Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വാരണാസിയില്‍

പ്രധാനമന്ത്രി വാരണാസിയില്‍

പ്രധാനമന്ത്രി വാരണാസിയില്‍

പ്രധാനമന്ത്രി വാരണാസിയില്‍

പ്രധാനമന്ത്രി വാരണാസിയില്‍


താന്‍ പ്രതിനിധാനംചെയ്യുന്ന ലോക്‌സഭാമണ്ഡലമായ വാരണാസിയിലെ അസ്സിഘട്ടില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പരിസ്ഥിതിസൗഹൃദപരമായ ഇ-ബോട്ടുകള്‍ പുറത്തിറക്കി.

അസ്സിഘട്ടില്‍ സമ്മേളിച്ചവരെ അഭിസംബോധന ചെയ്യാനായി ഗംഗാനദിയിലൂടെ ചെറുദൂരം ഇ-ബോട്ടില്‍ യാത്രചെയ്താണ് അദ്ദേഹമെത്തിയത്. ബോട്ട് സര്‍വീസ് നടത്തുന്നവരുമായി സംവദിച്ച പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു.

ഇ-ബോട്ടുകള്‍ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്നും വിനോദസഞ്ചാരികള്‍ക്കു പുതുമ പകരുമെന്നും ഇന്ധനവില കുറവാണെന്നതിനാല്‍ ബോട്ട് സര്‍വീസ് നടത്തുന്നവരുടെ വരുമാനം വര്‍ധിക്കാന്‍ സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വരുംതലമുറകള്‍ക്കായി തങ്ങളുടെ സമ്പാദ്യം ഉപയോഗപ്പെടുത്തണമെന്നു ബോട്ട് സര്‍വീസ് നടത്തുന്നവരോട് പ്രധാനമന്ത്രി ആഹ്വാനംചെയ്തു.

ദാരിദ്ര്യത്തെ മറികടക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുമെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയുടെ ദിശാനിര്‍ണയ ഉപഗ്രഹശൃംഖലയ്ക്ക് നാവിക് എന്നു പേരു നല്‍കിയത് ബോട്ടിങ്ങിലൂടെ ഉപജീവനം നയിക്കുന്നവരോട് എത്രമാത്രം ആദരവുണ്ടെന്നതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ ഡി.എല്‍.ഡബ്ല്യു. ഗൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗുണഭോക്താക്കള്‍ക്കു പ്രധാനമന്ത്രി ഇ-റിക്ഷകള്‍ വിതരണം ചെയ്തു.

സാംസ്‌കാരിക പഠനത്തിനും ഗവേഷണത്തിനുമായുള്ള കേന്ദ്രമായ ജ്ഞാന്‍പ്രകാശ് സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യയുടെ സാംസ്‌കാരികപാരമ്പര്യം പ്രദര്‍ശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ ശ്ലാഘിച്ചു.

വാരണാസിയിലെ പൗരപ്രമുഖരുമായുള്ള സംവാദത്തില്‍ ശുചിത്വത്തിനായി നിലകൊള്ളാനും വാരണാസി ഏറ്റവും ശുചിത്വമാര്‍ന്ന നഗരങ്ങളിലൊന്നാക്കി മാറ്റാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.