Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വാരാണസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാല സന്ദർശിച്ചു, മദൻ മോഹൻ മാളവ്യയുടെ പ്രതിമ അനാച്ഛാദനവും , നിരവധി പദ്ധതികൾ ഉദ്‌ഘാടനവും നിർവ്വഹിച്ചു

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വാരാണസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാല സന്ദർശിച്ചു. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയുടെയും, വാരാണസി ചുരത്തിലെ ചുമർ ചിത്രങ്ങളുടെയും അനാച്ഛാദനം നിർവ്വഹിച്ചു. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് അദ്ദേഹം പുഷ്‌പാർച്ചന നടത്തി.

ഉത്തർ പ്രദേശ് ശ്രീ. റാം നായിക്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

മദൻ മോഹൻ മാളവ്യ കാൻസർ സെന്ററിന്റെയും ലെഹർത്താരയിലെ ഹോമി ഭാഭാ കാൻസർ .ആസ്പത്രിയുടെയും ഉദ്‌ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. ഉത്തർ പ്രാദേശിലെയും സമീപ സംസ്ഥാനങ്ങളായ , മധ്യ പ്രദേശ് , ച്ഛത്തീസ് ഗഡ്ഡ് , ജാർഖണ്ഡ് , ബീഹാർ എന്നിവിടങ്ങളിലെയും ജനങ്ങൾക്ക് ഈ ആസ്പത്രികൾ സമഗ്ര ചികിത്സ പ്രദാനം ചെയ്യും.

സൂക്ഷ്മ സാങ്കേതികവിദ്യയുള്ള പുതിയ ഭഭാട്രോണും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

ഡേ കെയർ യൂണിറ്റും ഔട്ട് പേഷ്യന്റ് വിഭാഗവും സന്ദർശിച്ച അദ്ദേഹം രോഗികളുമായി ആശയവിനിമയവും നടത്തി.

പ്രധാനമന്ത്രി പി എം ജെ എ വൈ -ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കളുമായും ആശയവിനിമയം നടത്തി

*****