Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വാരണാസി സന്ദര്‍ശിച്ചു, വിമാനത്താവളത്തില്‍ ലാല്‍ ബഹദൂര്‍ പ്രതിമ അനാച്ഛാദനം ചെയ്തു, വൃക്ഷത്തൈകള്‍ നടുന്ന ചടങ്ങില്‍ പങ്കെടുത്തു


ഉത്തര്‍പ്രദേശിലെ വാരണാസി സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ പരിപാടികളില്‍ പങ്കെടുത്തു. വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തില്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് വാരണാസിയിലെ ആനന്ദ കാനന്‍ വാടികയില്‍ വൃക്ഷത്തൈ നടല്‍ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹം മാന്‍ മഹലില്‍ വിര്‍ച്വല്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു. ദശാശ്വമേധ ഘട്ടിനു സമീപമുള്ള, നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വിവിധ വശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം വാരണാസിയിലെ ഒരു പ്രധാന കേന്ദ്രമാണ്.