Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീനഗറില്‍; കിഷന്‍ഗംഗ ജലവൈദ്യുത സ്റ്റേഷന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു

പ്രധാനമന്ത്രി ശ്രീനഗറില്‍; കിഷന്‍ഗംഗ ജലവൈദ്യുത സ്റ്റേഷന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു


ശ്രീനഗറില്‍ നടന്ന ചടങ്ങില്‍ കിഷന്‍ഗംഗ ജലവൈദ്യുത സ്റ്റേഷന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

ശ്രീനഗര്‍ റിങ് റോഡിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.

ചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്യവേ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ താന്‍ നടത്തിയ ജമ്മു കശ്മീര്‍ സന്ദര്‍ശനങ്ങള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.

പ്രവാചകന്‍ മുഹമ്മദ് പകര്‍ന്നുനല്‍കിയ പാഠങ്ങളും സന്ദേശവും അനുസ്മരിക്കുന്നതിനുള്ള അവസരമാണ് റമസാന്‍ മാസമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

330 മെഗാവാട്ട് ശേഷിയുള്ള കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി സംസ്ഥാനത്തെ വൈദ്യുതിയുടെ ആവശ്യകത നിറവേറ്റുന്നതിനു വളരെയധികം സഹായകമാകുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ മൂന്നു മേഖലകളായ കശ്മീര്‍, ജമ്മു, ലഡാക്ക് എന്നിവിടങ്ങളില്‍ വികസനം സന്തുലിതമായിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.