Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മൗറീഷ്യസ് ജനതയ്ക്കു ദേശീയ ദിനാശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മൗറീഷ്യസ് ജനതയ്ക്ക് അവരുടെ ദേശീയ ദിനത്തിൽ ആശംസകൾ നേർന്നു. “ഇന്നത്തെ പരിപാടിക്കായി, അതിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായുൾപ്പെടെ, കാത്തിരിക്കുകയാണ്” – ശ്രീ മോദി പറഞ്ഞു. ഇന്നലെ നടന്ന സുപ്രധാന യോഗങ്ങളുടെയും പരിപാടികളുടെയും പ്രസക്തഭാഗങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.
 
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“മൗറീഷ്യസ് ജനതയ്ക്കു ദേശീയ ദിനാശംസകൾ. ഇന്നത്തെ പരിപാടിക്കായി, അതിന്റെ ആഘോഷങ്ങളിൽ  പങ്കെടുക്കുന്നതിനായുൾപ്പെടെ, കാത്തിരിക്കുകയാണ്. സുപ്രധാന യോഗങ്ങളും പരിപാടികളും ഉണ്ടായിരുന്നതിനാൽ ഇന്നലെ ഏറെ സംഭവബഹുലമായ  ദിവസമായിരുന്നു. പ്രസക്തഭാഗങ്ങൾ ഇതാ…”

***

SK