്നു. സ്വയം കഷ്ടം സഹിച്ച് എന്നും മറ്റുള്ളവരെ സഹായിക്കാന്‍ മുതിരുന്ന ഭാരതത്തിലെ കോടിക്കണക്കിന് അമ്മമാരെയും പ്രണമിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ വര്‍ഷം ക്ഷാമം കാരണം നാം കഷ്ടപ്പെട്ടു. പക്ഷേ, ഈ ആഗസ്റ്റ് മാസം നിരന്തരമായ മഴ കാരണം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായി. നാടിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും വീണ്ടും വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പ്രാദേശിക സ്വതന്ത്രസ്ഥാപനങ്ങളും സാമൂഹ്യ സ്ഥാപനങ്ങളും പൗരന്മാരും എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാന്‍ വളരെയേറെ ശ്രമിച്ചു. പക്ഷേ, വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലും മറ്റു ചില വാര്‍ത്തകള്‍കൂടി കേട്ടു.. അത് കൂടുതല്‍ ഓര്‍മ്മവയ്‌ക്കേണ്ടതുണ്ടായിരുന്നു. ഐക്യത്തിന്റെ ശക്തി എന്താണെന്നും, ഒരുമിച്ചു മുന്നേറിയാല്‍ എത്ര വലിയ പരിണതിയുണ്ടാക്കാമെന്നും ഈ വര്‍ഷത്തെ ആഗസ്റ്റ് മാസം ഓര്‍മ്മപ്പെടുത്തും. ആഗസ്റ്റ് 2016 ശക്തമായ രാഷ്ട്രീയ വൈരം വച്ചു പുലര്‍ത്തുന്ന പാര്‍ട്ടികള്‍, പരസ്പരം എതിര്‍ക്കാന്‍ ഒരവസരവും കൈവിടാത്ത പാര്‍ട്ടികള്‍, നാടെങ്ങുമുള്ള ഏകദേശം 90 പാര്‍ട്ടികള്‍, പാര്‍ലമെന്റിലുള്ള എല്ലാ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ജിഎസ്ടി നിയമം പാസാക്കി. ഇതിന്റെ ക്രെഡിറ്റ് എല്ലാ പാര്‍ട്ടികള്‍ക്കുമാണ്. എല്ലാ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് ഒരു ദിശയിലേക്കു നടന്നാല്‍ എത്ര വലിയ കാര്യമാണ് സാധിക്കാനാകുന്നത് എന്നതിന്റെ ഉദാഹരണമാണിത്. അതേപോലെ കാശ്മീരില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അവിടത്തെ സ്ഥിതിഗതികളെക്കുറിച്ചും നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ഒരേ സ്വരത്തില്‍ സംസാരിച്ചു. ലോകത്തിനും സന്ദേശമാകി, വിഘടനവാദികള്‍ക്കും സന്ദേശമേകി.. കാശ്മീരിലെ പൗരന്മാരോടു നമുക്കുള്ള അനുഭാവവും വ്യക്തമാക്കപ്പെട്ടു. കാശ്മീരുമായി ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളുമായി ഞാന്‍ നടത്തിയ ആശയവിനിമയത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. അത് കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കാനാണെങ്കില്‍ പറയേണ്ടത്, ഐക്യവും മമതയും മൂലമന്ത്രമായിരുന്നുവെന്നാണ്. നമ്മുടെ എല്ലാവരുടെയും അഭിപ്രായം, എല്ലാ ദേശവാസികളുടെയും അഭിപ്രായം, ഗ്രാമ മുഖ്യന്‍മാര്‍ മുതല്‍ പ്രധാനമന്ത്രിവരെയുള്ളവരുടെ അഭിപ്രായം, കാശ്മീരില്‍ ആരുടെ ജീവന്‍ പോയാലും, അത് ഏതെങ്കിലും യുവാവിന്റേതാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന്റേതാണെങ്കിലും ആ നഷ്ടം നമ്മുടേതുതന്നെയാണ്. നമ്മുടെ സ്വന്തക്കാരുടേതാണ്. നമ്മുടെ നാടിന്റേതുതന്നെയാണ്. ഈ ചെറിയ കുട്ടികളെ മുന്നോട്ടു തള്ളി വിട്ട് കാശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്നെങ്കിലും ഈ നിരപരാധികളായ കുട്ടികളോട് ഉത്തരം പറയേണ്ടി വരും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രാജ്യം വളരെ വലുതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ ഐക്യത്തിന്റെ ബന്ധനത്തില്‍ നിര്‍ത്തുന്നതില്‍ പൗരനെന്ന നിലയില്‍, സമൂഹമെന്ന നിലയില്‍, സര്‍ക്കാരെന്ന നിലയില്‍ നമ്മുടെയെല്ലാവരുടെയും ഉത്തരവാദിത്വം ഐക്യത്തിനു ശക്തിപകരുന്ന കാര്യങ്ങള്‍ക്കു ബലമേകുക, അതിനെ കൂടുതല്‍ വ്യക്തമാക്കുക എന്നതാണ്. അപ്പോഴേ, നാടിന് ഉജ്ജ്വലമായ ഭാവി ഉണ്ടാക്കാനാകൂ. അതുണ്ടാകുകയും ചെയ്യും. എനിക്ക് നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമുണ്ട്. ഇന്ന് ഇത്രമാത്രം.. വളരെയേറെ നന്ദി.
