ലോക സാംസ്കാരികോല്‍സവത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ റിപ്പബ്ലിക് ഓഫ് സുറിനാം വൈസ് പ്രസിഡന്റ് ശ്രീ. മൈക്കിള്‍ എ.അധിനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
സുറിനാമിന്റെ വികസനത്തില്‍ മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യന്‍ വംശജര്‍ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ശേഷി വര്‍ധിപ്പിക്കുന്നതിനും മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും റിപ്പബ്ലിക് ഓഫ് സുറിനാമിനു സാധ്യമായ എല്ലാ പിന്തുണയും നല്കാന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Mr. Ashwin Adhin, Vice President of Suriname met PM @narendramodi. pic.twitter.com/lmggamn3Cp
— PMO India (@PMOIndia) March 11, 2016