ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായക ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് വിദേശ നേതാക്കള്‍ക്ക് നല്‍കുന്ന രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ശ്രീലങ്ക മിത്ര വിഭൂഷണ പുരസ്‌കാരം’ സമ്മാനിച്ചു. ഇതാദ്യമായാണ് ഇന്ത്യന്‍ നേതാവിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഇന്ത്യ-ശ്രീലങ്ക സൗഹൃദം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നല്‍കിയ ദീര്‍ഘകാല സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ഇന്ത്യയിലെ 1.4 ശതകോടി ജനങ്ങള്‍ക്ക് വേണ്ടി പുരസ്‌കാരം സ്വീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സവിശേഷ സൗഹൃദത്തിനും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള പഴക്കംചെന്ന ബന്ധത്തിനും ഈ ബഹുമതി സമര്‍പ്പിച്ചു.
-SK-
It is a matter of immense pride for me to be conferred the 'Sri Lanka Mitra Vibhushana' by President Dissanayake today. This honour is not mine alone - it is a tribute to the 1.4 billion people of India. It symbolises the deep-rooted friendship and historic ties between the… pic.twitter.com/UBQyTMoJ27
— Narendra Modi (@narendramodi) April 5, 2025
PM @narendramodi was conferred the 'Sri Lanka Mitra Vibhushana' by President @anuradisanayake. The PM dedicated it to the 1.4 billion countrymen and the deep-rooted ties between India and Sri Lanka. pic.twitter.com/GGSg3QARFh
— PMO India (@PMOIndia) April 5, 2025