कल 29 अगस्त को हॉकी के जादूगर ध्यान चंद जी की जन्मतिथि है | पूरे देश में ‘राष्ट्रीय खेल दिवस’ के रुप में मनाया जाता है : PM #MannKiBaat
— PMO India (@PMOIndia) August 28, 2016
मैं ध्यान चंद जी को श्रद्धांजलि देता हूँ और इस अवसर पर आप सभी को उनके योगदान की याद भी दिलाना चाहता हूँ: PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
ध्यानचंद जी sportsman spirit और देशभक्ति की एक जीती-जागती मिसाल थे : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
जब भी ‘मन की बात’ का समय आता है, तो MyGov पर या NarendraModiApp पर अनेकों-अनेक सुझाव आते हैं : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
The Prime Minister is talking about the 2016 @Olympics. #Rio2016 https://t.co/ORSt1ZJXT8 #MannKiBaat
— PMO India (@PMOIndia) August 28, 2016
हमें जो पदक मिले, बेटियों ने दिलाए | हमारी बेटियों ने एक बार फिर साबित किया कि वे किसी भी तरह से, किसी से भी कम नहीं हैं : PM #MannKiBaat
— PMO India (@PMOIndia) August 28, 2016
पदक न मिलने के बावजूद भी अगर ज़रा ग़ौर से देखें, तो कई विषयों में पहली बार भारत के खिलाड़ियों ने काफी अच्छा करतब भी दिखाया है : PM
— PMO India (@PMOIndia) August 28, 2016
मेरे प्यारे देशवासियो, 5 सितम्बर ‘शिक्षक दिवस’ है | मैं कई वर्षों से ‘शिक्षक दिवस’ पर विद्यार्थियों के साथ काफ़ी समय बिताता रहा : PM
— PMO India (@PMOIndia) August 28, 2016
जीवन में जितना ‘माँ’ का स्थान होता है, उतना ही शिक्षक का स्थान होता है : PM @narendramodi #MannKiBaat https://t.co/ORSt1ZJXT8
— PMO India (@PMOIndia) August 28, 2016
और ऐसे भी शिक्षक हमने देखे हैं कि जिनको अपने से ज़्यादा, अपनों की चिंता होती है : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
इन दिनों #Rio2016 के बाद, चारों तरफ, पुल्लेला गोपीचंद जी की चर्चा होती है : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
The Prime Minister pays rich tributes to Dr. Radhakrishnan during #MannKiBaat.
— PMO India (@PMOIndia) August 28, 2016
आप NarendraModiApp पर, अपने शिक्षक के साथ फ़ोटो हो, कोई घटना हो, अपने शिक्षक की कोई प्रेरक बात हो, आप ज़रूर share कीजिए : PM #MannKiBaat
— PMO India (@PMOIndia) August 28, 2016
जब गणेश उत्सव की बात करते हैं, तो लोकमान्य तिलक जी की याद आना बहुत स्वाभाविक है : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
लोकमान्य तिलक जी ने हमें “स्वराज हमारा जन्मसिद्ध अधिकार है” ये प्रेरक मन्त्र दिया | लेकिन हम आज़ाद हिन्दुस्तान में हैं : PM #MannKiBaat
— PMO India (@PMOIndia) August 28, 2016
सुराज हमारी प्राथमिकता हो, इस मन्त्र को लेकर के हम सार्वजनिक गणेश उत्सव से सन्देश नहीं दे सकते हैं क्या : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
Eco-friendly गणेशोत्सव - ये भी एक समाज सेवा का काम है : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
मेरे प्यारे देशवासियो, भारत रत्न मदर टेरेसा, 4 सितम्बर को मदर टेरेसा को संत की उपाधि से विभूषित किया जाएगा : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
मदर टेरेसा ने अपना पूरा जीवन भारत में ग़रीबों की सेवा के लिए लगा दिया था : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
भारत सरकार ने पिछले दिनों 5 राज्य सरकारों के सहयोग के साथ स्वच्छ गंगा के लिये, गंगा सफ़ाई के लिये, लोगों को जोड़ने का एक सफल प्रयास किया: PM
— PMO India (@PMOIndia) August 28, 2016
इस महीने की 20 तारीख़ को इलाहाबाद में उन लोगों को निमंत्रित किया गया कि जो गंगा के तट पर रहने वाले गाँवों के प्रधान थे : PM @narendramodi
— PMO India (@PMOIndia) August 28, 2016
कुछ बातें मुझे कभी-कभी बहुत छू जाती हैं और जिनको इसकी कल्पना आती हो, उन लोगों के प्रति मेरे मन में एक विशेष आदर भी होता है : PM
