Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാമേശ്വരത്ത്

പ്രധാനമന്ത്രി രാമേശ്വരത്ത്

പ്രധാനമന്ത്രി രാമേശ്വരത്ത്

പ്രധാനമന്ത്രി രാമേശ്വരത്ത്


ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരകം ഉദ്ഘാടനം ചെയ്തു
കലാം സന്ദേശ് വാഹിനി ഫ്‌ളാഗ് ഓഫ് ചെയ്തു
രാമേശ്വരം മുതല്‍ അയോദ്ധ്യ വരെയുള്ള ട്രെയിനും മറ്റ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു
പൊതുയോഗത്തെ അഭിസംബോധന ചെയ്തു

തമിഴ്‌നാട്ടിലെ രാമേശ്വരത്തുള്ള ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മാരകം പ്രധാനമന്ത്രി നേരന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഡോ. കലാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത അദ്ദേഹം കലാം സ്ഥലില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഡോ. കലാമിന്റെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി അല്‍പ്പനേരം പങ്കിടുകയും ചെയ്തു.

കലാം സന്ദേശ് വാഹിനി പ്രദര്‍ശന വാഹനം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലൂടെ കൂടി സഞ്ചരിക്കുന്ന കലാം സന്ദേശ് വാഹിനി മുന്‍ രാഷ്ട്രപതിയുടെ ജന്മ വാര്‍ഷികദിനമായ ഒക്‌ടോബര്‍ 15 ന് ന്യൂ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ എത്തിച്ചേരും.

രാമേശ്വരത്ത് ചേര്‍ന്ന ഒരു വന്‍ പൊതുയോഗത്തില്‍ നീല വിപ്ലവ പദ്ധതിക്ക് കീഴില്‍ തിരഞ്ഞെടുത്ത ലോംഗ് ലൈന്‍ ട്രോളറുകളുടെ ഗുണഭോക്താക്കള്‍ക്കുള്ള അനുമതിപത്രവും പ്രധാനമന്ത്രി വിതരണം ചെയ്തു.

രാമേശ്വരത്ത് നിന്ന് അയോദ്ധ്യ വരെയുള്ള ശ്രദ്ധാ സേതു എന്ന് പേരിട്ട ഒരു പുതിയ എക്‌സ്പ്രസ്സ് ട്രെയിന്‍ അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിത രാമേശ്വരം പദ്ധതിയുടെ സംഗ്രഹം പ്രകാശനം ചെയ്ത പ്രധാനമന്ത്രി ദേശീയപാത 87 ല്‍ മുകുന്ദരായര്‍ ചത്തിരത്തിനും അരിച്ചാല്‍മുനയ്ക്കും ഇടയിലുള്ള 9.5 കിലോ മീറ്റര്‍ ലിംങ് റോഡ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു കൊണ്ടുള്ള ഫലകത്തിന്റെ അനാച്ഛാദനവും നിര്‍വ്വഹിച്ചു.

ജനാവലിയെ അഭിസംബോധന ചെയ്യവെ രാജ്യത്തിന് മൊത്തത്തില്‍ ആദ്ധ്യാത്മീകതയുടെ ദീപസ്തംഭമായ രാമേശ്വരം ഇപ്പോള്‍ ഡോ. കലാമുമായി അടുത്ത് നില്‍ക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാമേശ്വരത്തിന്റെ ലാളിത്യവും, ആഴവും, ശാന്തതയും ഡോ. കലാം പ്രതിഫലിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഡോ. ജെ. ജയലളിതയ്ക്ക് ശ്രദ്ധാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നാമെല്ലാം ഓര്‍ക്കുന്ന ഒരു നേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരിന്ന് ഉണ്ടായിരുന്നുവെങ്കില്‍ ഏറെ സന്തോഷിക്കുകയും ശുഭാശംസകള്‍ നേരുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുറമുഖ, ലോജിസ്റ്റിക്‌സ് മേഖലകളുടെ പരിവര്‍ത്തനത്തിന് ഇന്ത്യയുടെ വളര്‍ച്ചയില്‍ അതി ബൃഹത്തായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വഭാരത യജ്ഞത്തെ സംബനിധിച്ച് സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ യുവജനങ്ങളെ ഡോ. കലാം പ്രചോദിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ യുവജനങ്ങള്‍ക്ക് പുരോഗതിയുടെ ഉയരങ്ങള്‍ താണ്ടി തൊഴില്‍ സൃഷ്ടാക്കളായി മാറാനാണ് ആഗ്രഹമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.