— PMO India (@PMOIndia) August 28, 2016
15 जुलाई को छत्तीसगढ़ के कबीरधाम ज़िले में सवा-लाख से ज़्यादा विद्यार्थियों ने सामूहिक रूप से अपने-अपने माता-पिता को चिट्ठी लिखी: PM
— PMO India (@PMOIndia) August 28, 2016
उन्होंने अपने माँ-बाप से चिट्ठी लिख कर के कहा कि हमारे घर में Toilet होना चाहिए : PM @narendramodi #MannKiBaat #MyCleanIndia
— PMO India (@PMOIndia) August 28, 2016
Toilet बनाने की उन्होंने माँग की, कुछ बालकों ने तो ये भी लिख दिया कि इस साल मेरा जन्मदिन नहीं मनाओगे, तो चलेगा, लेकिन Toilet ज़रूर बनाओ : PM
— PMO India (@PMOIndia) August 28, 2016
कर्नाटक के कोप्पाल ज़िला, इस ज़िले में सोलह साल की उम्र की एक बेटी मल्लम्मा - इस बेटी ने अपने परिवार के ख़िलाफ़ ही सत्याग्रह कर दिया : PM
— PMO India (@PMOIndia) August 28, 2016
बेटी मल्लम्मा की ज़िद ये थी कि हमारे घर में Toilet होना चाहिए : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
गाँव के प्रधान मोहम्मद शफ़ी, उनको पता चला कि मल्लम्मा ने Toilet के लिए सत्याग्रह किया है : PM @narendramodi
— PMO India (@PMOIndia) August 28, 2016
उन्होंने अठारह हज़ार रुपयों का इंतज़ाम किया और एक सप्ताह के भीतर-भीतर Toilet बनवा दिया : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
ये बेटी मल्लम्मा की ज़िद की ताक़त देखिए और मोहम्मद शफ़ी जैसे गाँव के प्रधान देखिए: PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
समस्याओं के समाधान के लिए कैसे रास्ते खोले जाते हैं, यही तो जनशक्ति है: PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
आप दो मिनट, तीन मिनट की स्वच्छता की एक फ़िल्म बनाइए, ये Short Film भारत सरकार को भेज दीजिए: PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
भारत की हमेशा-हमेशा ये कोशिश रही है कि हमारे पड़ोसियों के साथ हमारे संबंध गहरे हों, हमारे संबंध सहज हों, हमारे संबंध जीवंत हों : PM
— PMO India (@PMOIndia) August 28, 2016
हमारे राष्ट्रपति आदरणीय प्रणब मुखर्जी ने कोलकाता में एक नये कार्यक्रम की शुरुआत की ‘आकाशवाणी मैत्री चैनल’ : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
The Prime Minister appreciates @AkashvaniAIR for furthering people to people ties with the launch of Maitree Channel. #MannKiBaat
— PMO India (@PMOIndia) August 28, 2016
एकता की ताकत क्या होती है, साथ मिल कर के चलें, तो कितना बड़ा परिणाम मिल सकता है ? ये इस वर्ष का अगस्त महीना याद रहेगा: PM @narendramodi
— PMO India (@PMOIndia) August 28, 2016
सभी दलों ने मिल कर के GST का क़ानून पारित किया | इसका credit सभी दलों को जाता है : PM @narendramodi #MannKiBaat
— PMO India (@PMOIndia) August 28, 2016
कश्मीर में जो कुछ भी हुआ, उस कश्मीर की स्थिति के संबंध में, देश के सभी राजनैतिक दलों ने मिल करके एक स्वर से कश्मीर की बात रखी : PM
— PMO India (@PMOIndia) August 28, 2016
और कश्मीर के संबंध में मेरा सभी दलों से जितना interaction हुआ, हर किसी की बात में से एक बात ज़रूर जागृत होती थी : PM @narendramodi
— PMO India (@PMOIndia) August 28, 2016
अगर उसको मैंने कम शब्दों में समेटना हो, तो मैं कहूँगा कि एकता और ममता, ये दो बातें मूल मंत्र में रहीं: PM @narendramodi
— PMO India (@PMOIndia) August 28, 2016
कश्मीर में अगर कोई भी जान जाती है, चाहे वह किसी नौजवान की हो या किसी सुरक्षाकर्मी की हो, ये नुकसान हमारा है, अपनों का है, देश का ही है: PM
— PMO India (@PMOIndia) August 28, 2016
मेरे प्यारे देशवासियो, देश बहुत बड़ा है | विविधताओं से भरा हुआ है : PM @narendramodi
— PMO India (@PMOIndia) August 28, 2016
कि हम एकता को बल देने वाली बातों को ज़्यादा ताक़त दें, ज़्यादा उजागर करें और तभी जा करके देश अपना उज्ज्वल भविष्य बना सकता है, और बनेगा: PM
— PMO India (@PMOIndia) August 28, 2016